അയൽവാസികളായ രണ്ടു കുട്ടികൾ പെരിയാറിൽ മുങ്ങി മരിച്ചു
Monday, May 27, 2019 12:54 AM IST
ചെ​റു​തോ​ണി: പെ​രി​യാ​റി​ലെ ക​യ​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ കു​ട്ടി​ക​ൾ മു​ങ്ങി മ​രി​ച്ചു. ഇ​ടു​ക്കി ത​ടി​യ​ന്പാ​ട് മ​ഞ്ഞ​പ്പാ​റ​യി​ൽ തു​ടി​യി​ങ്ക​ൽ ജി​ജി​യു​ടെ മ​ക​ൻ വി​വേ​ക്(13), കു​ന്നേ​ൽ ഷാ​നി​ന്‍റെ മ​ക​ൻ ദ്രോ​ണ(​എ​ട്ട്) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ഇ​രു​വ​രു​ടെ​യും വീ​ടി​നു സ​മീ​പം മ​ഞ്ഞ​പ്പാ​റ എ​സ്ആ​ർ​എം പ​ന്പി​നു പി​ന്നി​ലു​ള്ള പെ​രി​യാ​റി​ലെ ക​യ​ത്തി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

കു​ട്ടി​ക​ളു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി ദ്രോ​ണ​യു​ടെ അ​മ്മ മ​ഞ്ജു​വും അ​യ​ൽ​വാ​സി​ക​ളാ​യ കു​റ​വം​പ​റ​ന്പി​ൽ ശ്രീ​ക്കു​ട്ട​ൻ, ദ്രോ​ണ​യു​ടെ പി​താ​വി​ന്‍റെ സ​ഹോ​ദ​രപു​ത്ര​ൻ ന​വ​നീ​ത് എ​ന്നി​വ​രു​മാ​ണ് പു​ഴ​യി​ൽ കു​ളി​ക്കാ​ൻ പോ​യ​ത്. ക​യ​ത്തി​ലേ​ക്കി​റ​ങ്ങി​യ വി​വേ​കും ദ്രോ​ണ​യും ന​വ​നീ​തും വെ​ള്ള​ത്തി​ൽ മു​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്നു.

കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നാ​യി ക​യ​ത്തി​ലേ​ക്കു ചാ​ടി​യ മ​ഞ്ജു​വും താ​ഴ്ന്നു​പോ​യി. ഉ​ട​ൻ​ത​ന്നെ ശ്രീ​ക്കു​ട്ട​ൻ വെ​ള്ള​ത്തി​ൽ ചാ​ടി ന​വ​നീ​തി​നെ​യും മ​ഞ്ജു​വി​നെ​യും ര​ക്ഷി​ച്ചു ക​ര​യി​ലെ​ത്തി​ച്ചു. ഈ ​സ​മ​യം വി​വേ​കും ദ്രോ​ണ​യും ക​യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ലേ​ക്കു താ​ഴ്ന്നു​പോ​യി​രു​ന്നു. മ​ഞ്ജു​വി​ന്‍റെ​യും കു​ട്ടി​ക​ളു​ടെ​യും നി​ല​വി​ളി കേ​ട്ടെ​ത്തി​യ​വ​രാ​ണ് ക​യ​ത്തി​ൽ​നി​ന്നു കു​ട്ടി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്. ഒ​രാ​ളെ 10 മി​നി​റ്റി​ന​കം ക​ണ്ടെ​ത്താ​നാ​യെ​ങ്കി​ലും ര​ണ്ടാ​മ​ത്തെ​യാ​ളെ അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്.


ഇ​രു​വ​രെ​യും ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഒ​രേ കെ​ട്ടി​ട​ത്തി​ൽ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന​വ​രാ​ണ് ഇ​രു​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ൾ. മാ​യ​യാ​ണ് വി​വേ​കി​ന്‍റെ അ​മ്മ. സ​ഹോ​ദ​ര​ൻ വി​ശാ​ൽ. ദ്രോ​ണ​യു​ടെ സ​ഹോ​ദ​ര​ൻ ദ​ക്ഷി​ണ്‍.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.