തിരുവനന്തപുരം: കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ പട്ടികജാതിയിൽ നിന്നു ക്രിസ്തുമതം സ്വീകരിച്ചവരും അർഹതയുള്ളവരുമായ ശിപാർശിത വിഭാഗങ്ങളിൽപ്പെട്ട (ഒഇസി)മാത്രം, മുന്നോക്ക/പിന്നോക്ക വിഭാഗങ്ങളിലെ മറ്റു ജാതിക്കാർ അർഹരല്ല) സമർഥരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നു.
2019 മാർച്ചിൽ നാലാം ക്ലാസ് പരീക്ഷ എഴുതുകയും എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടുകയും ചെയ്ത മുൻഗണനാ വിഭാഗത്തിലെ കുടുംബങ്ങളിലെ വിദ്യാർഥികളെയാണ് പരിഗണിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർഥികൾക്ക് പത്താം ക്ലാസ്വരെ പഠന മികവ് തുടരുന്നപക്ഷം എല്ലാ വർഷവും സ്കോളർഷിപ്പ് ലഭിക്കും. അഞ്ച് മുതൽ ഏഴുവരെ ക്ലാസുകളിൽ പ്രതിവർഷം 3000 രൂപയും എട്ടു മുതൽ പത്തുവരെ ക്ലാസുകളിൽ പ്രതിവർഷം 4000 രൂപയുമാണ് സ്കോളർഷിപ്പ്. കൂടാതെ എല്ലാ വർഷവും കരിയർ ഗൈഡൻസ്, അഭിരുചി നിർണയം, വ്യക്തിത്വ വികസന പരിശീലനം, പൊതുവിജ്ഞാനം, നേതൃത്വ പാടവ പരിശീലനം, ഇംഗ്ലീഷ് ഭാഷാ പരിശീലനം, മാനസിക വികസനം, കമ്പ്യൂട്ടർ പരിശീലനം തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച പഠന ക്യാമ്പുകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.
ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ, നാലാം ക്ലാസിലെ അവസാന പരീക്ഷയുടെ സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് എന്നിവ സഹിതം 15ന് വൈകുന്നേരം അഞ്ചിനുമുമ്പ് പൂരിപ്പിച്ച അപേക്ഷകൾ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശിപാർശിത വിഭാഗ വികസന കോർപ്പറേഷൻ, കോട്ടയം - 686 001 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷാഫോമുകൾ കോർപ്പറേഷന്റെ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് റീജണൽ ഓഫീസുകളിൽ നിന്നു ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0481 - 2564304
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.