രാ​ഹു​ലിന്‍റെ ഭൂരിപക്ഷം 4.31 ല​ക്ഷം
രാ​ഹു​ലിന്‍റെ ഭൂരിപക്ഷം 4.31 ല​ക്ഷം
Friday, May 24, 2019 1:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ച​​​രി​​​ത്ര​​​ത്തി​​​ലെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡ് ഭൂ​​​രി​​​പ​​​ക്ഷം കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​ടെ പേ​​​രി​​​ൽ. വ​​​യ​​​നാ​​​ട്ടി​​ൽ മ​​​ത്സ​​​രി​​​ച്ച രാ​​​ഹു​​​ൽ​​​ഗാ​​​ന്ധി 4,31,770 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി​​​യാ​​​ണു കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ഉ​​ട​​മ​​യാ​​​കു​​​ന്ന​​​ത്.

രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്ക് 7,06,367 വോ​​​ട്ട് ല​​​ഭി​​​ച്ച​​​പ്പോ​​​ൾ, എ​​​തി​​​ർ സ്ഥാ​​​നാ​​​ർ​​​ഥി എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ പി.​​​പി. സു​​​നീ​​​റി​​​ന് 2,74,597 വോ​​​ട്ടു മാ​​​ത്ര​​​മാ​​​ണു നേ​​​ടാ​​​നാ​​​യ​​​ത്. ബി​​​ഡി​​​ജെഎസി​​​ലെ തു​​​ഷാ​​​ർ വെ​​​ള്ളാ​​​പ്പ​​​ള്ളി മൂ​​​ന്നാം​​​സ്ഥാ​​​ന​​​ത്തേ​​​യ്ക്കു പി​​​ന്ത​​​ള്ള​​​പ്പെ​​​ട്ടു.

ഭൂ​​രി​​പ​​ക്ഷ റി​​​ക്കാ​​​ർ​​​ഡ് ഭേ​​​ദി​​​ച്ച​​​വ​​രി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്തു നി​​​ന്നു വി​​​ജ​​​യി​​​ച്ച യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​യു​​​മു​​​ണ്ട്. 2,60,050 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണു കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി മ​​​ണ്ഡ​​​ലം നി​​​ല​​​നി​​​ർ​​​ത്തി​​​യ​​​ത്. ഇ​​തു മ​​​ല​​​പ്പു​​​റം മ​​​ണ്ഡ​​​ല​​ത്തി​​​ലെ ഉ​​​യ​​​ർ​​​ന്ന ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​ണ്. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്ക് 5,89,153 വോ​​​ട്ട് ല​​​ഭി​​​ച്ച​​​പ്പോ​​​ൾ, എ​​​തി​​​ർ സ്ഥാ​​​നാ​​​ർ​​​ഥി എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ വി.​​​പി. സാ​​​നു​​​വി​​​നു 3,29,103 വോ​​​ട്ട് മാ​​​ത്ര​​​മാ​​​ണു നേ​​​ടാ​​​നാ​​​യ​​​ത്.

ഇ. ​​​അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു 2017ൽ ​​​ന​​​ട​​​ന്ന ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്ക് 5,15,330 വോ​​​ട്ടും 1,71,023 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​വും ല​​ഭി​​ച്ചു. 55.34 ശ​​​ത​​​മാ​​​നം വോ​​​ട്ട് അ​​​ദ്ദേ​​​ഹ​​​ത്തി​​​നു കി​​ട്ടി.

2014ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ല​​​പ്പു​​​റ​​​ത്തു നി​​​ന്നു വി​​​ജ​​​യി​​​ച്ച യു​​​ഡി​​​എ​​​ഫി​​​ലെ ഇ. ​​​അ​​​ഹ​​​മ്മ​​​ദി​​​ന്‍റെ പേ​​​രി​​​ലാ​​യി​​രു​​ന്നു ഇ​​തു​​വ​​രെ മി​​​ക​​​ച്ച ഭൂ​​​രി​​​പ​​​ക്ഷം. അ​​​ന്ന് 1,94,739 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​മാ​​ണു നേ​​​ടി​​​യ​​​ത്. ഇ. ​​​അ​​​ഹ​​​മ്മ​​​ദ് 4,37,723 വോ​​​ട്ട് നേ​​​ടി​​​യ​​​പ്പോ​​​ൾ, എ​​​തി​​​ർ സ്ഥാ​​​നാ​​​ർ​​​ഥി എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ പി.​​​കെ. സൈ​​​ന​​​ബ​​​യ്ക്ക് 2,42,984 വോ​​​ട്ടു ല​​ഭി​​ച്ചു. 2009ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫി​​​ലെ എം.​​​ഐ. ഷാ​​​ന​​​വാ​​​സ് 1,53,439 വോ​​​ട്ടി​​​നു വ​​യ​​നാ​​ട്ടി​​ൽ നി​​​ന്നു വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു.


മ​​​ണ്ഡ​​​ല ത​​​ല​​​ത്തി​​​ലും ഒ​​​ട്ടേ​​​റെ റി​​​ക്കാ​​​ർ​​​ഡു​​​ക​​​ൾ 2019 ലെ ​​​ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പി​​​റ​​​ന്നി​​​ട്ടു​​​ണ്ട്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും പൊ​​​ന്നാ​​​നി​​​യി​​​ലും ഇ​​​ടു​​​ക്കി​​​യി​​​ലും കൊ​​​ല്ല​​​ത്തു​​​മെ​​​ല്ലാം ഉ​​​യ​​​ർ​​​ന്ന ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​ണ് ഇ​​​ക്കു​​​റി​​യു​​ണ്ടാ​​യ​​​ത്.

1967ലെ ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ൽ എ.​​​കെ. ഗോ​​​പാ​​​ല​​​ൻ 1,18,510 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്. പൊ​​​ന്നാ​​​നി​​​യി​​​ൽ മ​​​ത്സ​​​രി​​​ച്ച ലീ​​​ഗി​​​ന്‍റെ ജി.​​​എം. ബ​​​നാ​​​ത്ത്‌​​വാ​​​ല അ​​​ഞ്ചു ത​​​വ​​​ണ ല​​​ക്ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി​​​യി​​​രു​​​ന്നു. സം​​​സ്ഥാ​​​ന​​​ത്തെ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ ഭൂ​​​രി​​​പ​​​ക്ഷം 2004 ൽ ​​​മൂ​​​വാ​​​റ്റു​​​പു​​​ഴ​​​യി​​​ൽ ഐ​​​എ​​​ഫ്ഡി​​​പി സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ച പി.​​​സി. തോ​​​മ​​​സി​​​ന്‍റെ പേ​​​രി​​​ലാ​​​ണ്. അ​​​ന്ന് 529 വോ​​​ട്ടി​​​നാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫി​​​ലെ പി.​​​എം. ഇ​​​സ്മാ​​​യി​​​ലി​​​നെ പി.​​​സി. തോ​​​മ​​​സ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.


ഒന്പതു പേ​​​രു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം ല​​​ക്ഷം ക​​​ട​​​ന്നു


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു വി​​​ജ​​​യി​​​ച്ച​​​വ​​​രി​​​ൽ ഒന്പതു പേ​​​രു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം ഒ​​രു ല​​​ക്ഷം ക​​​ട​​​ന്നു.

ഇ​​​തി​​​ൽ വ​​​യ​​​നാ​​​ട്ടി​​​ൽ മ​​​ത്സ​​​രി​​​ച്ച കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി സം​​​സ്ഥാ​​​ന​​​ത്തെ റി​​​ക്കാ​​​ർ​​​ഡ് ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​യ 4.32 ല​​​ക്ഷം വോ​​​ട്ട് നേ​​​ടി​​​യ​​​പ്പോ​​​ൾ, മ​​​ല​​​പ്പു​​​റ​​​ത്തു യു​​​ഡി​​​എ​​​ഫി​​​ലെ പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി​​​ക്കു 2.60 ല​​​ക്ഷം ക​​​ട​​​ന്നു.

യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് സം​​​സ്ഥാ​​​ന​​​ത്തു ല​​​ക്ഷ​​​ത്തി​​​നു മു​​​ക​​​ളി​​​ൽ ഭൂ​​​രി​​​പ​​​ക്ഷം നേ​​​ടി​​​യ​​​ത്. ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ (പൊ​​​ന്നാ​​​നി)- 1,93,230, ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ്- 1,71,053, ര​​​മ്യ ഹ​​​രി​​​ദാ​​​സ് (ആ​​​ല​​​ത്തൂ​​​ർ)- 1,58,968, ഹൈ​​​ബി ഈ​​​ഡ​​​ൻ- 1,69,153, ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ (ചാ​​​ല​​​ക്കു​​​ടി)- 1,32,274, തോ​​​മ​​​സ് ചാ​​​ഴി​​​കാട​​​ൻ (കോ​​​ട്ട​​​യം)- 1,06,259.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.