കെ.​സു​രേ​ന്ദ്ര​ന്‍റെ അ​പേ​ക്ഷ കോടതി ജൂ​ണ്‍ 10ന് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി
Saturday, May 25, 2019 1:58 AM IST
കൊ​​​ച്ചി : മ​​​ഞ്ചേ​​​ശ്വ​​​രം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക്ര​​​മ​​​ക്കേ​​​ടു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍ ന​​​ല്‍​കി​​​യ അ​​​പേ​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ജൂ​​​ണ്‍ പ​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി. 2016 ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ഞ്ചേ​​​ശ്വ​​​ര​​​ത്തു ബി​​​ജെ​​​പി സ്ഥാ​​​നാ​​​ര്‍​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​ച്ച സു​​​രേ​​​ന്ദ്ര​​​ന്‍ 89 വോ​​​ട്ടി​​നാ​​ണ് യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ര്‍​ഥി പി.​​​ബി. അ​​​ബ്ദു​​​ള്‍ റ​​​സാ​​​ഖി​​​നോ​​​ടു തോ​​​റ്റ​​​ത്.


വി​​​ദേ​​​ശ​​​ത്തു​​​ള്ള​​​വ​​​രു​​​ടെ​​​യും മ​​​രി​​​ച്ചു പോ​​​യ​​​വ​​​രു​​​ടെ​​​യും പേ​​​രി​​​ല്‍ വ്യാ​​​പ​​​ക​​​മാ​​​യി ക​​​ള്ള​​​വോ​​​ട്ടു ന​​​ട​​​ന്നെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണ് സു​​​രേ​​​ന്ദ്ര​​​ന്‍ ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. സ​​​മ​​​ന്‍​സ് ല​​​ഭി​​​ച്ചി​​​ട്ടും സാ​​​ക്ഷി​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​കാത്ത​​​തി​​​നാ​​​ല്‍ കേ​​​സ് തു​​​ട​​​രാ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പി​​​ന്നീ​​​ട് കെ. ​​​സു​​​രേ​​​ന്ദ്ര​​​ന്‍ ഹ​​​ര്‍​ജി പി​​​ന്‍​വ​​​ലി​​​ക്കാ​​​ന്‍ അ​​​പേ​​​ക്ഷ ന​​​ല്‍​കി. ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശ പ്ര​​​കാ​​​രം ഗ​​​സ​​​റ്റി​​​ല്‍ പ​​​ര​​​സ്യ​​​വും ന​​​ല്‍​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd