സിപിഐ എ​ക്സി​ക്യൂ​ട്ടീ​വി​ൽ സി.​ ദി​വാ​ക​ര​ൻ പ​ങ്കെ​ടു​​ത്തി​ല്ല
സിപിഐ എ​ക്സി​ക്യൂ​ട്ടീ​വി​ൽ സി.​ ദി​വാ​ക​ര​ൻ പ​ങ്കെ​ടു​​ത്തി​ല്ല
Saturday, May 25, 2019 1:58 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ അ​​​ടു​​​ത്ത മാ​​​സം ആ​​​റി​​​നു സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂട്ടീ​​​വും 12, 13 തീ​​​യ​​​തി​​​ക​​​ളി​​​ൽ സം​​​സ്ഥാ​​​ന കൗ​​​ണ്‍​സി​​​ലും വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ക്കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂട്ടീ​​​വ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. പാ​​​ർ​​​ട്ടി മ​​​ത്സ​​​രി​​​ച്ച നാ​​​ലു ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലേ​​​യും ജി​​​ല്ലാ കൗ​​​ണ്‍​സി​​​ലു​​​ക​​​ളോ​​​ടു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടു ന​​​ൽ​​​കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഈ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും നേ​​​തൃ​​​യോ​​​ഗം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ലം വി​​​ല​​​യി​​​രു​​​ത്തു​​​ക. ഇ​​​തി​​​നു മു​​​മ്പാ​​​യി പാ​​​ർ​​​ട്ടി സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ പ​​​ങ്കെ​​​ടു​​​ത്ത് ജി​​​ല്ലാ കൗ​​​ണ്‍​സി​​​ലു​​​ക​​​ൾ ചേ​​​രാ​​​നും തീ​​​രു​​​മാ​​​നി​​​ച്ചു.

സി​​പി​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യു​​​ട്ടീ​​​വ് അം​​​ഗ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ സ്ഥാ​​​നാ​​​ർ​​​ഥി​​​യു​​​മാ​​​യി​​​രു​​​ന്ന സി. ​​​ദി​​​വാ​​​ക​​​ര​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​ത്തെ സം​​​ബ​​​ന്ധി​​​ച്ച് വി​​​ല​​​യി​​​രു​​​ത്ത​​​ലൊ​​​ന്നും ഇ​​​ന്ന​​​ല​​​ത്തെ യോ​​​ഗ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​ല്ല.


സം​​​സ്ഥാ​​​ന​​​ത്തു യു​​​ഡി​​​എ​​​ഫി​​​നു​​​ണ്ടാ​​​യ മി​​​ക​​​ച്ച വി​​​ജ​​​യം വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണെ​​​ന്നും പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ച്ച നാ​​​ലു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ഉ​​​ണ്ടാ​​​യ തോ​​​ൽ​​​വി നി​​​സാ​​​ര​​​മാ​​​യി ക​​​ാണാ​​​നാ​​​വി​​​ല്ലെ​​​ന്നും മാ​​​ത്ര​​​മാ​​​ണു ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന എ​​​ക്സി​​​ക്യൂട്ടീ​​​വി​​​ൽ ഉ​​​ണ്ടാ​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ഈ ​​​മാ​​​സം 27,28 തീ​​​യ​​​തി​​​ക​​​ളി​​​ൽ സി​​​പി​​​ഐ ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വും കൗ​​​ണ്‍​സി​​​ലും ചേ​​​രും. ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു​​​കൊ​​​ണ്ടാ​​​വും കേ​​​ര​​​ള​​​ത്തി​​​ൽ അ​​​ടു​​​ത്ത മാ​​​സം സി​​​പി​​​ഐ​​​യു​​​ടെ നേ​​​തൃ​​​യോ​​​ഗ​​​ങ്ങ​​​ൾ ചേ​​​രു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.