പ്രഫഷണൽ പിജിയും പ്രഫഷണൽ ഡിഗ്രിയും യോഗ്യതയാക്കണം: പിജിടിഎ
Monday, May 27, 2019 12:24 AM IST
കോ​ട്ട​യം: സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ കു​റ​ഞ്ഞ അ​ടി​സ്ഥാ​ന യോ​ഗ്യ​ത പ്ര​ഫ​ഷ​ണ​ൽ ബി​രു​ദ​വും ബി​ടി​ഇ പ്ര​ഫ​ഷ​ണ​ൽ ബി​രു​ദാ​ന​ന്തരബി​രു​ദ​വും എം​ടി​ഇ ആ​ക്ക​ണ​മെ​ന്ന് കു​മ​ളി ശി​ക്ഷ​ക് സ​ദ​നി​ൽ ചേ​ർ​ന്ന പ്രൈ​വ​റ്റ് സ്കൂ​ൾ ഗ്രാ​ജു​വേ​റ്റ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സ​ഹ​വാ​സ ക്യാ​ന്പ് ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ആ​വ​ശ്യം ഡോ. ​എം.​എ. ഖാ​ദ​ർ ക​മ്മി​റ്റി മു​ന്പാ​കെ​യും സം​സ്ഥാ​ന ​സ​ർ​ക്കാ​ർ മു​ന്പാ​കെ​യും പി​ജി​ടി​എ മു​ന്നോ​ട്ടു​വ​ച്ചി​ട്ടു​ണ്ട്. ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ൽ അടിസ്ഥാന യോഗ്യതയായി നിർദേശിച്ചിരിക്കുന്ന കാര്യങ്ങൾ അപ്രായോഗികമാണ്. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സി​ബി ആ​ന്‍റ​ണി തെ​ക്കേ​ട​ത്ത് ഉ​ദ്ഘാ​ട​നം​ചെ​യ്തു.


സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധീ​ർ ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ ഷ​ഫീ​ർ കെ. ​സ​ൽ​മാ​ൻ സി. ​കു​ര്യ​ൻ, സെ​നു തോ​മ​സ്, ചാ​ൾ​സ് അ​ല​ക്സ്, ടോം ​ജോ​ൺ, ഏ​ബ്ര​ഹാം ബെ​ഞ്ച​മി​ൻ, മാ​ധ​വ​ൻ കു​ഞ്ഞ്, സെ​ർ​ബി അ​ഗ​സ്റ്റി​ൻ, ഷി​ന്‍റോ ജോ​സ്, എ. ​ര​ശ്മി എം., ​ലി​സി സ​ക്ക​റി​യാ​സ്, രാ​ജേ​ഷ് മാ​ത്യു, ജോ​ൺ ടി. ​തൊ​ടു​ക, ബി​നോ റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.