ലീ​ഗ​ല്‍ മെ​ട്രോ​ള​ജി എ​ന്‍​ഫോ​ഴ്‌​സ്‌​മെന്‍റ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​. സ​മ്മേ​ള​നം
Saturday, May 18, 2019 12:43 AM IST
കൊ​​​ച്ചി : ലീ​​​ഗ​​​ല്‍ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പി​​​ലെ എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റെ ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍ ചേ​​​ര്‍​ന്ന് രൂ​​​പീ​​​ക​​​രി​​​ച്ച കേ​​​ര​​​ള ലീ​​​ഗ​​​ല്‍ മെ​​​ട്രോ​​​ള​​​ജി എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ഓ​​​ഫീ​​​സേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​ന്‍റെ പ്ര​​​ഥ​​​മ സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം നാ​​​ളെ എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത് റീ​​​ജ​​​ന്‍​സി ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കും. മ​​​ന്ത്രി പി.​​​തി​​​ലോ​​​ത്ത​​​മ​​​ന്‍ സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​മെ​​​ന്ന് സ്വാ​​​ഗ​​​ത​​സം​​​ഘം ചെ​​​യ​​​ര്‍​മാ​​​ൻ പി.​​​രാ​​​ജു പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​റ​​​ഞ്ഞു.

ലീ​​​ഗ​​​ല്‍ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പി​​​ലെ മു​​​ഴു​​​വ​​​ന്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും യൂ​​​ണി​​​യ​​​നി​​​ല്‍ അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ഓ​​​ട്ടോ​​​റി​​​ക്ഷ മീ​​​റ്റ​​​ര്‍ സീ​​​ലിം​​​ഗ് മു​​​ത​​​ല്‍ ടാ​​​ങ്ക​​​ര്‍ ലോ​​​റി കാ​​​ലി​​​ബ​​​റേ​​​ഷ​​​ന്‍ വ​​രെ ന​​​ട​​​ത്തേ​​​ണ്ട​​​തും ഈ ​​​വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യാ​​​ണ്. ടാ​​​ങ്ക​​​ര്‍ ലോ​​​റി പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കാ​​​യി എ​​​റ​​​ണാ​​​കു​​​ള​​​ത്തു മാ​​​ത്ര​​​മാ​​​ണ് ഓ​​​ഫീ​​​സ് സൗ​​​ക​​​ര്യം ഉ​​​ള്ള​​​ത്. കൊ​​​ല്ലം, കോ​​​ഴി​​​ക്കോ​​​ട് തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ഇ​​​തി​​​നാ​​​യി സൗ​​​ക​​​ര്യം ഒ​​​രു​​​ക്ക​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യം അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ മു​​​ന്നോ​​​ട്ടു വ​​​യ്ക്കു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.

പാ​​​ക്കേ​​​ജ് ക​​​മ്മോ​​​ഡി​​​റ്റി ആ​​​ക്ട് പ്ര​​​കാ​​​രം സൂ​​​പ്പ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റു​​​ക​​​ളി​​​ല​​​ട​​​ക്കം പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ള്‍ ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ജ​​​ന​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി ല​​​ഭി​​​ച്ചാ​​​ല്‍ ഉ​​​ട​​​ന​​​ടി ഇ​​​ട​​​പെ​​​ട​​​ല്‍ ന​​​ട​​​ത്തു​​​മെ​​​ന്നും നേ​​​താ​​​ക്ക​​​ള്‍ അ​​​റി​​​യി​​​ച്ചു .

സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ലീ​​​ഗ​​​ല്‍ മെ​​​ട്രോ​​​ള​​​ജി ക​​​ണ്‍​ട്രോ​​​ള​​​ര്‍ പി.​​​സു​​​രേ​​​ഷ്ബാ​​​ബു മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കേ​​​ര​​​ള ഫീ​​​ഡ്‌​​​സ് ചെ​​​യ​​​ര്‍​മാ​​​ന്‍ കെ.​​​എ​​​സ്. ഇ​​​ന്ദു​​​ശേ​​​ഖ​​​ര​​​ന്‍ നാ​​​യ​​​ര്‍, സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് കോ​​​ര്‍​പ​​​റേ​​​ഷ​​​ന്‍ ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ആ​​​ര്‍.​​​രാം മോ​​​ഹ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​സം​​ഗി​​​ക്കും.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എം.​​​എ​​​സ്. ശ്രീ​​​കു​​​മാ​​​ര്‍, സ​​​ന്തോ​​​ഷ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd