ജോസ് കെ. മാണി വിഭാഗം കേരള കോണ്‍ഗ്രസ്-എം സംസ്ഥാന സമിതി യോഗം വിളിച്ചു
ജോസ് കെ. മാണി വിഭാഗം  കേരള കോണ്‍ഗ്രസ്-എം  സംസ്ഥാന സമിതി യോഗം വിളിച്ചു
Sunday, June 16, 2019 12:09 AM IST
കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ​സം​സ്ഥാ​ന സ​മി​തി യോ​ഗം ഇ​ന്നു വി​ളി​ച്ചു​ചേ​ർ​ക്കാ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗം തീ​രു​മാ​നി​ച്ചു. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കോ​ട്ട​യം സി​എ​സ്ഐ റി​ട്രീ​റ്റ് സെ​ന്‍റ​റി​ലാ​ണു യോ​ഗം ചേ​രു​ക.

ഇ​ന്ന​ലെ കോ​ട്ട​യ​ത്ത് പാ​ർ​ട്ടി സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ന്നു കോ​ട്ട​യ​ത്ത് യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ച​ത്.

പാ​ർ​ട്ടി ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന​ത​നു​സ​രി​ച്ച് ചെ​യ​ർ​മാ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സം​സ്ഥാ​ന സ​മി​തി​യോ​ഗം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലെ 127 അം​ഗ​ങ്ങ​ൾ ഒ​പ്പി​ട്ട രേ​ഖാ​ മൂ​ല​മു​ള്ള ക​ത്ത് ക​ഴി​ഞ്ഞ മൂ​ന്നി​നു വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ, ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ എ​ന്നി​വ​ർ​ക്കു കൈ​മാ​റി​യി​രു​ന്നു.


ക​ത്ത് കി​ട്ടി​യി​ട്ടും യോ​ഗം വി​ളി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണു സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളി​ലെ മു​തി​ർ​ന്ന നേ​താ​വാ​യ പ്ര​ഫ. കെ.​എ. ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു യോ​ഗം ചേ​രു​ന്ന​ത്.
ഇ​ന്ന​ലെ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജോ​സ് കെ. ​മാ​ണി എം​പി, തോ​മ​സ് ചാ​ഴി​കാ​ട​ൻ എം​പി, റോ​ഷി അ​ഗ​സ്റ്റി​ൻ എം​എ​ൽ​എ, ഡോ. ​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ, ജോ​സ​ഫ് എം ​പു​തു​ശേ​രി, പി.​ടി.​ജോ​സ്, സ്റ്റീ​ഫ​ൻ ജോ​ർ​ജ്, കോ​ട്ട​യം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തെ​ക്കേ​ടം, ഫി​ലി​പ്പ് കു​ഴി​കു​ളം തു​ട​ങ്ങി​യ വർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.