അ​മ്മ​യും മ​ക​ളും തീകൊ​ളു​ത്തി മ​രി​ച്ചത് കുടുംബപ്രശ്നം മൂലം, ഭ​ർ​ത്താ​വും ഭ​ർ​തൃമാ​താ​വും അറസ്റ്റിൽ
Thursday, May 16, 2019 1:34 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര മാ​​​രാ​​​യ​​​മു​​​ട്ട​​ത്ത് അ​​​മ്മ​​​യും മ​​​ക​​​ളും തീ​​​കൊ​​​ളു​​​ത്തി മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക വ​​​ഴി​​​ത്തി​​​രി​​​വ്. മ​​​ഞ്ച​​​വി​​​ളാ​​​കം മ​​​ല​​​യി​​​ക്ക​​​ട വൈ​​​ഷ്ണ​​​വി നി​​​വാ​​​സി​​​ൽ ച​​​ന്ദ്ര​​​ന്‍റെ ഭാ​​​ര്യ ലേ​​​ഖ (40), മ​​​ക​​​ൾ വൈ​​​ഷ്ണ​​​വി (19) എ​​​ന്നി​​​വ​​​ർ മ​​​രി​​​ച്ച കേ​​സി​​ൽ ച​​​ന്ദ്ര​​ൻ, ച​​​ന്ദ്ര​​​ന്‍റെ അ​​​മ്മ കൃ​​​ഷ്ണ​​​മ്മ, കൃ​​​ഷ്ണ​​​മ്മ​​​യു​​​ടെ സ​​​ഹോ​​​ദ​​​രി ശാ​​​ന്ത, ഇ​​​വ​​​രു​​​ടെ ഭ​​​ർ​​​ത്താ​​​വ് കാ​​​ശി എ​​​ന്നി​​​വ​​​രെ​ പോ​​​ലീ​​​സ് അറസ്റ്റ് ചെയ്തു. ഇ​​​വ​​​ർ​​​ക്കെ​​​തി​​​രേ ആ​​​ത്മ​​​ഹ​​​ത്യാ പ്രേ​​​ര​​​ണ​​​ക്കു​​​റ്റ​​​ത്തി​​​ന് കേ​​​സെ​​​ടു​​​ത്തു.

കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ നി​​​ര​​​ന്ത​​​ര​​​മാ​​​യ പീ​​​ഡ​​​ന​​​മാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്ക് ന​​​യി​​​ച്ച​​​തെ​​​ന്ന് ലേ​​​ഖ​​​യും മ​​​ക​​​ളും എ​​​ഴു​​​തി ഒ​​​പ്പി​​​ട്ട ക​​​ത്ത് പോ​​​ലീ​​​സ് ക​​​ണ്ടെ​​​ടു​​​ത്ത​​​തോ​​​ടെ​​​യാ​​​ണ് കേ​​​സി​​​ന് നി​​​ർ​​​ണാ​​​യ​​​ക വ​​​ഴി​​​ത്തി​​​രി​​​വു​​​ണ്ടാ​​​യ​​​ത്. ​വാ​​യ്പ​​ത്തു​​ക​​യു​​ടെ തി​​രി​​ച്ച​​ട​​വ് മു​​ട​​ങ്ങി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ബാ​​ങ്ക് അ​​ധി​​കൃ​​ത​​ർ ജ​​പ്തി​​ന​​ട​​പ​​ടി​​യി​​ലേ​​ക്കു നീ​​ങ്ങി​​യ​​താ​​ണ് ആ​​ത്മ​​ഹ​​ത്യ​​ക്കു വ​​ഴി​​തെ​​ളി​​ച്ച​​തെ​​ന്നാ​​യി​​രു​​ന്നു ആ​​ദ്യം പു​​റ​​ത്തു​​വ​​ന്ന റി​​പ്പോ​​ർ​​ട്ടു​​ക​​ൾ. എ​​ന്നാ​​ൽ, ച​​ന്ദ്ര​​നും അ​​മ്മ​​യും വീ​​​ടി​​​നു പു​​​റ​​​ത്തു​​നി​​​ൽ​​​ക്കു​​​ന്പോ​​​ൾ ലേ​​​ഖ​​യും മ​​​ക​​​ൾ വൈ​​​ഷ്ണ​​​വി​​യും വീ​​​ട്ടി​​​നു​​​ള്ളി​​​ൽ മ​​​ണ്ണെ​​​ണ്ണ​​​യൊ​​​ഴി​​​ച്ച് തീ​​​കൊ​​​ളു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു എ​​ന്നാ​​ണു പു​​തി​​യ വി​​വ​​രം.

ക​​ന​​​റാ ബാ​​​ങ്കി​​​ൽ നി​​​ന്നെ​​​ടു​​​ത്ത വാ​​​യ്പ​​യു​​ടെ തി​​​രി​​​ച്ച​​​ട​​​വ് മു​​​ട​​​ങ്ങി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നു ജ​​​പ്തി ന​​​ട​​​പ​​​ടി​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്കു​​​ന്ന​​​തി​​​നു ച​​ന്ദ്ര​​ൻ ഒ​​​ന്നും ചെ​​​യ്യാ​​​തി​​​രു​​​ന്ന​​​തും മ​​​ന്ത്ര​​​വാ​​​ദ​​​ത്തി​​​ലൂ​​​ടെ എ​​​ല്ലാം ശ​​​രി​​​യാ​​​കു​​​മെ​​​ന്ന വി​​​ശ്വാ​​​സ​​​ത്തി​​​ൽ ദു​​​ർ​​​മ​​​ന്ത്ര​​​വാ​​​ദം ന​​​ട​​​ത്തി​​​യ​​​തു​​​മാ​​​ണ് ആ​​​ത്മ​​​ഹ​​​ത്യ​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്ന് ലേ​​​ഖ​​​യും വൈ​​​ഷ്ണ​​​വി​​​യും ചേ​​​ർ​​​ന്ന് എ​​​ഴു​​​തി​​​യ ക​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു. വീ​​​ടും സ്ഥ​​​ല​​​വും വി​​​റ്റു ക​​​ടം തീ​​​ർ​​​ക്കാ​​​മെ​​​ന്നു ലേ​​​ഖ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും അ​​​തി​​​നൊ​​​ന്നും ത​​​യാ​​​റാ​​യി​​ല്ല. സ്ത്രീ​​​ധ​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ലും വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ലേ​​​ഖ​​​യെ പീ​​​ഡി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​താ​​​യി ക​​​ത്തി​​​ൽ പ​​റ​​യു​​ന്നു​​​ണ്ട്.


കന​​​റാ ബാ​​​ങ്ക് നെ​​​യ്യാ​​​റ്റി​​​ൻ​​​ക​​​ര ശാ​​​ഖ​​​യി​​​ൽ നി​​​ന്നു വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് മു​​​ന്പെ​​​ടു​​​ത്ത അ​​​ഞ്ചു​​​ല​​​ക്ഷം രൂ​​​പ വാ​​യ്പ തി​​​രി​​​ച്ച​​​ട​​​യ്ക്കു​​​ന്ന​​​തി​​​ൽ മു​​​ട​​​ക്കം വ​​​ന്ന​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് ബാ​​​ങ്ക് ജ​​​പ്തി ന​​​ട​​​പ​​​ടി​​​യി​​​ലേ​​​ക്ക് നീ​​​ങ്ങി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ വീ​​​ട്ടി​​​ലെ​​​ത്തി​​യി​​രു​​ന്നു. ഇ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് വീ​​​ട് വി​​​ൽ​​​ക്കു​​​ന്ന​​​തി​​​ന് ആ​​ലോ​​ചി​​ച്ചെ​​​ങ്കി​​​ലും ന​​ട​​ന്നി​​ല്ല. ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​യ ലേ​​​ഖ​​​യും മ​​​ക​​​ൾ വൈ​​​ഷ്ണ​​​വി​​​യും ത​​​ങ്ങ​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ൾ ബ​​​ന്ധു​​​ക്ക​​​ളാ​​​ണെ​​​ന്ന് വീ​​​ടി​​​ന്‍റെ ചു​​​വ​​​രി​​​ലും എ​​​ഴു​​​തി​​​യി​​​ട്ടു​​​ണ്ട്.

എ​​ന്നാ​​ൽ, ലേ​​​ഖ​​​യു​​​ടെ​​​യും വൈ​​​ഷ്ണ​​​വി​​​യു​​​ടെ​​​യും മ​​​ര​​​ണ​​​ത്തി​​​ൽ ത​​​ങ്ങ​​​ൾ​​​ക്കു പ​​​ങ്കി​​​ല്ലെ​​​ന്ന് ച​​​ന്ദ്ര​​​നും കൃ​​​ഷ്ണ​​​മ്മ​​​യും പ​​​റ​​​ഞ്ഞു. വീ​​​ട്ടി​​​ൽ മ​​​ന്ത്ര​​​വാ​​​ദം ന​​​ട​​​ക്കു​​​ന്നു എ​​​ന്ന​​​തു കെ​​​ട്ടി​​​ച്ച​​​മ​​​ച്ച ക​​​ഥ​​​യാ​​​ണെ​​ന്നും പൂ​​​ജ​​​ക​​​ൾ മാ​​​ത്രം ന​​​ട​​​ക്കു​​​ന്ന കാ​​​വാ​​​ണു വീ​​​ടി​​നു പു​​​റ​​​കി​​​ലു​​​ള​​​ള​​​തെ​​ന്നും ആ​​​റു മാ​​​സം മു​​​ന്പാ​​​ണ് താ​​​ൻ നാ​​​ട്ടി​​​ൽ വ​​​ന്ന​​​തെ​​​ന്നും ച​​​ന്ദ്ര​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി പ​​റ​​ഞ്ഞു.

കേ​​​സി​​​ൽ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ക​​ൾ ഉ​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടോ എ​​​ന്നു പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധി​​​ച്ചു​​വ​​രി​​ക​​യാ​​ണ്.​ ക​​ന​​​റാ ബാ​​​ങ്കി​​​നെ​​​തി​​​രെ​​​യു​​​ള്ള ആ​​​രോ​​​പ​​​ണ​​​വും അ​​​ന്വേ​​​ഷ​​​ണ പ​​​രി​​​ധി​​​യി​​​ലാ​​​ണെ​​​ന്ന് റൂ​​​റ​​​ൽ എ​​​സ്പി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.