മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി
മൂ​ല്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച ചി​കി​ത്സ  ല​ഭ്യ​മാ​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി
Monday, May 20, 2019 1:37 AM IST
കൊ​​​ച്ചി: മൂ​​​ല്യ​​​ങ്ങ​​​ളി​​​ൽ അ​​​ടി​​​യു​​​റ​​​ച്ച ചി​​​കി​​​ത്സ ല​​​ഭ്യ​​​മാ​​​ക്കി പാ​​​വ​​​പ്പെ​​​ട്ട​​​വ​​​രോ​​​ടു​​​ള്ള പ്ര​​​തി​​​ബ​​​ദ്ധ​​​ത നി​​​റ​​​വേ​​​റ്റാ​​​ൻ ക​​​ഴി​​​യ​​​ണ​​​മെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ ​സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ചി​​​കി​​​ത്സ ബി​​​സി​​​ന​​​സ് കേ​​​ന്ദ്രീ​​​കൃ​​​ത​​​മാ​​​കു​​​ന്ന​​​ത് ഇ​​​ന്ന​​​ത്തെ ചു​​​റ്റു​​​പാ​​​ടി​​​ൽ സ്വാ​​​ഭാ​​​വി​​​ക​​​മാ​​​ണ്. എ​​​ന്നാ​​​ൽ അ​​​ത് മാ​​​ത്ര​​​മാ​​​യി അ​​​ധ​​​പ​​​തി​​​ക്ക​​​രു​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ഹാ​​​ർ​​​ട്ട് കെ​​​യ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​നും ലി​​​സി ഹാ​​​ർ​​​ട്ട് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച ഹൃ​​​ദ​​​യ ശ​​​സ്ത്ര​​​ക്രി​​​യ ക​​​ഴി​​​ഞ്ഞ​​​വ​​​രു​​​ടെ​​​യും അ​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും ഒ​​​ത്തു​​​ചേ​​ര​​​ലാ​​​യ ഹൃ​​​ദ​​​യ​​​സം​​​ഗ​​​മം-2019 പ​​​രി​​​പാ​​​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​നു​​​ഷ്യ​​​ജീ​​​വ​​​ൻ ഗ​​​ർ​​​ഭ​​​ധാ​​​ര​​​ണം മു​​​ത​​​ൽ സ്വാ​​​ഭാ​​​വി​​​ക മ​​​ര​​​ണം വ​​​രെ​​​യും സം​​​ര​​​ക്ഷി​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നു​​​ള്ള​​​താ​​​ണ് സ​​​ഭ​​​യു​​​ടെ പ്ര​​​ബോ​​​ധ​​​നം. അ​​​ത് നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​ൽ ലി​​​സി ആ​​​ശു​​​പ​​​ത്രി വ​​​ള​​​രെ പ്ര​​​തി​​​ജ്ഞാ​​ബ​​​ദ്ധ​​​മാ​​​ണ്. രോ​​​ഗ നി​​​ർ​​​ണ​​​യ​​​ത്തി​​​ലും ചി​​​കി​​​ത്സാ​​രം​​​ഗ​​​ത്തും രാ​​​ജ്യ​​​ത്തെ ആ​​​രോ​​​ഗ്യ​​​മേ​​​ഖ​​​ല മ​​​റ്റു രാ​​​ഷ്‌ട്രങ്ങ​​​ളേ​​​ക്കാ​​​ൾ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​മാ​​​ണ് കാ​​​ഴ്ച വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും ക​​ർ​​ദി​​നാ​​ൾ പ​​​റ​​​ഞ്ഞു. ലി​​​സി ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​തോ​​​മ​​​സ് വൈ​​​ക്ക​​​ത്തു​​​പ​​​റ​​​മ്പി​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു.


ച​​​ട​​​ങ്ങി​​​ൽ ഹാ​​​ർ​​​ട്ട് കെ​​​യ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ സോ​​​ഷ്യ​​​ൽ എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡ് സം​​​സ്ഥാ​​​ന മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​റം​​​ല ബീ​​​വി​​​ക്ക് ക​​​ർ​​​ദി​​​നാ​​​ൾ സ​​​മ്മാ​​​നി​​​ച്ചു. സ്വ​​​ർ​​​ണ​​​പ്പ​​​ത​​​ക്ക​​​വും പ്ര​​​ശം​​​സാ​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

ഹാ​​​ർ​​​ട്ട് കെ​​​യ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ സ്ഥാ​​​പ​​​ക ട്ര​​​സ്റ്റി സി.​​​വി. ഷ​​​ണ്‍​മു​​​ഖ​​​ത്തി​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. ഹാ​​​ർ​​​ട്ട് കെ​​​യ​​​ർ ഫൗ​​​ണ്ടേ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പ്പു​​​റം, ഐ​​​എം​​​എ കൊ​​​ച്ചി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ. ​​​ജു​​​നൈ​​ദ് റ​​​ഹ്മാ​​​ൻ, ഡോ. ​​​റോ​​​ണി മാ​​​ത്യു ക​​​ട​​​വി​​​ൽ, ഫൗ​​​ണ്ടേ​​​ഷ​​​ൻ ട്ര​​​സ്റ്റി ഡോ. ​​​ജേ​​​ക്ക​​​ബ് ഏ​​​ബ്ര​​​ഹാം, സെ​​​ക്ര​​​ട്ട​​​റി രാ​​​ജു ക​​​ണ്ണ​​​ന്പു​​​ഴ, വോ​​​ഡ​​​ഫോ​​​ണ്‍-​​ഐ​​​ഡി​​​യ കേ​​​ര​​​ള എ​​​ന്‍റ​​​ർ​​​പ്രൈ​​​സ് ബി​​​സി​​​ന​​​സ് ഹെ​​​ഡ് ബി​​​നു ജോ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​സം​​ഗി​​​ച്ചു. ഹൃ​​​ദ​​​യ​​​സം​​​ഗ​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഹൃ​​​ദ്രോ​​​ഗി​​​ക​​​ൾ​​​ക്കും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു​​​മാ​​​യി ഡോ​​​ക്ട​​​ർ​​​മാ​​​ർ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കു​​​ക​​​യും സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.