ശാ​ന്തി​വ​നം: ഭൂ​വു​ട​മ​ ഹ​ര്‍​ജി പി​ന്‍​വ​ലി​ച്ചു
Saturday, May 18, 2019 1:50 AM IST
കൊ​​​ച്ചി: ജൈ​​​വ​​​വൈ​​​വി​​​ധ്യ മേ​​​ഖ​​​ല​​​യാ​​​യ പ​​​റ​​​വൂ​​​ര്‍ ശാ​​​ന്തി​​​വ​​​ന​​​ത്തി​​​ല്‍ വൈ​​​ദ്യു​​​തി ട​​​വ​​​ര്‍ സ്ഥാ​​​പി​​​ച്ചു 110 കെ​​​വി ലൈ​​​ന്‍ വ​​​ലി​​​ക്കു​​​ന്ന​​​തി​​​നെ​​​തി​​​രേ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ഭൂ​​​വു​​​ട​​​മ​​​യാ​​​യ മീ​​​ന പി​​​ന്‍​വ​​​ലി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണു ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ മു​​​ഖേ​​​ന മീ​​​ന അ​​​പേ​​​ക്ഷ ന​​​ല്‍​കി​​​യ​​​ത്.

ഇ​​​ന്ന​​​ലെ ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി ഇ​​​ത​​​നു​​​വ​​​ദി​​​ച്ചു. സ്ഥാ​​​പി​​​ത താ​​​ല്പ​​​ര്യ​​​ങ്ങ​​​ള്‍​ക്കു​​വേ​​​ണ്ടി വൈ​​ദ്യു​​തി ബോ​​​ര്‍​ഡ് ലൈ​​​നി​​​ന്‍റെ അ​​​ലൈ​​​ന്‍​മെ​​​ന്‍റ് മാ​​​റ്റി​​​യ​​​താ​​​ണെ​​​ന്നും കു​​​റ​​​ഞ്ഞ ഭൂ​​ന​​​ഷ്ട​​​മു​​​ണ്ടാ​​​കു​​​ന്ന ത​​​ര​​​ത്തി​​​ല്‍ അ​​​ലൈ​​​ന്‍​മെ​​​ന്‍റ് പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണു ഹ​​​ര്‍​ജി​​​യി​​​ല്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. ഈ ​​​പ്ര​​​ശ്‌​​​നം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഹ​​​ര്‍​ജി​​​ക്കാ​​​രി നേ​​​ര​​​ത്തെ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നെ​​​ന്നും ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ച​​​താ​​​ണെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി കെ​​​എ​​​സ്ഇ​​​ബി അ​​​ധി​​​കൃ​​​ത​​​ര്‍ മ​​​റു​​​പ​​​ടി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​കി​​​യി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.