ട്രാ​ക്ക് ന​വീ​ക​ര​ണം; ജൂ​ണ്‍ 18 വ​രെ ട്രെ​യി​ൻ ഗതാഗത നി​യ​ന്ത്ര​ണം
Tuesday, May 21, 2019 12:50 AM IST
കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി, തൃ​​​ശൂ​​​ർ-​​​വ​​​ട​​​ക്കാ​​​ഞ്ചേ​​​രി റെ​​​യി​​​ൽ​​​വേ പാ​​​ത​​​യി​​​ൽ ട്രാ​​​ക്ക് ന​​​വീ​​​ക​​​ര​​​ണം ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ 23 മു​​​ത​​​ൽ ജൂ​​​ണ്‍ 18 വ​​​രെ ഈ ​​​ഭാ​​​ഗ​​​ത്ത് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് നി​​​യ​​​ന്ത്ര​​​ണ​​​മേ​​​ർ​​​പ്പെ​​​ടു​​​ത്തി. ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കോ​​​യ​​​ന്പ​​​ത്തൂ​​​ർ​ തൃ​​​ശൂ​​​ർ പാ​​​സ​​​ഞ്ച​​​ർ (56605) ഷൊ​​​ർ​​​ണൂ​​​രി​​​നും തൃ​​​ശൂ​​​രി​​​നും ഇ​​​ട​​​യി​​​ലും തൃ​​​ശൂ​​​ർ ക​​​ണ്ണൂ​​​ർ പാ​​​സ​​​ഞ്ച​​​ർ (56603) തൃ​​​ശൂ​​​രി​​​നും ഷൊ​​​ർ​​​ണൂ​​​രി​​​നു​​​മി​​​ട​​​യി​​​ലും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി​​​ല്ല. കൊ​​​ച്ചു​​​വേ​​​ളി​ ലോ​​​ക്മാ​​​ന്യ​​​തി​​​ല​​​ക് പ്ര​​​തി​​​വാ​​​ര സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (22114), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (22655), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ഹ​​​സ്ര​​​ത്ത് നി​​​സാ​​​മു​​​ദ്ദീ​​​ൻ സൂ​​​പ്പ​​​ർ​​​ഫാ​​​സ്റ്റ് എ​​​ക്സ്പ്ര​​​സ് (22653), എ​​​റ​​​ണാ​​​കു​​​ളം​ പൂ​​​നെ എ​​​ക്സ്പ്ര​​​സ് (22149) എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ൾ സ​​​ർ​​​വീ​​​സ് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ തൃ​​​ശൂ​​​രി​​​നും പൂ​​​ങ്കു​​​ന്ന​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ 40 മി​​​നി​​​റ്റോ​​​ളം പി​​​ടി​​​ച്ചി​​​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.