എ​ലൈ​റ്റ് ട്രെ​യി​നിം​ഗ് സെ​ന്‍റ​ർ: കാ​യി​ക താ​ര​ങ്ങ​ളെ തെ​ര​ഞ്ഞ​ടു​ക്കു​ന്നു
Tuesday, May 21, 2019 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് സ്‌​​​പോ​​​ർ​​​ട്‌​​​സ് കൗ​​​ൺ​​​സി​​​ലി​​​നു കീ​​​ഴി​​​ൽ എ​​​ലൈ​​​റ്റ് സ്‌​​​കീ​​​മി​​​ലേ​​​യ്ക്ക് 2019-20 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്നു. അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സി​​​ൽ ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ത്തി​​​ൽ മെ​​​ഡ​​​ൽ നേ​​​ടി​​​യ​​​വ​​​ർ​​​ക്കും വോ​​​ളീ​​​ബോ​​​ൾ മെ​​​ൻ, വോ​​​ളി​​​ബോ​​​ൾ വി​​മ​​ൻ, ഫു​​​ട്‌​​​ബോ​​​ൾ മെ​​​ൻ, ബാ​​​സ്‌​​​ക​​​റ്റ്‌​​​ബോ​​​ൾ വി​​മെ​​ൻ എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ ദേ​​​ശീ​​​യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർ​​​ക്കും മ​​​ത്സ​​​രി​​​ക്കാം. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തെ പെ​​​ർ​​​ഫോ​​​മ​​​ൻ​​​സ് മാ​​​ത്ര​​​മേ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളൂ.

അ​​​ത്‌​​​ല​​​റ്റി​​​ക്‌​​​സ് (ആ​​​ൺ, പെ​​​ൺ) തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഈ ​​​മാ​​​സം 25 ന് ​​​എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും വോ​​​ളീ​​​ബോ​​​ൾ വു​​​മ​​​ൺ 26ന് ​​​കോ​​​ഴി​​​ക്കോ​​​ട് വി.​​​കെ.​​​കെ. മേ​​​നോ​​​ൻ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും ന​​​ട​​​ക്കും. (മി​​​നി​​​മം പൊ​​​ക്കം: പ്ല​​​സ് വ​​​ൺ-180 സെ.​​​മീ, കോ​​​ള​​​ജ്-185 സെ.​​​മി) വോ​​​ളീ​​​ബോ​​​ൾ മെ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് 27 ന് ​​​തൃ​​​പ്ര​​​യാ​​​ർ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും (മി​​​നി​​​മം പൊ​​​ക്കം: പ്ല​​​സ് വ​​​ൺ-190 സെ.​​​മി, കോ​​​ള​​​ജ്-195 സെ.​​​മി) ഫു​​​ട്‌​​​ബോ​​​ൾ മെ​​​ൻ 27ന് ​​​എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലും ന​​​ട​​​ക്കും. ബാ​​​സ്‌​​​ക്ക​​​റ്റ്‌​​​ബോ​​​ൾ വു​​​മ​​​ൺ 28ന് ​​​തൃ​​​ശൂ​​​ർ ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. താ​​​ൽ​​​പ​​​ര്യ​​​മു​​​ള്ള പു​​​രു​​​ഷ, വ​​​നി​​​താ കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ യോ​​​ഗ്യ​​​ത തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​മാ​​​യി ട്ര​​​യ​​​ൽ​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.