ര​മ്യക്കു ഭൂ​രി​പ​ക്ഷ​ത്തി​ൽ റി​ക്കാ​ർ​ഡ്, പ്രാ​യം കു​റ​ഞ്ഞ ര​ണ്ടാ​മ​ത്തെ അം​ഗം
Saturday, May 25, 2019 2:34 AM IST
ക​​​​​​​​ണ്ണൂ​​​​​​​​ർ: കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ​​​​​​​നി​​​​​​​ന്നു ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ എ​​​​​​​​ത്തി​​​​​​​​യ വ​​​​​​​​നി​​​​​​​​താ അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ ഏ​​​​​​​​റ്റ​​​​​​​​വും ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ന്ന ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷം (1,58,968) ആ​​​​​​​​ല​​​​​​​​ത്തൂ​​​​​​​​രി​​​​​​​​ൽ​​​​​​​നി​​​​​​​ന്നു വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ച കോ​​​​​​​​ൺ‌​​​​​​​​ഗ്ര​​​​​​​​സ് സ്ഥാ​​​​​​​​നാ​​​​​​​​ർ​​​​​​​​ഥി ര​​​​​​​​മ്യ ഹ​​​​​​​​രി​​​​​​​​ദാ​​​​​​​​സി​​​​​​​​ന് സ്വ​​​​​​​​ന്തം. 2004ൽ ​​​​​​​​വ​​​​​​​​ട​​​​​​​​ക​​​​​​​​രയിൽ വി​​​​​​​​ജ​​​​​​​​യി​​​​​​​​ച്ച സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​ലെ പി.​ ​​​​​​​സ​​​​​​​​തീ​​​​​​​​ദേ​​​​​​​​വി​​​​​​​​യു​​​​​​​​ടെ റി​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ഡ് ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​മാ​​​​​​​​ണ് ഇ​​​​​​​​തോ​​​​​​​​ടെ പ​​​​​​​​ഴ​​​​​​​​ങ്ക​​​​​​​​ഥ​​​​​​​​യാ​​​​​​​​യ​​​​​​​​ത്. 1,30, 589 വോ​​​​​​​​ട്ടു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​ണ് അ​​​​​​​​ന്നു സ​​​​​​​​തീ​​​​​​​​ദേ​​​​​​​​വി കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സി​​​​​​​​ലെ എം.​​​​​​​​ടി.​ പ​​​​​​​​ത്മ​​​​​​​​യെ തോ​​​​​​​​ൽ​​​​​​​​പ്പി​​​​​​​​ച്ച​​​​​​​​ത്. കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ പ്ര​​​​​​​​മു​​​​​​​​ഖ മു​​​​​​​​ന്ന​​​​​​​​ണി​​​​​​​​ക​​​​​​​​ളി​​​​​​​​ലെ വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ൾ ഏ​​​​​​​​റ്റു​​​​​​​​മു​​​​​​​​ട്ടി​​​​​​​​യ ഏ​​​​​​​​ക മ​​​​​​​​ത്സ​​​​​​​​രം കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ത്.

ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട ഏ​​​​​​​​റ്റ​​​​​​​​വും പ്രാ​​​​​​​​യം കു​​​​​​​​റ​​​​​​​​ഞ്ഞ ര​​​​​​​​ണ്ടാ​​​​​​​​മ​​​​​​​​ത്തെ വ​​​​​​​​നി​​​​​​​​ത കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ് മു​​​​​​​പ്പ​​​​​​​ത്തൊ​​​​​​​ന്നു​​​​​​​കാ​​​​​​​​രി​​​​​​​​യാ​​​​​​​​യ ര​​​​​​​​മ്യ ഹ​​​​​​​​രി​​​​​​​​ദാ​​​​​​​​സ്. മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​വ​​​​​​​​രി​​​​​​​​ലെ "ബേ​​​​​​​​ബി’യും ര​​​​​​​​മ്യ​​​​​​​​യാ​​​​​​​​ണ്. സി​​​​​​​​പി​​​​​​​​ഐ​​​​​​​​യി​​​​​​​​ലെ ഭാ​​​​​​​​ർ​​​​​​​​ഗ​​​​​​​​വി ത​​​​​​​​ങ്ക​​​​​​​​പ്പ​​​​​​​​നാ​​​​​​​​ണ് കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ​​​​​​​നി​​​​​​​ന്നു ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ എ​​​​​​​​ത്തി​​​​​​​​യ ഏ​​​​​​​​റ്റ​​​​​​​​വും പ്രായം കു​​​​​​​​റ​​​​​​​​ഞ്ഞ വ​​​​​​​​നി​​​​​​​​താ അം​​​​​​​​ഗം. 1971ൽ ​​​​​​​​അ​​​​​​​​ടൂ​​​​​​​​രി​​​​​​​​ൽ​​​​​​​നി​​​​​​​​ന്നു തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​പ്പോ​​​​​​​​ൾ അ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് 29 വ​​​​​​​​യ​​​​​​​​സാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. മൂ​​​​​​​​ന്നു ​ത​​​​​​​​വ​​​​​​​​ണ ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​യ സു​​​​​​​​ശീ​​​​​​​​ല ഗോ​​​​​​​​പാ​​​​​​​​ല​​​​​​​​ൻ 38-ാം വ​​​​​​​​യ​​​​​​​​സി​​​​​​​​ലാ​​​​​​​​ണ് ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി എം​​​​​​​​പി​​​​​​​​യാ​​​​​​​​യ​​​​​​​​ത്. 1967ൽ‌ ​​​​​​​​അ​​​​​​​​ന്പ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ​​​​​​​​യി​​​​​​​​ൽ​​​​​​​നി​​​​​​​​ന്നാ​​​​​​​​ണ് ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​ത്. 2004ൽ ​​​​​​​​മാ​​​​​​​​വേ​​​​​​​​ലി​​​​​​​​ക്ക​​​​​​​​ര​​​​​​​​യി​​​​​​​​ൽ​​​​​​​നി​​​​​​​​ന്നു ജ​​​​​​​​യി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ൾ സി.​​​​​​​​എ​​​​​​​​സ്.​ സു​​​​​​​​ജാ​​​​​​​​ത​​​​​​​​യ്ക്ക് 39 വ​​​​​​​​യ​​​​​​​​സ്.

1952 ലെ ​​​​​​​​ആ​​​​​​​​ദ്യ ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ തി​​​​​​​​രു​​​​​​​​ക്കൊ​​​​​​​​ച്ചി​​​​​​​​യെ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച സ്വ​​​​​​​​ത​​​​​​​​ന്ത്ര സ്ഥാ​​​​​​​​നാ​​​​​​​​ർ​​​​​​​​ഥി ആ​​​​​​​​നി മ​​​​​​​​സ്ക്രീ​​​​​​​​ന് 50 വ​​​​​​​​യ​​​​​​​​സാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. 1998ൽ ​​​​​​​​സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​ലെ എ.​​​​​​​​കെ.​ പ്രേ​​​​​​​​മ​​​​​​​​ജം വ​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​യി​​​​​​​​ൽ​​​​​​​നി​​​​​​​​ന്ന് ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ എ​​​​​​​​ത്തി​​​​​​​​യ​​​​​​​​പ്പോ​​​​​​​​ൾ 60 വ​​​​​​​​യ​​​​​​​​സാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു. 1989 മു​​​​​​​​കു​​​​​​​​ന്ദ​​​​​​​​പു​​​​​​​​ര​​​​​​​​ത്ത് ആ​​​​​​​​ദ്യ​​​​​​​​മാ​​​​​​​​യി ജ​​​​​​​​യി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ൾ കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സി​​​​​​​​ലെ സാ​​​​​​​​വി​​​​​​​​ത്രി ല​​​​​​​​ക്ഷ്മ​​​​​​​​ണ​​​​​​​​ന് 44 വ​​​​​​​​യ​​​​​​​​സ്. 2004ൽ വ​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​യി​​​​​​​​ൽ ജ​​​​​​​​യി​​​​​​​​ച്ച പി.​ ​​​​​​​സ​​​​​​​​തീ​​​​​​​​ദേ​​​​​​​​വി​​​​​​​​ക്ക് 48 വ​​​​​​​​യ​​​​​​​​സ്. 2014ൽ ​​​​​​​​ക​​​​​​​​ണ്ണൂ​​​​​​​​രി​​​​​​​​ൽ ജ​​​​​​​​യി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ൾ പി.​​​​​​​​കെ.​ ശ്രീ​​​​​​​​മ​​​​​​​​തി​​​​​​​​ക്ക് 65 വ​​​​​​​​യ​​​​​​​​സ്.

1991ൽ ​​​​​​​​പ്ര​​​​​​​​ഫ.​ സാ​​​​​​​​വി​​​​​​​​ത്രി ല​​​​​​​​ക്ഷ്മ​​​​​​​​ണ​​​​​​​​നുശേ​​​​​​​​ഷം കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സി​​​​​​​​ൽ​​​​​​​നി​​​​​​​​ന്ന് ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ എ​​​​​​​​ത്തി​​​​​​​​യ വ​​​​​​​​നി​​​​​​​​ത കൂ​​​​​​​​ടി​​​​​​​​യാ​​​​​​​​ണ് ര​​​​​​​​മ്യ. സി​​​​​​​​പി​​​​​​​​എം എ​​​​​​​​ട്ടു വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ളെ ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ എ​​​​​​​​ത്തി​​​​​​​​ച്ചു. കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ് മൂ​​​​​​​​ന്നും സി​​​​​​​​പി​​​​​​​​ഐ ഒ​​​​​​​​ന്നും. കേ​​​​​​​​ര​​​​​​​​ള​​​​​​​​പ്പി​​​​​​​​റ​​​​​​​​വി​​​​​​​​ക്കു​​​​​​​​ശേ​​​​​​​​ഷം 1957 മു​​​​​​​​ത​​​​​​​​ൽ 2019 വ​​​​​​​​രെ 314 അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളെ ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലേ​​​​​​​​ക്ക് അ​​​​​​​​യ​​​​​​​​ച്ച​​​​​​​​തി​​​​​​​​ൽ 12 പേ​​​​​​​​ർ മാ​​​​​​​​ത്ര​​​​​​​​മാ​​​​​​​​ണ് വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ൾ. ഒ​​​​​​​​ന്നി​​​​​​​​ല​​​​​​​​ധി​​​​​​​​കം സ​​​​​​​​ഭ​​​​​​​​ക​​​​​​​​ളി​​​​​​​​ൽ അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​യ​​​​​​​​തു ക​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ക്കി​​​​​​​​യാ​​​​​​​​ൽ ഇ​​​​​​​​തു​​​​​​​​വ​​​​​​​​രെ​​​​​​​​യു​​​​​​​​ള്ള​​​​​​​​ത് 1952ൽ ​​​​​​​​തി​​​​​​​​രു​​​​​​​​ക്കൊ​​​​​​​​ച്ചി​​​​​​​​യി​​​​​​​​ൽ​​​​​​​നി​​​​​​​​ന്ന് ജ​​​​​​​​യി​​​​​​​​ച്ച ആ​​​​​​​​നി മ​​​​​​​​സ്ക്രീ​​​​​​​​ൻ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടെ ഒ​​​​​​​​ൻ​​​​​​​​പ​​​​​​​​ത് വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ൾ. ഒ​​​​​​​​രേ​​​​​​​​സ​​​​​​​​മ​​​​​​​​യം ര​​​​​​​​ണ്ടി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ളെ ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ എ​​​​​​​​ത്തി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​മി​​​​​​​​ല്ല. മൂ​​​​​​​​ന്നു ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​ക​​​​​​​​ളി​​​​​​​​ൽ അം​​​​​​​​ഗ​​​​​​​​മാ​​​​​​​​യ സു​​​​​​​​ശീ​​​​​​​​ല ഗോ​​​​​​​​പാ​​​​​​​​ല​​​​​​​​നാ​​​​​​​​ണ് വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ളി​​​​​​​​ൽ മു​​​​​​​​ന്നി​​​​​​​​ൽ. മൂ​​​​​​​​ന്നു ​ത​​​​​​​​വ​​​​​​​​ണ​​​​​​​​യും മൂ​​​​​​​​ന്ന് മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​യാ​​​​​​​​ണ് അ​​​​​​​​വ​​​​​​​​ർ പ്ര​​​​​​​​തി​​​​​​​​നി​​​​​​​​ധീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്.


ക​​​​​​​​ഴി​​​​​​​​ഞ്ഞ ​ത​​​​​​​​വ​​​​​​​​ണ തെ​​​​​​​​ര​​​​​​​​ഞ്ഞെ​​​​​​​​ടു​​​​​​​​ക്ക​​​​​​​​പ്പെ​​​​​​​​ട്ട സി​​​​​​​​പി​​​​​​​​എം കേ​​​​​​​​ന്ദ്ര​​​​​​​​ക​​​​​​​​മ്മി​​​​​​​​റ്റി​​​​​​​​യം​​​​​​​​ഗം പി.​​​​​​​​കെ. ​ശ്രീ​​​​​​​​മ​​​​​​​​തി​​​​​​​​ക്ക് ഇ​​​​​​​​ത്ത​​​​​​​​വ​​​​​​​​ണ ക​​​​​​​​ണ്ണൂ​​​​​​​​രി​​​​​​​​ൽ വി​​​​​​​​ജ​​​​​​​​യം ആ​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കാ​​​​​​​​നാ​​​​​​​​യി​​​​​​​​ല്ല. 1957, 1962, 1977, 1984, 1996, 2009 വ​​​​​​​​ർ​​​​​​​​ഷ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ​​​​​​​നി​​​​​​​​ന്ന് ഒ​​​​​​​​രു വ​​​​​​​​നി​​​​​​​​ത​ പോ​​​​​​​​ലും ലോ​​​​​​​​ക്സ​​​​​​​​ഭ ക​​​​​​​​ണ്ടി​​​​​​​​ല്ല. മൂ​​​​​​​​ന്നു ത​​​​​​​​വ​​​​​​​​ണ വ​​​​​​​​നി​​​​​​​​ത​​​​​​​​ക​​​​​​​​ളെ ലോ​​​​​​​​ക്സ​​​​​​​​ഭ​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തി​​​​​​​​ച്ച വ​​​​​​​​ട​​​​​​​​ക​​​​​​​​ര​​​​​​​​യാ​​​​​​​​ണ് മ​​​​​​​​ണ്ഡ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ മു​​​​​​​​ന്നി​​​​​​​​ൽ. തൊ​​​​​​​​ട്ടു​​​​​​​​പി​​​​​​​​ന്നി​​​​​​​​ൽ മു​​​​​​​​കു​​​​​​​​ന്ദ​​​​​​​​പു​​​​​​​​ര​​​​​​​​വും.

കേ​​​​​​​​ര​​​​​​​​ള​​​​​​​​ത്തി​​​​​​​​ൽ​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള വ​​​​​​​​നി​​​​​​​​താ എം​​​​​​​​പി​​​​​​​​മാ​​​​​​​​രും ഭൂ​​​​​​​​രി​​​​​​​​പ​​​​​​​​ക്ഷ​​​​​​​​വും

1952 തി​​​​​​​​രു​​​​​​​​കൊ​​​​​​​​ച്ചി ആ​​​​​​​​നി മ​​​​​​​​സ്ക്രീ​​​​​​​​ൻ‌ (സ്വ​​​​​​​​ത​​​​​​​​ന്ത്ര ) 68117
1967 അ​​​​​​​​ന്പ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ സു​​​​​​​​ശീ​​​​​​​​ല ഗോ​​​​​​​​പാ​​​​​​​​ല​​​​​​​​ൻ (സി​​​​​​​​പി​​​​​​​​എം) 50277
1971 അ​​​​​​​​ടൂ​​​​​​​​ർ ഭാ​​​​​​​​ർ​​​​​​​​ഗ​​​​​​​​വി ത​​​​​​​​ങ്ക​​​​​​​​പ്പ​​​​​​​​ൻ (സി​​​​​​​​പി​​​​​​​​ഐ) 1,08,897
1980 ആ​​​​​​​​ല​​​​​​​​പ്പു​​​​​​​​ഴ സു​​​​​​​​ശീ​​​​​​​​ല ഗോ​​​​​​​​പാ​​​​​​​​ല​​​​​​​​ൻ (സി​​​​​​​​പി​​​​​​​​എം) 1,14,764
1989 മു​​​​​​​​കു​​​​​​​​ന്ദ​​​​​​​​പു​​​​​​​​രം പ്ര​​​​​​​​ഫ.​ സാ​​​​​​​​വി​​​​​​​​ത്രി ല​​​​​​​​ക്ഷ്മ​​​​​​​​ണ​​​​​​​​ൻ (കോ​​​​​​​​ൺ.) 18,754
1991 മു​​​​​​​​കു​​​​​​​​ന്ദ​​​​​​​​പു​​​​​​​​രം പ്ര​​​​​​​​ഫ.​ സാ​​​​​​​​വി​​​​​​​​ത്രി ല​​​​​​​​ക്ഷ്മ​​​​​​​​ണ​​​​​​​​ൻ (കോ​​​​​​​​ൺ.) 12,359
1991 ചി​​​​​​​​റ​​​​​​​​യി​​​​​​​​ൻ​​​​​​​​കീ​​​​​​​​ഴ് സു​​​​​​​​ശീ​​​​​​​​ല ഗോ​​​​​​​​പാ​​​​​​​​ല​​​​​​​​ൻ (സി​​​​​​​​പി​​​​​​​​എം) 1106
1998 വ​​​​​​​​ട​​​​​​​​ക​​​​​​​​ര പ്ര​​​​​​​​ഫ.​ എ.​​​​​​​​കെ.​ പ്രേ​​​​​​​​മ​​​​​​​​ജം (സി​​​​​​​​പി​​​​​​​​എം ) 59161
1999 വ​​​​​​​​ട​​​​​​​​ക​​​​​​​​ര പ്ര​​​​​​​​ഫ.​ എ.​​​​​​​​കെ.​ പ്രേ​​​​​​​​മ​​​​​​​​ജം (സി​​​​​​​​പി​​​​​​​​എം) 27844
2004 വ​​​​​​​​ട​​​​​​​​ക​​​​​​​​ര പി.​ ​​​​​​​സ​​​​​​​​തീ​​​​​​​​ദേ​​​​​​​​വി (സി​​​​​​​​പി​​​​​​​​എം ) 1,30,589
2004 മാ​​​​​​​​വേ​​​​​​​​ലി​​​​​​​​ക്ക​​​​​​​​ര സി.​​​​​​​​എ​​​​​​​​സ്.​ സു​​​​​​​​ജാ​​​​​​​​ത (സി​​​​​​​​പി​​​​​​​​എം) 7414
2014 ക​​​​​​​​ണ്ണൂ​​​​​​​​ർ പി.​​​​​​​​കെ.​ ശ്രീ​​​​​​​​മ​​​​​​​​തി (സി​​​​​​​​പി​​​​​​​​എം) 6566
2019 ആ​​​​​​​​ല​​​​​​​​ത്തൂ​​​​​​​​ർ ര​​​​​​​​മ്യ ഹ​​​​​​​​രി​​​​​​​​ദാ​​​​​​​​സ് (കോ​​​​​​​​ൺ​​​​​​​​ഗ്ര​​​​​​​​സ്) 1,58,968

സി​​​​​​​​ജി ഉ​​​​​​​​ല​​​​​​​​ഹ​​​​​​​​ന്നാ​​​​​​​​ൻ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.