മ​ത​ചി​ഹ്ന​ങ്ങ​ളെ അ​വ​ഹേ​ളി​ച്ച കാ​ർ​ട്ടൂ​ൺ: പ്രതിഷേധം അലയടിക്കുന്നു
മ​ത​ചി​ഹ്ന​ങ്ങ​ളെ അ​വ​ഹേ​ളി​ച്ച കാ​ർ​ട്ടൂ​ൺ: പ്രതിഷേധം അലയടിക്കുന്നു
Thursday, June 13, 2019 1:19 AM IST
തൃ​​​ശൂ​​​ർ: മ​​​ത​​​ചി​​​ഹ്ന​​​ങ്ങ​​​ളെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന കാ​​​ർ​​​ട്ടൂ​​​ണി​​​ന് കേ​​​ര​​​ള ല​​​ളി​​​ത​​​ക​​​ല അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡ് പ്ര​​​ഖ്യാ​​​പി​​​ച്ച തീരുമാനത്തിൽ പ്രതി ഷേധം അലയടിക്കവെ തീരുമാ നം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ അ​​​ക്കാ​​​ദ​​​മി ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ബി​​​ഷ​​​പ് ഡോ. ഫ്രാ​​​ങ്കോ​​യെ പ​​​രി​​​ഹ​​​സി​​​ച്ച കാ​​​ർ​​​ട്ടൂ​​​ണി​​​ൽ ബി​​​ഷ​​​പ്പി​​​ന്‍റെ അം​​​ശ​​​വ​​​ടി​​​യി​​​ൽ കു​​​രി​​​ശി​​​ന്‍റെ സ്ഥാ​​​ന​​​ത്ത് അ​​​ടി​​​വ​​​സ്ത്രം വ​​​ര​​​ച്ചു​​​ചേ​​​ർ​​​ത്തി​​​രു​​​ന്നു.

ഇ​​​തു മ​​​ത​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു വി​​​മ​​​ർ​​​ശ​​​നം ഉ​​​യ​​​ർ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നു ല​​​ളി​​​ത​​​ക​​​ല അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി പൊ​​​ന്ന്യം ച​​​ന്ദ്ര​​​ൻ അ​​​റി​​​യി​​​ച്ചു. ഹാ​​​സ്യ​​​കൈ​​​ര​​​ളി​​​യി​​​ൽ കെ.​​​കെ. സു​​​ഭാ​​​ഷ് വ​​​ര​​​ച്ച കാ​​​ർ​​​ട്ടൂ​​​ണി​​​നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്ന അ​​​വാ​​​ർ​​​ഡാ​​​ണ് പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. മ​​​ത​​​ചി​​​ഹ്ന​​​ങ്ങ​​​ളെ​​യും മ​​​ത​​​വി​​​ശ്വാ​​​സ​​​ങ്ങ​​​ളെ​​യും പ​​​രി​​​ഹ​​​സി​​​ക്കു​​​ക​​​യോ നി​​​ന്ദി​​​ക്കു​​​ക​​​യോ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ ല​​​ക്ഷ്യ​​​മ​​​ല്ല. അ​​​ക്കാ​​​ദ​​​മി അ​​​വാ​​​ർ​​​ഡ് നി​​​ർ​​​ണ​​​യ​​​ത്തി​​​നു ജൂ​​​റി​​​യു​​​ടെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ൽ അ​​​ക്കാ​​​ദ​​​മി ഇ​​​ട​​​പെ​​​ടാ​​​റി​​​ല്ലെന്നും സെ​​​ക്ര​​​ട്ട​​​റി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.