സ​ദാ​ചാ​ര ഗു​ണ്ടാ​യി​സ​ത്തി​ന്‍റെ തീ​വ്ര​ത​യാ​ണ് ഇ​ഷ്ക് സി​നി​മ: ര​തീ​ഷ് ര​വി
Wednesday, May 22, 2019 12:35 AM IST
കൊ​​​ച്ചി: സ​​​ദാ​​​ചാ​​​ര ഗു​​​ണ്ടാ​​​യി​​​സ​​​ത്തി​​​നു വാ​​​ർ​​​ത്ത​​​യ്ക്ക​​​പ്പു​​​റ​​​മു​​​ള്ള തീ​​​വ്ര​​​ത​​​യു​​​ണ്ടെ​​​ന്നു ക​​​രു​​​തു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഇ​​​ഷ്ക് എ​​​ന്ന സി​​​നി​​​മ​​​യു​​​ണ്ടാ​​​യ​​​തെ​​​ന്ന് തി​​​ര​​​ക്ക​​​ഥാ​​​ക്കൃ​​​ത്ത് ര​​​തീ​​​ഷ് ര​​​വി പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സി​​​നി​​​മ​​​യ്ക്ക് ഒ​​​രു നി​​​ല​​​പാ​​​ടു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും യാ​​​ഥാ​​​ർ​​​ഥ്യ​​​ബോ​​​ധമു​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നും ക​​​രു​​​തി​​​യി​​​രു​​​ന്നു. അ​​​ത​​​നു​​​സ​​​രി​​​ച്ചാ​​​യി​​​രു​​​ന്നു സി​​​നി​​​മ. സി​​​നി​​​മ​​​യി​​​ലൂ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ശ്നം അ​​​ഭി​​​മു​​​ഖീ​​​ക​​​രി​​​ച്ച നി​​​ര​​​വ​​​ധി​​​യാ​​​ളു​​​ക​​​ൾ സാ​​​മൂ​​​ഹി​​​ക​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യും മ​​​റ്റും തു​​​റ​​​ന്നു​​​പ​​​റ​​​ച്ചി​​​ലു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​ത് സി​​​നി​​​മ​​​യ്ക്ക് ല​​​ഭി​​​ച്ച അം​​​ഗീ​​​കാ​​​ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


സി​​​നി​​​മ ക​​​ണ്ട പ്രേ​​​ക്ഷ​​​ക​​ർ ഇ​​​ഷ്ക് ഒ​​​രു സ്ത്രീ​​​പ​​​ക്ഷ സി​​​നി​​​മ​​​യാ​​​ണെ​​​ന്ന് വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് സം​​​വി​​​ധാ​​​യ​​​ക​​​ൻ അ​​​നു​​​രാ​​​ജ് മ​​​നോ​​​ഹ​​​ർ പ​​​റ​​​ഞ്ഞു. സി​​​നി​​​മ കൂ​​​ടു​​​ത​​​ൽ സ്ത്രീ ​​​പ്രേ​​​ക്ഷ​​​ക​​​രി​​​ലേ​​​ക്കെ​​​ത്ത​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ഗ്ര​​​ഹം. താ​​​നും സ​​​ദാ​​​ചാ​​​ര​​​ഗു​​​ണ്ടാ​​​യി​​​സ​​​ത്തി​​​ന്‍റെ ഇ​​​ര​​​യാ​​​ണ്. ത​​​ന്‍റെ വ​​​രുംസി​​​നി​​​മ​​​ക​​​ളി​​​ലും സ്ത്രീ​​​വി​​​രു​​​ദ്ധ നി​​​ല​​​പാ​​​ടു​​​ക​​​ൾ ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
പ്ര​​​ധാ​​​ന​​വേ​​​ഷ​​​ങ്ങ​​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച ഷെ​​​യ്ൻ നി​​​ഗം, ആ​​​ൻ ശീ​​​ത​​​ൾ, ഇ​​​യോ​​​ണ സെ​​​ബാ​​​സ്റ്റ്യ​​ൻ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.