ഫ​ല​മ​റി​യാ​ൻ വി​പു​ല സം​വി​ധാ​നം
Thursday, May 23, 2019 1:16 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വോ​​​ട്ടെ​​​ണ്ണ​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ എ​​​ട്ടി​​​ന് ആ​​​രം​​​ഭി​​​ക്കും. വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന്‍റെ ത​​​ത്സ​​​മ​​​യ വി​​​വ​​​രം പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ കൈ​​​കൊ​​​ണ്ടി​​​ട്ടു​​​ണ്ടെ​​​ന്ന് മു​​​ഖ്യ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു.

എ​​​ല്ലാ കൗ​​​ണ്ടിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലും മീ​​​ഡി​​​യ സെ​​​ന്‍റ​​​ർ സ​​​ജ്ജ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. അ​​​വി​​​ടെ ഡി​​​ജി​​​റ്റ​​​ൽ ഡി​​​സ്‌​​​പ്ലേ ബോ​​​ർ​​​ഡി​​​ൽ ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ലം തി​​​രി​​​ച്ചു​​​ള്ള ഇ​​​ല​​​ക്‌​​​ഷ​​​ൻ ഫ​​​ലം ല​​​ഭ്യ​​​മാ​​​കും.
ഫ​​​ലം ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ സു​​​വി​​​ധ സോ​​​ഫ്റ്റ്‌വെ​​​യ​​​ർ വ​​​ഴി വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. (https://results.eci.gov.in).

ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​ന്‍റെ വോ​​​ട്ട​​​ർ ഹെ​​​ൽ​​​പ് ലൈ​​​ൻ (voter helpline) ആ​​​പ്പ് വ​​​ഴി​​​യും ത​​​ത്സ​​​മ​​​യ വി​​​വ​​​രം ല​​​ഭ്യ​​​മാ​​​ക്കും. ഈ ​​​ആ​​​പ്പ് ഗൂ​​​ഗി​​​ൾ പ്ലേ​​​സ്റ്റോ​​​റി​​​ൽ നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. (Play store URL : https://play.g oogle.com/store/apps/details?id=com.eci.citizen)

നാ​​​ഷ​​​ണ​​​ൽ ഇ​​​ൻ​​​ഫോ​​​ർ​​​മാ​​​റ്റി​​​ക് സെ​​​ന്‍റ​​​റി​​​ന്‍റെ എ​​​ൻ​​​ഐ​​​സി (NIC) ട്രെ​​​ൻ​​​ഡ് (TREND) സോഫ്റ്റ്‌വെയ​​​ർ വ​​​ഴി​​​യു​​​ള്ള ഫ​​​ല​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്ന് നേ​​​രി​​​ട്ട് ല​​​ഭ്യ​​​മാ​​​ക്കും. (http://trend. kerala. gov.in & http://trend.ke rala.nic.in).

ട്രെ​​​ൻ​​​ഡ് മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ലം ല​​​ഭ്യ​​​മാ​​​കും. ട്രെ​​​ൻ​​​ഡ് മൊ​​​ബൈ​​​ൽ ആ​​​പ്പ് താ​​​ഴെ പ​​​റ​​​യു​​​ന്ന വി​​​ലാ​​​സ​​​ത്തി​​​ൽ​​​നി​​​ന്ന് നേ​​​രി​​​ട്ട് ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. (https://keralapoll s.nic.in/trend) കൂ​​​ടാ​​​തെ ഗൂ​​​ഗി​​​ൾ പ്ലേ​​​സ്റ്റോ​​​റി​​​ൽ നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. .(Playstore URL:https://play.google.com/store/apps/details?id=trend.kerala.nic.in ).

ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ പ​​​ബ്ലി​​​ക് റി​​​ലേ​​​ഷ​​​ൻ​​​സ് വ​​​കു​​​പ്പി​​​ന്‍റെ പി​​​ആ​​​ർ​​​ഡി ലൈ​​​വ് മൊ​​​ബൈ​​​ൽ ആ​​​പ്പി​​​ലും ത​​​ത്സ​​​മ​​​യ വി​​​വ​​​രം ല​​​ഭ്യ​​​മാ​​​ണ്. ഈ ​​​ആ​​​പ്പ് ഗൂ​​​ഗി​​​ൾ പ്ലേ​​​സ്റ്റോ​​​റി​​​ൽ നി​​​ന്നും ആ​​​പ്പ് സ്റ്റോ​​​റി​​​ൽ​​​നി​​​ന്നും ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. (Play store URL: https://play.goo gle.com /store/apps/details?id=in.gov.kerala.prd&hl=en_IN).

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.