കാ​ർ നി​ർ​ത്തി ഉ​റ​ങ്ങു​ന്ന​തി​നി​ടെ ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
കാ​ർ നി​ർ​ത്തി ഉ​റ​ങ്ങു​ന്ന​തി​നി​ടെ ലോ​റി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു
Monday, May 27, 2019 12:53 AM IST
പേ​​​രാ​​​മം​​​ഗ​​​ലം(​​​തൃ​​​ശൂ​​​ർ): ദൂ​​​ര​​​യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ൽ വി​​​ശ്ര​​​മി​​​ക്കാ​​​നാ​​​യി റോ​​​ഡ​​​രി​​​കി​​​ൽ കാ​​​ർ നി​​​ർ​​​ത്തി ഉ​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന യു​​​വാ​​​വ് ലോ​​​റി​​​യി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ചു. ക​​​ണ്ണൂ​​​ർ ശ്രീ​​​ക​​​ണ്ഠ​​​പു​​​രം അ​​​ല​​​ക്സ് ന​​​ഗ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ബി​​​നീ​​​ഷ് മാ​​​ത്യു(42) ആ​​​ണ് മ​​​രി​​​ച്ച​​​ത്. വി​​​ധ​​​വാ കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ത്രേ​​​സ്യാ​​​മ്മ മാ​​​ത്യു-​​​പ​​​രേ​​​ത​​​നാ​​​യ അ​​​റ​​​യ്ക്ക​​​പ്പ​​​റ​​​മ്പി​​​ൽ മാ​​​ത്യു ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​നാ​​​ണ്. ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ 5.10 ന് ​​​പേ​​​രാ​​​മം​​​ഗ​​​ലം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മു​​​ള്ള ചി​​​ര​​​ക്കു​​​ഴി ക്ഷേ​​​ത്ര​​​ത്തി​​​നു മു​​​ന്നി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ബി​​​സി​​​ന​​​സു​​​കാ​​​ര​​​നാ​​​യ ബി​​​നീ​​​ഷ് മാ​​​ത്യു ക​​​ണ്ണൂ​​​രി​​​ൽ​​​നി​​​ന്നു കോ​​​ട്ട​​​യ​​​ത്തേ​​​ക്കു പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. പേ​​​രാ​​​മം​​​ഗ​​​ലം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മെ​​​ത്തി​​​യ​​​പ്പോ​​​ൾ റോ​​​ഡ​​​രി​​​കി​​​ൽ കാ​​​ർ പാ​​​ർ​​​ക്ക് ചെ​​​യ്ത് അ​​​തി​​​നു​​​ള്ളി​​​ൽ കി​​​ട​​​ന്നു​​​റ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. റോ​​​ഡ​​​രി​​​കി​​​ൽ പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന കു​​​ഴ​​​ൽക്കിണ​​​ർ​​​ ക​​​മ്പ​​​നി​​​യു​​​ടെ ലോ​​​റി​​​യു​​​ടെ പി​​​റ​​​കി​​​ലാ​​​ണ് ബി​​​നീ​​​ഷ് കാ​​​ർ പാ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന​​​ത്. ഇതിനിടെ ത​​​ടി​​​ക​​​യ​​​റ്റിവ​​​ന്ന ലോ​​​റി കാ​​​റി​​​ൽ ഇ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ലോ​​​റി​​​ക​​​ൾ​​​ക്കി​​​ടെ കു​​​ടു​​​ങ്ങി​​​യ കാ​​​ർ പൂ​​​ർ​​​ണ​​​മാ​​​യും ത​​​ക​​​ർ​​​ന്നു.


നാ​​​ട്ടു​​​കാ​​​രും ഹൈ​​​വേ​​​പോ​​​ലീ​​​സും ചേ​​​ർ​​​ന്നാ​​​ണ് കാ​​​റി​​​ൽ​​​നി​​​ന്ന് ബി​​​നീ​​​ഷി​​​നെ പു​​​റ​​​ത്തെ​​​ടു​​​ത്ത​​​ത്. പു​​​റ​​​ത്തെ​​​ടു​​​ക്കു​​​മ്പോ​​​ൾ​​​ത​​​ന്നെ മ​​​രി​​​ച്ചി​​​രു​​​ന്നു. സം​​​സ്കാ​​​രം ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് അ​​​ല​​​ക്സ്ന​​​ഗ​​​ർ സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ക്കും. ഭാ​​​ര്യ: സു​​​നി​​​ത മേ​​​രി മ​​​ട​​​മ്പം പ​​​ടേ​​​ട്ട് കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: അ​​​ഭ​​​യ്, ആ​​​ൽ​​​വി​​​ൻ, ആ​​​ഗ്ന​​​സ്. പേ​​​രാ​​​മം​​​ഗ​​​ലം പോ​​​ലീ​​​സ് സ്ഥ​​​ല​​​ത്തെ​​​ത്തി മേ​​​ൽ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ച്ചു. ത​​​ടി ക​​​യ​​​റ്റി​​​വ​​​ന്ന ലോ​​​റി​​​യു​​​ടെ ഡ്രൈ​​​വ​​​ർ ഉ​​​റ​​​ങ്ങി​​​യ​​​താ​​​ണ് അ​​​പ​​​ക​​​ട കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.