വീടിന് തീയിട്ടശേഷം ഗൃഹനാഥൻ ജീവനൊടുക്കി
Monday, May 27, 2019 12:24 AM IST
കൊ​ങ്ങാ​ണ്ടൂ​ർ: വീ​ടി​ന് തീ​യി​ട്ട​ശേ​ഷം ഗൃ​ഹ​നാ​ഥ​ൻ തൂങ്ങി മ​രി​ച്ചു. കൊ​ങ്ങാ​ണ്ടൂ​ർ കി​ഴ​ക്കേ​കു​റ്റ് വ​ട​ക്കേ​തി​ൽ രാ​ജ​പ്പ​ൻ നാ​യ​ർ (65) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. അ​യ​ർ​ക്കു​ന്നം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കോ​ട്ട​യം ഫ​യ​ർ​ഫോ​ഴ്സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും നാ​ട്ടു​കാ​ർ ചേ​ർ​ന്നു വീ​ടി​ന്‍റെ തീ​യ​ണ​ച്ചി​രു​ന്നു. ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണു ക​ട​ബാ​ധ്യ​ത​യെ​തു​ട​ർ​ന്നു രാ​ജ​പ്പ​ൻ നാ​യ​രു​ടെ മ​ക​ൾ ര​മ്യ​യും മ​രു​മ​ക​ൻ വി​ഷ്ണു​വും തു​ങ്ങി മ​രി​ച്ച​ത്. മൃ​ത​ദേ​ഹം ഇ​ന്നു കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.