ലി​​സ്ബ​​ത്തി​​ന് നാടിന്‍റെ അ​​ന്ത്യാ​​ഞ്ജ​​ലി
Sunday, May 19, 2019 1:06 AM IST
ചെ​​മ്മ​​ല​​മ​​റ്റം: ചെ​​ന്നൈ​​ക്ക​​ടു​​ത്ത് വി​​ല്ലു​​പു​​ര​​ത്തു​​ണ്ടാ​​യ കാ​​റ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച ചെ​​മ്മ​​ല​​മ​​റ്റം വെ​​ള്ളൂ​​ക്കു​​ന്നേ​​ൽ ക​​ല്ല​​ങ്കാ​​ട്ട് ലി​​സ്ബ​​ത്ത് സെ​​ബാ​​സ്റ്റ്യ​​ന് (27) നാടിന്‍റെ അ​​ന്ത്യാ​​ഞ്ജ​​ലി. വ​​ൻ ജ​​നാ​​വ​​ലി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ൽ മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ ചെ​​മ്മ​​ല​​മ​​റ്റം പ​​ന്ത്ര​​ണ്ട് ശ്ലീ​​ഹ​​ന്മാരു​​ടെ പ​​ള്ളി​​യി​​ൽ സം​​സ്ക​​രി​​ച്ചു.

വെ​​ള്ളൂ​​ക്കു​​ന്നേ​​ൽ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ന്‍റെ മ​​ക​​ളും ച​​ങ്ങ​​നാ​​ശേ​​രി മാ​​മ്മൂ​​ട് കു​​ര്യ​​ച്ച​​ൻ​​പ​​ടി മു​​ള്ള​​ൻ​​കു​​ഴി ജെ​​റി​​ൻ ജോ​​സി​​ന്‍റെ ഭാ​​ര്യ​​യു​​മാ​​യ ലി​​സ്ബ​​ത്തി​​ന്‍റെ മൃ​​ത​​ദേ​​ഹം ഇ​​ന്ന​​ലെ രാ​​വി​​ലെ ഭ​​ർ​​തൃ​​വ​​സ​​തി​​യി​​ൽ പൊ​​തു​​ദ​​ർ​​ശ​​ന​​ത്തി​​നു വ​​ച്ച​​ശേ​​ഷ​​മാ​​ണ് ചെ​​മ്മ​​ല​​മ​​റ്റ​​ത്തു​​ള്ള പി​​തൃ​​ഭ​​വ​​ന​​ത്തി​​ലെ​​ത്തി​​ച്ച​​ത്. നാ​​ടി​​ന്‍റെ നാ​​നാ​​ഭാ​​ഗ​​ങ്ങ​​ളി​​ൽനി​​ന്നു​​ള്ള​​വ​​ർ അ​​ന്തി​​മോ​​പ​​ചാ​​രം അ​​ർ​​പ്പി​​ക്കാ​​നെ​​ത്തി​​യി​​രു​​ന്നു.


ദേ​​വാ​​ല​​യ​​ത്തി​​ൽ ന​​ട​​ന്ന ശു​​ശ്രൂ​ഷ​​ക​​ൾ​​ക്ക് പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. രൂ​​പ​​ത ചാ​​ൻ​​സ​​ല​​ർ റ​​വ.​​ഡോ. ജോ​​സ​​ഫ് കാ​​ക്ക​​ല്ലി​​ൽ, വി​​കാ​​രി ഫാ. ​​സ​​ഖ​​റി​​യാ​​സ് ആ​​ട്ട​​പ്പാ​​ട്ട്, അ​​സി​​സ്റ്റ​​ന്‍റ് വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് കൈ​​തോ​​ലി​​ൽ, ഫാ. ​​മാ​​ത്യു തു​​രു​​ത്തി​​പ്പ​​ള്ളി, ഫാ. ​​ജേ​​ക്ക​​ബ് പേ​​ഴു​​ത്തു​​ങ്ക​​ൽ, ഫാ. ​​സ്ക​​റി​​യ വേ​​ക​​ത്താ​​നം, ഫാ. ​​ജോ​​സ​​ഫ് താ​​ഴ​​ത്തു​​വ​​രി​​ക്ക​​യി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. പി.​​സി. ജോ​​ർ​​ജ് എം​​എ​​ൽ​​എ, ഫ്രാ​​ൻ​​സി​​സ് ജോ​​ർ​​ജ് എ​​ക്സ് എം​​പി, പ്ര​​ഫ. ലോ​​പ്പ​​സ് മാ​​ത്യു, ജോ​​ർ​​ജു​​കു​​ട്ടി ആ​​ഗ​​സ്തി തു​​ട​​ങ്ങി രാ​​ഷ്‌​ട്രീ​​യ-​​സാ​​മൂ​​ഹി​​ക-​​സാ​​സ്കാ​​രി​​ക പ്ര​​വ​​ർ​​ത്ത​​ക​​ർ ആ​​ദ​​രാ​​ഞ്ജ​​ലി അ​​ർ​​പ്പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.