അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​യുടെ തിരോധാനം: ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷിക്കും
Wednesday, May 22, 2019 12:35 AM IST
കൊ​​​ച്ചി: അ​​​മ്പ​​​ല​​​പ്പു​​​ഴ കാ​​​രൂ​​​ര്‍ ചെ​​​റു​​​വ​​​ള്ളി​​​ക്കാ​​​ട് അ​​​ല​​​ക്‌​​​സി​​​നെ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ക്രൈം​​​ബ്രാ​​​ഞ്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. മ​​​ക​​​നെ കാ​​​ണാ​​​താ​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ അ​​​ന്വേ​​​ഷ​​​ണം കാ​​​ര്യ​​​ക്ഷ​​​മ​​​മ​​​ല്ലെ​​​ന്നാ​​​രോ​​​പി​​​ച്ച് അ​​​മ്മ ത​​​ങ്ക​​​മ​​​ണി ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് ഉ​​ത്ത​​ര​​വ്. ക​​​ഴി​​​ഞ്ഞ​​വ​​​ര്‍​ഷം ജൂ​​​ണ്‍ 27 നാ​​​ണ് അ​​​ല​​​ക്‌​​​സി​​​നെ സു​​​ഹൃ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ല്‍നി​​​ന്നു കാ​​​ണാ​​​താ​​​യ​​​ത്.


പോ​​​ലീ​​​സ് തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം തോ​​​ട്ട​​​പ്പ​​​ള്ളി​​​യി​​​ല്‍നി​​​ന്ന് അ​​​ല​​​ക്‌​​​സി​​​ന്‍റെ സ്‌​​​കൂ​​​ട്ട​​​റും മൊ​​​ബൈ​​​ലും ക​​​ണ്ടെ​​​ടു​​​ത്തി​​​രു​​​ന്നു. നി​​​ര​​​വ​​​ധി സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ള്ള അ​​​ല​​​ക്‌​​​സ് ത​​​നി​​​ക്കു പ​​​ണം ക​​​ടം ന​​​ല്‍​കി​​​യ​​​വ​​​രി​​​ല്‍നി​​​ന്നു ബോ​​​ധ​​​പൂ​​​ര്‍​വം മ​​​റ​​​ഞ്ഞു​​നി​​​ല്‍​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വ്യ​​​ക്ത​​​മാ​​​ക്കി. തു​​​ട​​​ര്‍​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണം ക്രൈം​​​ബ്രാ​​​ഞ്ചി​​​നു വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.