വ്യാജ രേഖ കേസ് റദ്ദാക്കണമെന്ന ഹർജി മാറ്റി
Tuesday, May 21, 2019 12:50 AM IST
കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ പേരിൽ വ്യാജ ബാങ്ക് രേഖകൾ ചമച്ചെന്നാരോപിച്ചു തങ്ങൾക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുറ്റാരോപിതർ സമർപ്പിച്ച ഹർജി പരിഗണിക്കുന്നതു ഹൈക്കോടതി മാറ്റി.
വ്യാജരേഖ ചമച്ചത് തങ്ങളാണെന്നു പരാതിയിൽ ആരോപിക്കുന്നില്ലെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്തുന്നതിനു പകരം തങ്ങളെ പ്രതി ചേർത്തത് അനുചിതമാണെന്നും വ്യക്തമാക്കിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.