ബ്രി​ട്ട​നി​ൽ മേ​യ​റാ​യി എ​രു​മേ​ലി​യു​ടെ മ​രു​മ​ക​ൻ
Sunday, May 26, 2019 12:04 AM IST
എ​​രു​​മേ​​ലി: റാ​​ന്നി സ്വ​​ദേ​​ശി​​യും എ​​രു​​മേ​​ലി​​യി​​ൽ​നി​​ന്നു വി​​വാ​​ഹി​​ത​​നു​​മാ​​യ ബ്രി​​ട്ടീ​​ഷ് പൗ​​ര​​ത്വ​​മു​​ള്ള മ​​ല​​യാ​​ളി ബ്രി​​ട്ട​​നി​​ൽ മേ​​യ​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ഇ​​ന്ന​​ലെ വോ​​ട്ടെ​​ടു​​പ്പി​​ൽ ബ്രാ​​ഡ്‌​ലി സ്റ്റേ​​ഡി​​യ​​ത്തി​​ന്‍റെ മേ​​യ​​റാ​​യാ​​ണ് കൗ​​ണ്‍​സി​​ൽ അം​​ഗം ടോം ​​ആ​​ദി​​ത്യ ബ്രി​​ട്ട​​നി​​ലെ ലോ​​ക്ക​​ൽ കൗ​​ണ്‍​സി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വി​​ജ​​യം നേ​​ടി​​യ​​ത്.

സൗ​​ത്ത് വെ​​സ്റ്റ് ഇം​​ഗ്ല​​ണ്ടി​​ലെ മേ​​യ​​റു​​ടെ ബ​​ഹു​​മാ​​നാ​​ർ​​ഥം തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ടോം, ​​ദ​​ക്ഷി​​ണ ഗ്ളൌ​​സെ​​സ്റ്റ​​ർ​​ഷെ​​യ​​റി​​ലെ ഏ​​ഷ്യ​​ൻ സ​​മു​​ദാ​​യ​​ങ്ങ​​ളി​​ലെ മേ​​യ​​ർ​​മാ​​രി​​ൽ ഒ​​രാ​​ളാ​​ണ്.

ക​​ഴി​​ഞ്ഞ ര​​ണ്ടു ദ​​ശാ​​ബ്ദ​​ങ്ങ​​ളാ​​യി ബ്രി​​സ്റ്റോ​​ളി​​ന്‍റെ സാ​​മൂ​​ഹി​​ക​​രം​​ഗ​​ത്ത് ഉ​​പ​​ദേ​​ശ​​ക​​നും സാ​​ന്പ​​ത്തി​​ക ഉ​​പ​​ദേ​​ഷ്ടാ​​വും കോ​​ള​​മി​​സ്റ്റു​​മാ​​ണ്. ​റാ​​ന്നി ഇ​​രൂ​​രി​​ക്ക​​ൽ ആ​​ദി​​ത്യ​​പു​​രം തോ​​മ​​സ് മാ​​ത്യു -ഗു​​ലാ​​ബി മാ​​ത്യു ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യ ടോ​​മി​​ന്‍റെ ഭാ​​ര്യ ലി​​നി എ​​രു​​മേ​​ലി ക​​ല്ല​​ാമ്മാ​​ക്ക​​ൽ കു​​ടും​​ബാം​​ഗ​​മാ​​ണ്. പാ​​ലാ​​യി​​ലെ ആ​​ദ്യ​​കാ​​ല നേ​​താ​​വും സ്വാ​​ത​​ന്ത്ര്യസ​​മ​​ര​​സേ​​നാ​​നി​​യു​​മാ​​യ വെ​​ട്ടം മാ​​ണി​​യു​​ടെ പൗ​​ത്ര​​ൻകൂ​​ടി​​യാ​​ണ് ടോം ​​ആ​​ദി​​ത്യ. അ​​ഭി​​ഷേ​​ക്, അ​​ലീ​​ന, ആ​​ൽ​​ബ​​ർ​​ട്ട്, അ​​ഡോ​​ണ, അ​​ൽ​​ഫോ​​ൻ​​സ് എ​​ന്നി​​വ​​രാ​​ണ് മ​​ക്ക​​ൾ.


ക​​ണ്‍​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി ടി​​ക്ക​​റ്റി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട ആ​​ദ്യ​​ത്തെ തെ​​ക്കേഇ​​ന്ത്യ​​ക്കാ​​ര​​നാ​​യ ടോം ​​ആ​​ദി​​ത്യ, ടോ​​ണ്‍ അ​​വ​​ണ്‍, സോ​​മ​​ർ​​സെ​​റ്റ് പോ​​ലീ​​സ് പാ​​ന​​ലി​​ന്‍റെ വൈ​​സ് ചെ​​യ​​ർ​​മാ​​നും ബ്രി​​ട്ടീഷ് മ​​ൾ​​ട്ടി ഫൈ​​ത്ത് ഫോ​​റ​​ത്തി​​ന്‍റെ ചെ​​യ​​ർ​​മാ​​നും കൂ​​ടി​​യാ​​ണ്.

ക​​ണ്‍​സ​​ർ​​വേ​​റ്റീ​​വ് പാ​​ർ​​ട്ടി ടി​​ക്ക​​റ്റി​​ന്‍റെ കീ​​ഴി​​ൽ തു​​ട​​ർ​​ച്ച​​യാ​​യി മൂ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ബ്രാ​​ഡ്‌​ലി സ്റ്റോ​​ക്ക് സൗ​​ത്ത് നി​​യോ​​ജ​​ക​ മ​​ണ്ഡ​​ല​​ത്തി​​ൽ​നി​​ന്നു ടോം ​​വി​​ജ​​യി​​ച്ചി​​രു​​ന്നു.

കൗ​​ണ്‍​സി​​ലി​​ലെ വി​​വി​​ധ ക​​മ്മി​​റ്റി​​ക​​ളി​​ൽ ഡെ​​പ്യൂ​​ട്ടി മേ​​യ​​റാ​​യും പ്ലാ​​നിം​​ഗ്, ഗ​​താ​​ഗ​​ത-​​പ​​രി​​സ്ഥി​​തി ക​​മ്മി​​റ്റി​​യു​​ടെ ചെ​​യ​​ർ​​മാ​​നാ​​യും പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.