ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ യു​വ​ജ​ന​സം​ഗ​മം ശ​നി​യാ​ഴ്ച
Tuesday, May 21, 2019 12:37 AM IST
തൃ​​​ശൂ​​​ർ: മ​​​ല​​​ങ്ക​​​ര ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സു​​​റി​​​യാ​​​നി സ​​​ഭ​​​യു​​​ടെ യു​​​വ​​​ജ​​​ന പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ യു​​​വ​​​ജ​​​ന സം​​​ഗ​​​മം 25നു ​​​തൃ​​​ശൂ​​​ർ പ​​​ടി​​​ഞ്ഞാ​​​റേ​​​കോ​​​ട്ട സെ​​​ന്‍റ് ഇ​​​ഗ്നേ​​​ഷ്യ​​​സ് ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് ക​​​ത്തീ​​​ഡ്ര​​​ലി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു​​​ള്ള എം.​​​എ. ചാ​​​ക്കോ മെ​​​മ്മോ​​​റി​​​യ​​​ൽ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കും. ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു ബ​​​സേ​​​ലി​​​യോ​​​സ് മാ​​​ർ​​​ത്തോ​​​മ പൗ​​​ലോ​​​സ് ദ്വി​​​തീ​​​യ​​​ൻ കാ​​​തോ​​​ലി​​​ക്കാ ബാ​​​വ ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. പ്ര​​​സി​​​ഡ​​​ന്‍റ് യു​​​ഹാ​​​നോ​​​ൻ മാ​​​ർ ക്രി​​​സോ​​​സ്റ്റ​​​മോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. സെ​​​മി​​​നാ​​​രി പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ.​​​ഡോ. ജോ​​​ണ്‍​സ് ഏ​​​ബ്ര​​​ഹാം കോ​​​നാ​​​ട്ട് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.


വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ഫാ. ​​​വ​​​ർ​​​ഗീ​​​സ് ടി. ​​​വ​​​ർ​​​ഗീ​​​സ്, ഫാ. ​​​അ​​​ജി കെ. ​​​തോ​​​മ​​​സ്, ജോ​​​ജി പി. ​​​തോ​​​മ​​​സ്, ഫാ. ​​​സി.​​​എം. രാ​​​ജു, ഫാ. ​​​ഡാ​​​നി​​​യേ​​​ൽ തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.