ത​ർ​ക്ക​ത്തി​നി​ടെ ത​ല​യ്ക്ക​ടി​യേ​റ്റു പ്ര​​വാ​​സി​​യാ​​യ ഗൃ​​ഹ​​നാ​​ഥ​​ൻ മ​രി​ച്ചു
Monday, May 27, 2019 12:53 AM IST
അ​​ടൂ​​ർ: സ​​ഹോ​​ദ​​രീ​​പു​​ത്ര​​നെ മ​​ർ​​ദി​​ച്ച​​തു ചോ​​ദ്യം​ചെ​​യ്ത​​തി​​നെ​ത്തു​​ട​​ർ​​ന്നു​​ള്ള ത​​ർ​​ക്ക​​ത്തി​​നി​​ടെ പ്ര​​വാ​​സി​​യാ​​യ ഗൃ​​ഹ​​നാ​​ഥ​​ൻ ത​​ല​​യ്ക്ക​​ടി​​യേ​​റ്റു മ​​രി​​ച്ചു. പ​​ഴ​​കു​​ളം ഐ​​ഫ മ​​ൻ​​സി​​ലി​​ൽ ഷ​​റ​​ഫു​​ദീ​​നാ(45)​ണ് ​മ​​രി​​ച്ച​​ത്. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പ​​ഴ​​കു​​ളം ത​​ട​​ത്തി​​വി​​ള​​കി​​ഴ​​ക്കേ​​തി​​ൽ സ​​ജീ​​ദ് (36), സം​​സം വി​​ല്ല​​യി​​ൽ ന​​ജീ​​ബ്(42) എ​​ന്നി​​വ​​രെ അ​​ടൂ​​ർ പോ​​ലീ​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. അ​​യ​​ൽ​​വാ​​സി​​ക​​ളാ​​യ ഇ​​വ​​ർ ത​​മ്മി​​ൽ നി​​ല​​നി​​ന്നി​​രു​​ന്ന മു​​ൻ​ വൈ​​രാ​​ഗ്യ​​മാ​​ണു കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു.

ശ​​നി​​യാ​​ഴ്ച രാ​​ത്രി 10ന് ​​പ​​ഴ​​കു​​ളം മു​​സ്‌​ലിം പ​​ള്ളി​​യി​​ൽ ന​​മ​​സ്കാ​​ര​​ത്തി​​നു ശേ​​ഷം കെ​​പി റോ​​ഡി​​ലെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് ഇ​​രു​​കൂ​​ട്ട​​രും ത​​മ്മി​​ൽ ത​​ർ​​ക്ക​​മു​​ണ്ടാ​​യ​​ത്. ഷ​​റ​​ഫു​​ദീ​​ന്‍റെ സ​​ഹോ​​ദ​​രി​​യു​​ടെ മ​​ക​​ൻ നാ​​സീ​​മി​​നെ പ​​ഴ​​കു​​ളം പെ​​ട്രോ​​ൾ പ​​ന്പി​​ൽ വ​ച്ചു ന​​ജീ​​ബ് മ​​ർ​​ദി​​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​​തു ഷ​​റ​​ഫു​​ദി​​നും നാ​​സീ​​മും ചോ​​ദ്യം ചെ​​യ്ത​​താ​​ണ് അ​​ടി​​പി​​ടി​​യി​​ൽ എ​​ത്തി​​യ​​ത്. സം​ഘ​ർ​ഷ​ത്തി​നി​ടെ റോ​​ഡ​​രി​​കി​​ലെ പ​​ര​​സ്യ ബോ​​ർ​​ഡെ​​ടു​​ത്ത് ഷ​​റ​​ഫു​​ദീ​​ന്‍റെ ത​​ല​​യ്ക്ക് അ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നെ​​ന്ന് അ​​ടൂ​​ർ പോ​​ലീ​​സ് പ​​റ​​ഞ്ഞു. അ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​​ല പൊ​​ട്ടി​പ്പി​​ള​​ർ​​ന്നു.


മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്തു. വി​​ര​​ല​​ട​​യാ​​ള വി​​ദ​​ഗ്ധ​​രും ശാ​​സ്ത്രീ​​യ കു​​റ്റാ​​ന്വേ​​ഷ​​ണ സം​​ഘ​​വും എ​​ത്തി തെ​​ളി​​വു​​ക​​ൾ ശേ​​ഖ​​രി​​ച്ചു. സം​​ഭ​​വം ന​​ട​​ന്ന​​തി​​നു സ​​മീ​​പ​​ത്തെ സി​​സി​​ടി​​വി കാ​​മ​​റ ദൃ​​ശ്യ​​ങ്ങ​​ൾ സൈ​​ബ​​ർ സെ​​ല്ലി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ പോ​​ലീ​​സ് ശേ​​ഖ​​രി​​ച്ചു. അ​​ടൂ​​ർ ഡി​​വൈ​​എ​​സ്പി കെ.​​എ. തോ​​മ​​സ്, സി​​ഐ സു​​ധി​​ലാ​​ൽ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് കേ​​സ​​ന്വേ​​ഷ​​ണം.വി​​ദേ​​ശ​​ത്തു ജോ​​ലി​​യി​​ലാ​​യി​​രു​​ന്ന ഷ​​റ​​ഫു​​ദീ​​ൻ ര​​ണ്ടാ​​ഴ്ച മു​​ന്പാ​​ണ് അ​​വ​​ധി​​ക്ക് എ​​ത്തി​​യ​​ത്. ഭാ​​ര്യ: ഷൗ​​ഫി. മ​​ക്ക​​ൾ: ഐ​​ഫ, ആ​​ഫി​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.