സൗ​​മ്യ​യു​ടെ മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കി
സൗ​​മ്യ​യു​ടെ മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കി
Monday, June 17, 2019 1:39 AM IST
അ​​ന്പ​​ല​​പ്പു​​ഴ : സൗ​​മ്യ​​യു​​ടെ മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മാ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കി. വ​​ള്ളി​​കു​​ന്നം സ്റ്റേ​​ഷ​​നി​​ലെ വ​​നി​​ത സീ​​നി​​യ​​ർ സി​​വി​​ൽ പൊ​​ലീ​​സ് ഓ​​ഫീ​​സ​​ർ സൗ​​മ്യ​​യു (32) ടെ ​​മൃ​​ത​​ദേ​​ഹം മൃ​​ത​​ദേ​​ഹം ശ​​നി​​യാ​​ഴ്ച രാ​​ത്രി​​യോ​​ടെ ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ളേ​​ജ് ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ എ​​ത്തി​​ച്ചി​​രു​​ന്നു.

ഇ​​ന്ന​​ലെ രാ​​വി​​ലെ 10.45 ഓ​​ടെ ആ​​രം​​ഭി​​ച്ച പോ​​സ്റ്റു​​മാ​​ർ​​ട്ടം ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ടോ​​യാ​​ണ് അ​​വ​​സാ​​നി​​ച്ച​​ത്. ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​കൊ​​ടു​​ത്ത മൃ​​ത​​ദേ​​ഹം ഓ​​ച്ചി​​റ പ​​ര​​ബ്ര​​ഹ്മം ആ​​ശു​​പ​​ത്രി മോ​​ർ​​ച്ച​​റി​​യി​​ൽ സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ലി​​ബി​​യ​​യി​​ൽ നി​​ന്നും സൗ​​മ്യ​​യു​​ടെ ഭ​​ർ​​ത്താ​​വ് സ​​ജീ​​വ​​നും മ​​റ്റൊ​​രു ബ​​ന്ധു​​വും എ​​ത്തി​​യ ശേ​​ഷം സം​​സ്കാ​​ര ച​​ട​​ങ്ങു​​ക​​ൾ ന​​ട​​ത്തു​​മെ​​ന്ന് ബ​​ന്ധു​​ക്ക​​ൾ പ​​റ​​ഞ്ഞു. സൗ​​മ്യ യോ ​​ബ​​ന്ധു​​ക്ക​​ളോ പ​​രാ​​തി​​യൊ​​ന്നും ന​​ൽ​​കി​​യി​​ട്ടി​​ല്ലെ​​ന്ന് വ​​ള്ളി​​കു​​ന്നം എ​​സ്ഐ ഷൈ​​ജു ഏ​​ബ്ര​​ഹാം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.