ദുബായിൽ മലയാളി വിദ്യാർഥി കാറിടിച്ചു മരിച്ചു
ദുബായിൽ മലയാളി വിദ്യാർഥി കാറിടിച്ചു മരിച്ചു
Monday, May 27, 2019 12:53 AM IST
ഏ​റ്റു​മാ​നൂ​ർ: ദു​ബാ​യി​ലെ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​നു​ശേ​ഷം ഷാ​ർ​ജ​യി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി കാ​റി​ടി​ച്ചു മ​രി​ച്ചു. കോ​ട്ട​യം ഏ​റ്റു​മാ​നൂ​ർ ത​ക​ടി​യി​ൽ നെ​ഹാ​ൽ ഷാ​ഹി​ൻ (18) ആ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 23നു ​ദു​ബാ​യ് പോ​ലീ​സും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ കി​റ്റ് വി​ത​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത ശേ​ഷം നെ​ഹാ​ൽ ഖി​സൈ​സി​ലേ​ക്കു പോ​കു​ക​യും അ​വി​ടെനി​ന്നു ഷാ​ർ​ജ​യി​ലെ വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, സ​മ​യം ക​ഴി​ഞ്ഞി​ട്ടും വീ​ട്ടി​ൽ എ​ത്താ​ത്ത​തി​നാ​ൽ ര​ക്ഷി​താ​ക്ക​ൾ നെ​ഹാ​ലി​ന്‍റെ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ർ​ന്ന് ര​ക്ഷി​താ​ക്ക​ൾ മ​ക​നെ കാ​ണു​ന്നി​ല്ലെ​ന്ന് കാ​ണി​ച്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ ന​സീ​ർ വാ​ടാ​ന​പ്പ​ള്ളി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ മോ​ർ​ച്ച​റി​ക​ളി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ൽ ന​ഹ്ദ​യി​ൽ ന​ട​ന്ന അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത് നെ​ഹാ​ൽ ആ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്.


ഷാ​ർ​ജ​യി​ലെ സ്വ​കാ​ര്യ ക​ന്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഷാ​ഹി​ൻ ത​ടി​യി​ലി​ന്‍റെ​യും സ​ലീ​ന​യു​ടെ​യും മ​ക​നാ​ണ് നെ​ഹാ​ൽ. 25 വ​ർ​ഷ​മാ​യി ഷാ​ർ​ജ​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​രാ​ണു ഇ​വ​ർ. ദു​ബാ​യ് സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ നി​ന്നു 12 -ാം ക്ലാ​സ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു നെ​ഹാ​ൽ. സ​ഹോ​ദ​ര​ൻ നി​ഹാ​ദ് ഷാ​ഹി​ൻ. സം​സ്കാ​രം പി​ന്നീ​ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.