സി​സ്റ്റ​ർ ലി​ൻ​സി പൂ​ണോ​ളി മ​ദ​ർ ജ​ന​റാ​ൾ
സി​സ്റ്റ​ർ ലി​ൻ​സി പൂ​ണോ​ളി മ​ദ​ർ ജ​ന​റാ​ൾ
Tuesday, May 21, 2019 12:50 AM IST
ചേ​​​രാ​​​ന​​​ല്ലൂ​​​ർ: സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് എ​​​ലി​​​സ​​​ബ​​​ത്തി​​​ന്‍റെ മ​​​ദ​​​ർ ജ​​​ന​​​റാ​​​ളാ​​​യി സി​​​സ്റ്റ​​​ർ ലി​​​ൻ​​​സി പൂ​​​ണോ​​​ളി വീ​​​ണ്ടും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ​ജ​​​ർ​​​മ​​​നി​​​യി​​​ൽ ന​​​ട​​​ന്ന ജ​​​ന​​​റ​​​ൽ സി​​​നാ​​ക്സി​​​സി​​​ലാ​​​ണ് ക​​​ഴി​​​ഞ്ഞ ആ​​​റു വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു​​ശേ​​​ഷം സി​​​സ്റ്റ​​​ർ വീ​​​ണ്ടും മ​​​ദ​​​ർ ജ​​​ന​​​റാ​​​ളാ​​​യി തെ​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. അ​​​സി​​​സ്റ്റ​​​ന്‍റ് ജ​​​ന​​​റാ​​​ളാ​​​യി സി​​​സ്റ്റ​​​ർ ബി​​​യാ​​​ട്രി​​​സ് മൂ​​​ഴ​​​യി​​​ലി​​നെ​​​യും കൗ​​​ണ്‍​സി​​​ൽ അം​​​ഗ​​​ങ്ങ​​​ളാ​​​യി സി​​​സ്റ്റ​​​ർ ലം​​​ബോ​​​ർ​​​ട്ട, സി​​​സ്റ്റ​​​ർ മി​​​ഖാ​​​യേ​​​ല, സി​​​സ്റ്റ​​​ർ അ​​​ർ​​​പ്പി​​​ത എ​​​ന്നി​​​വ​​​രെ​​​യും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.


എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ മ​​​ങ്കു​​​ഴി തി​​​രു​​​ക്കു​​​ടും​​​ബ ഇ​​​ട​​​വ​​കാം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ർ ലി​​​ൻ​​​സി പൂ​​​ണോ​​​ളി പ​​​രേ​​​ത​​​രാ​​​യ റാ​​​ഫേ​​​ൽ-​​ത്രേ​​​സ്യ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​ളാ​​​ണ്. സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് എ​​​ലി​​​സ​​​ബ​​​ത്ത് ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും ജ​​​ർ​​​മ​​​നി​​​യി​​​ലും കു​​​ടും​​​ബ​​പ്രേ​​​ഷി​​​ത​​​ത്വം, വി​​​ദ്യാ​​​ഭ്യാ​​​സം, സാ​​​മൂ​​​ഹി​​ക പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ എ​​​ന്നി​​​വ ശു​​​ശ്രൂ​​​ഷ​​​ക​​​ളാ​​​യി ന​​ട​​ത്തി​​വ​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.