സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​നുമു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണം
സ്കൂ​ളു​ക​ള്‍ തു​റ​ക്കു​ന്ന​തി​നുമു​മ്പ്   അ​റ്റ​കു​റ്റ​പ്പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണം
Sunday, May 19, 2019 1:05 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ജൂ​​ണി​​ൽ സം​​സ്ഥാ​​ന​​ത്തെ സ്കൂ​​ളു​​ക​​ള്‍ തു​​റ​​ക്കു​​ന്ന​​തി​​നു മു​​മ്പ് അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ള്‍ പൂ​​ര്‍​ത്തി​​യാ​​ക്കി ഫി​​റ്റ്ന​​സ് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ള്‍ ന​​ല്ക​​ണ​​മെ​​ന്ന മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശം പു​​റ​​പ്പെ​​ടു​​വി​​ച്ചു. ജൂ​​ണി​​ൽ ത​​ന്നെ മ​​ണ്‍​സൂ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ കു​​ട്ടി​​ക​​ളു​​ടേ​​യും അ​​ധ്യാ​​പ​​ക​​രു​​ടേ​​യും സു​​ര​​ക്ഷ മു​​ന്‍​നി​​ര്‍​ത്തി ഈ ​​മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശ​​ങ്ങ​​ള്‍ എ​​ല്ലാ സ്കൂ​​ളു​​ക​​ളി​​ലും ന​​ട​​പ്പാ​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നു എ​​ല്ലാ വി​​ദ്യാ​​ഭ്യ​​സ ഓ​​ഫീ​​സ​​ര്‍​മാ​​രും ഉ​​റ​​പ്പു വ​​രു​​ത്ത​​ണ​​മെ​​ന്നു ദു​​ര​​ന്ത​​നി​​വാ​​ര​​ണ​​അ​​ഥോ​​റി​​റ്റി ന​​ല്കി​​യ മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശ​​ത്തി​​ല്‍ പ​റ​യു​ന്നു.

ഏ​​തെ​​ങ്കി​​ലും സ്കൂ​​ള്‍ കെ​​ട്ടി​​ടം ജീ​​ര്‍​ണാ​​വ​​സ്ഥ​​യി​​ല്‍ ഉ​​ള്ള​​തോ പ​​ണി പൂ​​ര്‍​ത്തി​​യാ​​ക്കാ​​തെ നി​​ര്‍​ത്തി​​വ​​ച്ചി​​ട്ടു​​ള്ള​​തോ ആ​​ണെ​​ങ്കി​​ല്‍ എ​​ന്‍​ജി​​നി​​യ​​റിം​​ഗ് വി​​ഭാ​​ഗ​​ത്തി​​ന്‍റെ അ​​നു​​മ​​തി അ​​ടി​​യ​​ന്തി​​ര​​മാ​​യി വാ​​ങ്ങി തു​​ട​​ര്‍​ന​​ട​​പ​​ടി​​ക​​ള്‍ വേ​​ഗ​​ത്തി​​ലാ​​ക്കേ​​ണ്ട​​താ​​ണ്. അ​​ധ്യ​​യ​​ന വ​​ര്‍​ഷം ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പേ സ്കൂ​​ള്‍ പ​​രി​​സ​​ര​​ത്ത് അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ല്‍ നി​​ല്‍​ക്കു​​ന്ന മ​​ര​​ങ്ങ​​ള്‍ മു​​റി​​ച്ചു മാ​​റ്റ​​ണം. ക്ലാ​​സു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​മ്പേ വി​​ദ്യാ​​ഭ്യാ​​സ ഓ​​ഫീ​​സ​​ര്‍​മാ​​ര്‍ സ്കൂ​​ളു​​ക​​ള്‍ സ​​ന്ദ​​ര്‍​ശി​​ച്ച് കു​​ട്ടി​​ക​​ളു​​ടെ സു​​ര​​ക്ഷ സം​​ബ​​ന്ധി​​ച്ചു​​ള്ള ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തേ​​ണ്ട​​താ​​ണ്.


സ്കൂ​​ള്‍ കോ​​മ്പൗ​​ണ്ടി​​ലും പ​​രി​​സ​​ര​​ങ്ങ​​ളി​​ലു​​മു​​ള്ള വെ​​ള്ള​​ക്കെ​​ട്ടു​​ക​​ള്‍, കു​​ള​​ങ്ങ​​ള്‍, കി​​ണ​​റു​​ക​​ള്‍ എ​​ന്നി​​വ അ​​പ​​ക​​ട​​ര​​ഹി​​ത​​മെ​​ന്നു ഉ​​റ​​പ്പാ​​ക്കു​​ക​​യും സ്കൂ​​ള്‍ മ​​തി​​ലു​​ക​​ളു​​ടെ ബ​​ലം സം​​ബ​​ന്ധി​​ച്ചും വ്യ​​ക്ത​​ത ഉ​​ണ്ടാ​​യി​​രി​​ക്ക​​ണം. സ്കൂ​​ളി​​ലേ​​യ്ക്ക് വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​മാ​​യി എ​​ത്തു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഫി​​റ്റ്ന​​സ് സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ബ​​ന്ധ​​പ്പെ​​ട്ട​​വ​​രി​​ല്‍ നി​​ന്നു വാ​​ങ്ങേ​​ണ്ട​​താ​​ണ്.

സ്കൂ​​ള്‍ തു​​റ​​ക്കു​​ന്ന​​തി​​നു മു​​ന്നോ​​ടി​​യാ​​യി ആ​​ര്‍​ടി​​ഒ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഡ്രൈ​​വ​​ര്‍​മാ​​രു​​ടെ യോ​​ഗം വി​​ദ്യാ​​ഭ്യാ​​സ ഉ​​പ​​ഡ​​യ​​റ​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വി​​ളി​​ച്ചു ചേ​​ര്‍​ക്ക​​ണം. സ്കൂ​​ള്‍ ആ​​ദ്യ പ്ര​​വൃ​​ത്തി​​ദി​​നം ത​​ന്നെ ഉ​​ച്ച​​ഭ​​ക്ഷ​​ണം ന​​ല്കേ​​ണ്ട​​തി​​നാ​​ല്‍ സ്റ്റോ​​ര്‍ റൂം ​​നേ​​ര​​ത്തേ തു​​റ​​ന്ന് ശു​​ചീ​​ക​​ര​​ണം ന​​ട​​ത്തേ​​ണ്ട​​തു​​മാ​​ണെ​​ന്നും മാ​​ര്‍​ഗ​​നി​​ര്‍​ദേ​​ശ​​ത്തി​​ല്‍ വി​​ശ​​ദ​​മാ​​ക്കു​​ന്നു.


തോ​​മ​​സ് വ​​ര്‍​ഗീ​​സ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.