കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് സോ​പാ​ന സം​ഗീ​ത​ജ്ഞ​ന്‍ മരിച്ചു
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് സോ​പാ​ന സം​ഗീ​ത​ജ്ഞ​ന്‍ മരിച്ചു
Monday, May 27, 2019 12:53 AM IST
പൊ​​ന്‍കു​​ന്നം: വാ​​ഹ​​നാ​​പ​​ക​​ട​​ത്തി​​ല്‍ പ്ര​​ശ​​സ്ത​​ സോ​​പാ​​ന സം​​ഗീ​​ത​​ജ്ഞ​​ന്‍ ബേ​​ബി എം. ​​മാ​​രാ​​ര്‍ (52) മ​​രി​​ച്ചു. പൊ​​ന്‍കു​​ന്നം-​​പാ​​ലാ റോ​​ഡി​​ല്‍ ആ​​ര്‍ടി​​ ഓ​​ഫീ​​സ് ജം​​ഗ്ഷ​​നി​​ല്‍ ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ ഏ​​ഴോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വൈ​​ക്കം ക്ഷേ​​ത്ര ക​​ലാ​​പീ​​ഠം അ​​ധ്യാ​​പ​​ക​​നാ​​യ ബേ​​ബി മാ​​രാ​​ർ പ​​ന​​മ​​റ്റം പൂ​​വ​​ത്തു​​ങ്ക​​ല്‍ പ്ര​​തി​​ഷ്ഠാ​​ദി​​ന​​ത്തി​​ന് മേ​​ള​​ത്തി​​ന് പോ​​വു​​ക​​യാ​​യി​​രു​​ന്നു. എ​​തി​​ര്‍ദി​​ശ​​യി​​ല്‍ എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്ന് അ​​മി​​ത​​വേ​​ഗ​​ത്തി​​ലെ​​ത്തി​​യ കാ​​ര്‍ ബേ​​ബി​​യു​​ടെ ഓ​​ള്‍ട്ടോ കാ​​റി​​ല്‍ ഇ​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

റാ​​ന്നി​​ സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് ഓ​​ടി​​ച്ച സ്വി​​ഫ്റ്റ് കാ​​റാ​​ണ് അ​​പ​​ക​​ട​​ത്തി​​ന് കാ​​ര​​ണ​​മാ​​യ​​ത്. ഡ്രൈ​​വ​​ര്‍ ഉ​​റ​​ങ്ങി​​പ്പോ​​യ​​തി​​നാ​​ല്‍ സ്വി​​ഫ്റ്റ് തെ​​റ്റാ​​യ ദി​​ശ​​യി​​ലൂ​​ടെ​​യാ​​ണെ​​ത്തി​​യ​​ത്. അ​​പ​​ക​​ട​​മ​​റി​​ഞ്ഞെ​​ത്തി​​യ പോ​​ലീ​​സും നാ​​ട്ടു​​കാ​​രു​​മാ​​ണ് പ​​രി​​ക്കേ​​റ്റ ബേ​​ബി​​യെ​​യും സ്വി​​ഫ്റ്റി​​ന്‍റെ ഡ്രൈ​​വ​​റെ​​യും കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ച​​ത്.

ബേ​​ബി​​യു​​ടെ പ​​രി​​ക്കു​​ക​​ള്‍ ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ല്‍ തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. തു​​ട​​യെ​​ല്ലും വാ​​രി​​യെ​​ല്ലും ത​​ക​​ര്‍ന്ന് ആ​​ന്ത​​രി​​ക ര​​ക്ത​​സ്രാ​​വം ഉ​​ണ്ടാ​​യ​​താ​​ണ് മ​​ര​​ണ കാ​​ര​​ണ​​മെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സ്വി​​ഫ്റ്റ് ഡ്രൈ​​വ​​ര്‍ റാ​​ന്നി സ്വ​​ദേ​​ശി ഇ​​ട​​ക്കു​​ളം ചൊ​​വ്വൂ​​ര്‍ വീ​​ട്ടി​​ല്‍ ജെ​​റി​​ന്‍ വ​​ര്‍ഗീ​​സ്(28)​​നെ പൊ​​ന്‍കു​​ന്നം പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.


വൈ​​ക്കം ക്ഷേ​​ത്ര ക​​ലാ​​പീ​​ഠ​​ത്തി​​ലെ പ​​ഠ​​ന​​ത്തി​​ന് ശേ​​ഷം ബേബി മാരാർ തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍ഡി​​ലെ വി​​വി​​ധ ക്ഷേ​​ത്ര​​ങ്ങ​​ളി​​ല്‍ ജോ​​ലി ചെ​​യ്തു. 1992ല്‍ ​​വൈ​​ക്കം ക്ഷേ​​ത്ര ക​​ലാ​​പീ​​ഠ​​ത്തി​​ല്‍ പ​​ഞ്ച​​വാ​​ദ്യ അ​​ധ്യാ​​പ​​ക​​നാ​​യി ചേ​​ര്‍ന്നു. നി​​ര​​വ​​ധി പു​​ര​​സ്‌​​കാ​​ര​​ങ്ങ​​ള്‍ നേ​​ടി​​യി​​ട്ടു​​ണ്ട്. ചി​​റ​​ക്ക​​ട​​വ് മൂ​​ലേ​​ത്താ​​ഴ​​ത്ത് കു​​ടും​​ബാം​​ഗ​​മാ​​ണ്.

ഭാ​​ര്യ: മ​​ഞ്ജു​​ള ക​​ല്ല​​റ ഒ​​റ്റു​​വി​​രു​​ത്തി​​ല്‍ കു​​ടും​​ബാ​​ഗം. മ​​ക്ക​​ള്‍: ഗോ​​വി​​ന്ദ് (പാ​​ലാ സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് വി​​ദ്യാ​​ര്‍ഥി), ഗോ​​പി​​ക (കോ​​ട്ട​​യം ബേ​​ക്ക​​ര്‍ മെ​​മ്മോ​​റി​​യ​​ല്‍ സ്‌​​കൂ​​ള്‍ വി​​ദ്യ​​ര്‍ഥി​​നി). സം​​സ്‌​​കാ​​രം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ല്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.