സുഹൃത്തുക്കൾക്കൊപ്പം നീന്തൽ പരിശീലിക്കവെ വിദ്യാർഥി മുങ്ങിമരിച്ചു
സുഹൃത്തുക്കൾക്കൊപ്പം  നീന്തൽ പരിശീലിക്കവെ  വിദ്യാർഥി മുങ്ങിമരിച്ചു
Monday, June 17, 2019 12:51 AM IST
ആ​​ന്പ​​ല്ലൂ​​ർ: അ​​ര​​യ​​ൻ​​കാ​​വി​​ൽ പ​​ഞ്ചാ​​യ​​ത്ത് കു​​ള​​ത്തി​​ൽ നീ​​ന്ത​​ൽ പ​​രി​​ശീ​​ലി​​ക്കു​​ന്ന​​തി​​നി​​ടെ വി​​ദ്യാ​​ർ​​ഥി മു​​ങ്ങി​​മ​​രി​​ച്ചു. കാ​​ഞ്ഞി​​ര​​മ​​റ്റം നെ​​ടു​​വേ​​ലി​​ക്കു​​ന്നേ​​ൽ സ​​ന്തോ​​ഷ് - ആ​​ശ ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ സി​​ദ്ധാ​​ർ​​ത്ഥ്(16) ആ​​ണു മ​​രി​​ച്ച​​ത്. കാ​​ഞ്ഞി​​ര​​മ​​റ്റ​​ത്തു​​നി​​ന്നു മ​​റ്റു നാ​​ലു സു​​ഹൃ​​ത്തു​​ക്ക​​ളോ​​ടൊ​​പ്പം അ​​ര​​യ​​ൻ​​കാ​​വ് പു​​തു​​വാ​​തൃ​​ക്കോ​​വി​​ൽ കു​​ള​​ത്തി​​ൽ നീ​​ന്ത​​ൽ പ​​രി​​ശീ​​ലി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് അ​​പ​​ക​​ടം.

നീ​​ന്ത​​ലി​​നി​​ട​​യി​​ൽ സി​​ദ്ധാ​​ർ​​ത്ഥി​​നെ കാ​​ണാ​​താ​​യ​​തോ​​ടെ കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന കു​​ട്ടി​​ക​​ൾ ഭ​​യ​​ചി​​കി​​ത​​രാ​​യി പ​​രി​​സ​​ര​​വാ​​സി​​ക​​ളെ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യും മു​​ള​​ന്തു​​രു​​ത്തി​​യി​​ൽ​​നി​​ന്നു ഫ​​യ​​ർ​​ഫോ​​ഴ് സും പോ​​ലീ​​സു​​മെ​​ത്തി നാ​​ട്ടു​​കാ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ മൃ​​ത​​ദേ​​ഹം മു​​ങ്ങി​​യെ​​ടു​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.


സു​​ഹൃ​​ത്തു​​ക്ക​​ളി​​ൽ ഒ​​രാ​​ളു​​ടെ ബ​​ന്ധു​​വീ​​ട് അ​​ര​​യ​​ൻ​​കാ​​വി​​ലു​​ണ്ടാ​​യി​​രു​​ന്നു. പ​​ത്താം ക്ലാ​​സ് ക​​ഴി​​ഞ്ഞ് ത​​ല​​ക്കോ​​ട് സെ​​ന്‍റ് മേ​​രീ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ൽ പ്ല​​സ് വ​​ണ്‍ പ്ര​​വേ​​ശ​​നം നേ​​ടി​​യി​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു സി​​ദ്ധാ​​ർ​​ത്ഥ്. ഒ​​ന്പ​​താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​നി ല​​ക്ഷ്മി സ​​ഹോ​​ദ​​രി​​യാ​​ണ്. പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം മൃ​​ത​​ദേ​​ഹം സം​​സ്ക​​രി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.