യോ​ഗം വി​ളി​ച്ച​തു നി​ർ​ഭാ​ഗ്യ​ക​രം: മോ​ൻ​സ് ജോ​സ​ഫ്
യോ​ഗം വി​ളി​ച്ച​തു നി​ർ​ഭാ​ഗ്യ​ക​രം: മോ​ൻ​സ് ജോ​സ​ഫ്
Sunday, June 16, 2019 12:09 AM IST
കോ​ട്ട​യം: കേ​ര​ള കോ​ണ്‍ഗ്ര​സി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള അ​നു​ര​ഞ്ജന ച​ർ​ച്ച​ക​ൾ വി​വി​ധ ത​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്പോ​ൾ പാ​ർ​ട്ടി ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഒ​രു വി​ഭാ​ഗം ഇ​ന്ന് യോ​ഗം വി​ളി​ച്ചതു നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ. ഇ​ന്നു ചേ​രു​ന്ന യോ​ഗം ഭ​ര​ണ​ഘ​ട​നാ​വി​രു​ദ്ധ​മാണെന്നും പാ​ർ​ട്ടി​യി​ലെ ഐ​ക്യം കാ​ത്തു​സൂ​ക്ഷി​ക്കേ​ണ്ട​തി​നു പ​ക​രം യോ​ഗം വി​ളി​ച്ച് പി​ള​ർ​പ്പുണ്ടാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെന്നും അദ്ദേഹം പറഞ്ഞു.


വി​വി​ധ ത​ല​ങ്ങ​ളി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യും ഇ​രു​വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്തു നി​ന്ന് അ​നു​യോ​ജ്യ​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​ക​യും ചെ​യ്ത​താ​ണ്. ഇ​തി​നെ പാ​ർ​ട്ടി​യി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ അം​ഗീ​ക​രി​ച്ച​തു​മാ​ണെന്നും മോ​ൻ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.