ഷാ​ല​റ്റിന് സന്തോഷം, സ്വന്തം വോട്ട് ചെയ്യാനായല്ലോ!
Monday, May 20, 2019 1:53 AM IST
പ​​​രി​​​യാ​​​രം: ക​​​ഴി​​​ഞ്ഞ മാ​​​സം ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ത​​​ന്‍റെ വോ​​​ട്ട് മോ​​​ഷ്ടി​​​ച്ച​​​വ​​​ർ​​​ക്ക് റീ​​​പോ​​​ളിം​​​ഗി​​​ൽ മ​​​റു​​​പ​​​ടി കൊ​​​ടു​​​ക്കാ​​​നാ​​​യ​​​തി​​​ന്‍റെ സ​​​ന്തോ​​​ഷ​​​ത്തി​​​ലാ​​​ണ് കെ.​​​ജെ. ഷാ​​​ല​​​റ്റ്. പി​​​ലാ​​​ത്ത​​​റ സി.​​​എം. ന​​​ഗ​​​ർ സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ഷാ​​​ല​​​റ്റ് ഭ​​​ർ​​​ത്താ​​​വ് വി​​​നു സെ​​​ബാ​​​സ്റ്റ്യ​​​നോ​​​ടൊ​​​പ്പ​​​മാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ പി​​​ലാ​​​ത്ത​​​റ എ​​​യു​​​പി സ്കൂ​​​ളി​​​ലെ ബൂ​​​ത്തി​​​ലെ​​​ത്തി ത​​​ന്‍റെ സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം വി​​​നി​​​യോ​​​ഗി​​​ച്ച​​​ത്. വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ൽ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്നും ഇ​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണെ​​​ന്നും ഷാ​​​ല​​​റ്റ് പ​​​റ​​​ഞ്ഞു.

ക​​​ഴി​​​ഞ്ഞ മാ​​​സം 23 ന് ​​​ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ ത​​​ന്‍റെ വോ​​​ട്ട് മ​​​റ്റൊ​​​രാ​​​ൾ ചെ​​​യ്ത​​​തി​​​നാ​​​ൽ ഷാ​​​ല​​​റ്റി​​​ന് വോ​​​ട്ട് ചെ​​​യ്യാ​​​ൻ ക​​​ഴി​​​ഞ്ഞി​​​രു​​​ന്നി​​​ല്ല. അ​​​ന്നു വൈ​​​കു​​​ന്നേ​​​രം ബൂ​​​ത്തി​​​ലെ​​​ത്തി​​​യ ഷാ​​​ല​​​റ്റ് അ​​​ര​​​മ​​​ണി​​​ക്കൂ​​​ർ നേ​​​രം ക്യൂ​​​വി​​​ൽ നി​​​ന്ന് ത​​​ന്‍റെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യും സ്‌​​​ലി​​​പ്പും ന​​​ൽ​​​കി​​​യ​​​പ്പോ​​​ഴാ​​​ണ് വോ​​​ട്ട് മ​​​റ്റാ​​​രോ ചെ​​​യ്തു​​​പോ​​​യെ​​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​ത്.


താ​​​ന​​​റി​​​യാ​​​തെ ത​​​ന്‍റെ വോ​​​ട്ട​​​വ​​​കാ​​​ശം മ​​​റ്റൊ​​​രാ​​​ൾ വി​​​നി​​​യോ​​​ഗി​​​ച്ച​​​തി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രോ​​​ട് ചോ​​​ദ്യം​​​ചെ​​​യ്യു​​​ക​​​യും ചെ​​​റി​​​യ​​​തോ​​​തി​​​ൽ ത​​​ർ​​​ക്ക​​​മു​​​ണ്ടാ​​​കു​​​ക​​​യും ചെ​​​യ്തെ​​​ങ്കി​​​ലും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നി​​​സ​​​ഹാ​​​യ​​​രാ​​​യി കൈ​​​മ​​​ല​​​ർ​​​ത്തി. ഇ​​​തോ​​​ടെ വോ​​​ട്ട് ചെ​​​യ്യാ​​​നാ​​​വാ​​​തെ ഷാ​​​ല​​​റ്റി​​​ന് തി​​​രി​​​ച്ചു​​​പോ​​​കേ​​​ണ്ടി വ​​​ന്നു.

റീ​​​പോ​​​ളിം​​​ഗ് പ്ര​​​ഖ്യാ​​​പി​​​ച്ച​​​തോ​​​ടെ​​​യാ​​​ണ് ഷാ​​​ല​​​റ്റി​​​ന് സ്വ​​​ന്തം വോ​​​ട്ട് ചെ​​​യ്യാ​​​ൻ അ​​​വ​​​സ​​​രം കി​​​ട്ടി​​​യ​​​ത്. വോ​​​ട്ട് ചെ​​​യ്തു പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ ഷാ​​​ല​​​റ്റ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ ഇ​​​ര​​​ച്ചു​​​ക​​​യ​​​റി​​​യ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ബ​​​ഹ​​​ളം വ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​വ​​​രെ വീ​​​ട്ടി​​​ലെ​​​ത്തി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.