പുതിയ മെത്രാപ്പോലീത്തൻ ട്രസ്റ്റി മൂന്നു മാസത്തിനുള്ളിൽ
പുതിയ മെത്രാപ്പോലീത്തൻ ട്രസ്റ്റി മൂന്നു മാസത്തിനുള്ളിൽ
Sunday, May 26, 2019 1:43 AM IST
കോ​​ല​​ഞ്ചേ​​രി: ഏ​​ഴു പ​​തി​​റ്റാ​​ണ്ടാ​​യി സ​​ഭ​​യെ ന​​യി​​ക്കു​​ന്ന യാ​​ക്കോ​​ബാ​​യ സ​​ഭ ശേ​​ഷ്ഠ കാ​​തോ​​ലി​​ക്ക ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ൻ ബാ​​വ കാ​​തോ​​ലി​​ക്കാ സ്ഥാ​​ന​​ത്തു തു​​ട​​രു​​മെ​​ന്നും അ​​തു സ​​ഭ​​യു​​ടെ ഇ​​ന്ന​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​വ​​ശ്യ​​മാ​​ണെ​​ന്നും സു​​​റി​​​യാ​​​നി ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് സ​​​ഭ​​​യു​​​ടെ മേ​​​ല​​​ധ്യ​​​ക്ഷ​​​ൻ പ​​​രി​​​ശു​​​ദ്ധ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​പ്രേം ദ്വി​​​തീ​​​യ​​​ൻ പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​​വ​. പു​​ത്ത​​ൻ​​കു​​രി​​ശ് പാ​​ത്രി​​യ​​ർ​​ക്ക സെ​​ന്‍റ​​റി​​ൽ ന​​ട​​ന്ന യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി സ​​ഭ​​യു​​ടെ പ​​രി​​ശു​​ദ്ധ എ​​പ്പി​​സ്കോ​​പ്പ​​ൽ സൂ​​ന​​ഹ​​ദോ​​സി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു പാ​​​ത്രി​​​യ​​​ർ​​​ക്കീ​​​സ് ബാ​​വ. മ​​ല​​ങ്ക​​ര അ​​സോ​​സി​​യേ​​ഷ​​ൻ മൂ​​ന്നു മാ​​സ​​ത്തി​​നു​​ള്ളി​​ൽ വി​​ളി​​ച്ചു​​കൂ​​ട്ടി പു​​തി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ ട്ര​​സ്റ്റി​​യെ തെ​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ സൂ​​ന​​ഹ​​ദോ​​സ് തീ​​രു​​മാ​​നി​​ച്ചു. നി​​ല​​വി​​ൽ നി​​യ​​മി​​ച്ചി​​ട്ടു​​ള്ള മൂ​​ന്നം​​ഗ മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ ട്ര​​സ്റ്റി സ​​മി​​തി​​യു​​ടെ കാ​​ലാ​​വ​​ധി മൂ​​ന്നു മാ​​സ​​ത്തേ​​ക്കു കൂ​​ടി നീ​​ട്ടും.

സൂ​​ന​​ഹ​​ദോ​​സ് സെ​​ക്ര​​ട്ട​​റി തോ​​മ​​സ് മാ​​ർ തി​​മോ​​ത്തി​​യോ​​സ്, ജോ​​സ​​ഫ് മാ​​ർ ഗ്രീ​​ഗോ​​റി​​യോ​​സ്, ഏ​​ബ്ര​​ഹാം മാ​​ർ സേ​​വേ​​റി​​യോ​​സ് എ​​ന്നി​​വ​​രാ​​ണ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ ട്ര​​സ്റ്റി സ​​മി​​തി അം​​ഗ​​ങ്ങ​​ൾ. ഈ ​​മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​രി​​ൽ ഒ​​രാ​​ളെ ക​​ൺ​​വീ​​ന​​റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്കു​​മെ​​ന്നും സൂ​​ന​​ഹ​​ദോ​​സ് തീ​​രു​​മാ​​ന​​ങ്ങ​​ൾ അ​​റി​​യി​​ക്കു​​ന്ന​​തി​​നാ​​യി വി​​ളി​​ച്ചു ചേ​​ർ​​ത്ത പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഡോ. ​​കു​​ര്യാ​​ക്കോ​​സ് മാ​​ർ തെ​​യോ​​ഫി​​ലോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​റി​​യി​​ച്ചു.


യാ​​ക്കോ​​ബാ​​യ സ​​ഭ​​യി​​ൽ​​നി​​ന്നു പു​​റ​​ത്താ​​ക്കി​​യി​​രു​​ന്ന കു​​ര്യാ​​ക്കോ​​സ് മാ​​ർ ക്ലീ​​മി​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യെ സ​​ഭ​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ടു​​ക്കാ​​നും സൂ​​ന​​ഹ​​ദോ​​സി​​ൽ തീ​​രു​​മാ​​ന​​മു​​ണ്ടാ​​യി. മ​​ല​​ങ്ക​​ര​​യി​​ൽ സ​​ത്യ​​വി​​ശ്വാ​​സ​​ത്തി​​ന്‍റെ സം​​ര​​ക്ഷ​​ണ​​ത്തി​​നു സ​​ഭ​​യ്ക്കു‌ വേ​​ണ്ടി ത്യാ​​ഗം സ​​ഹി​​ക്കു​​ന്ന സ​​ഭാ​​ മ​​ക്ക​​ൾ​​ക്ക് അ​​ന്ത്യോ​​ഖ്യാ സിം​​ഹാ​​സ​​ന​​ത്തി​​ന്‍റെ ക​​രു​​ത​​ൽ എന്നു​​മു​​ണ്ടാ​​കു​​മെ​​ന്നു പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ പ​​റ​​ഞ്ഞു.

2017 ജു​​ലൈ മൂ​​ന്നി​​ലെ വി​​ധി​​ക്കു​​ശേ​​ഷം ദേ​​വാ​​ല​​യ​​ങ്ങ​​ൾ ന​​ഷ്ട​​പ്പെ​​ട്ട​​തു വ​​ള​​രെ സ​​ങ്ക​​ട​​ത്തോ​​ടെ​​യാ​​ണു കാ​​ണു​​ന്ന​​തെ​​ന്നും ഈ ​​രീ​​തി​​യി​​ൽ ന​​ഷ്ട​​പ്പെ​​ട്ട ദേ​​വാ​​ല​​യ​​ങ്ങ​​ൾ​​ക്കു പ​​ക​​ര​​മാ​​യി പു​​തി​​യ ദേ​​വാ​​ല​​യ​​ങ്ങ​​ൾ നി​​ർ​​മി​​ക്കാ​​ൻ സ​​ഭ സ​​ഹാ​​യി​​ക്കു​​മെ​​ന്നും ബാ​​വ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.