നി​പ്പ പ്രതിരോധ പ്രവർത്തനങ്ങളിൽ സ​ഹ​ക​രി​ച്ചില്ല; ലേ സെക്രട്ടറിക്കു സ​സ്പെ​ൻഷൻ
Saturday, June 15, 2019 12:58 AM IST
ക​​​ള​​​മ​​​ശേ​​​രി: നി​​​പ്പ പ്ര​​തി​​രോ​​ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ഹ​​​ക​​​രി​​​ക്കാ​​തി​​രു​​ന്ന എ​​​റ​​​ണാ​​​കു​​​ളം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ലേ ​​​സെ​​​ക്ര​​​ട്ട​​​റി​ എ​​​സ്. ഷാ​​​ജ​​​ഹാ​​​നെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. മെ​​​ഡി​​​ക്ക​​​ൽ സൂ​​​പ്ര​​​ണ്ടി​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് സ​​​സ്പെ​​​ൻ​​​ഷ​​​ൻ.

നി​​​പ്പ ഹെ​​​ൽ​​​പ്പ് ഡെ​​​സ്കി​​​നാ​​​യി ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്ന് ഒ​​​രു മേ​​​ശ എ​​​ടു​​​ത്ത​​​ത് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഭ​​​ര​​​ണ​​വി​​​ഭാ​​​ഗം ഓ​​​ഫീ​​​സി​​​ൽ വ​​​ലി​​​യ ബ​​​ഹ​​​ള​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​യി​​രു​​ന്നു. നി​​​പ്പ പ്ര​​തി​​രോ​​ധ​​പ്ര​​​വ​​​ർ​​​ത്ത​​​നം സ​​​ജീ​​​വ​​​മാ​​​യി​​​രി​​​ക്കേ രാ​​​വി​​​ലെ ഒ​​​പ്പി​​​ട്ട​​​ശേ​​​ഷം ഓ​​​ഫീ​​​സി​​​ലി​​​രി​​​ക്കാ​​​തെ ക​​​റ​​​ങ്ങി ന​​​ട​​​ക്കു​​​ന്ന​​​താ​​​യും ഇ​​​തു​​മൂ​​ലം പ​​​ല പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും കൃ​​​ത്യ​​​മാ​​​യി ന​​​ട​​​ത്താ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടു​​​ന്ന​​​താ​​​യും ഷാ​​​ജ​​​ഹാ​​​നെ​​​തി​​​രേ പ​​​രാ​​​തി ഉ​​​യ​​​ർ​​​ന്നി​​​രു​​​ന്നു.


ക​​​ഴി​​​ഞ്ഞ പ്ര​​​ള​​​യ​​​കാ​​​ല​​​ത്തെ ചി​​​കി​​​ത്സാ​ ക്യാ​​​ന്പ് പ്ര​​​വ​​​ർ​​​ത്ത​​​ന​​ത്തി​​ൽ ഉ​​​ൾ​​​പ്പെ​​​ടെ ഇ​​​ദ്ദേ​​​ഹം നി​​​സ​​​ഹ​​​ക​​​രി​​​ച്ച​​​തും ഓ​​​ഫീ​​​സി​​​ൽ​​നി​​​ന്നു വി​​​ട്ടു​​​നി​​​ന്ന​​​തും ച​​​ർ​​​ച്ച​​​യാ​​​യി​​​രു​​​ന്നു. ആ​​​രോ​​​ഗ്യ കു​​​ടും​​​ബ​​​ക്ഷേ​​​മ വി​​​ഭാ​​​ഗം പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​ണ് സ​​​സ്പെ​​​ൻ​​​ഷ​​​ന് ഉ​​​ത്ത​​​ര​​​വ് ഇ​​​റ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.