203 അ​ധ്യ​യ​ന​ ദി​ന​ങ്ങ​ള്‍ ല​ക്ഷ്യം; കൂടുതൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും
203 അ​ധ്യ​യ​ന​ ദി​ന​ങ്ങ​ള്‍ ല​ക്ഷ്യം; കൂടുതൽ ശനിയാഴ്ചകൾ പ്രവൃത്തിദിനമാകും
Tuesday, June 18, 2019 1:21 AM IST
പ​​ത്ത​​നം​​തി​​ട്ട: പു​​തി​​യ അ​​ധ്യ​​യ​​ന​​വ​​ര്‍​ഷ​​ത്തെ ക​​ല​​ണ്ട​​ര്‍ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ വ​​കു​​പ്പ് പു​​റ​​ത്തി​​റ​​ക്കി. ഇ​​ത​​നു​​സ​​രി​​ച്ചു പൊ​​തു​​വി​​ദ്യാ​​ല​​യ​​ങ്ങ​​ള്‍​ക്ക് 203 അ​​ധ്യ​​യ​​ന​ ദി​​ന​​ങ്ങ​​ളാ​​ണ് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി​​യി​​ലും 203 അ​​ധ്യ​​യ​​ന ​ദി​​ന​​ങ്ങ​​ള്‍ ല​​ക്ഷ്യ​​മി​​ടു​​മ്പോ​​ള്‍ വൊ​​ക്കേ​​ഷ​​ണ​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി​​ക്ക് 226 അ​​ധ്യ​​യ​ന ​ദി​​ന​​ങ്ങ​​ള്‍ ഉ​​ണ്ടാ​​ക​​ണം.

ക​​ല​​ണ്ട​​റ​​നു​​സ​​രി​​ച്ച് ജൂ​​ണ്‍ മൂ​​ന്നി​​നു സ്കൂ​​ളു​​ക​​ള്‍ തു​​റ​​ക്കേ​​ണ്ടി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ആ​​റി​​നാ​​ണ് തു​​റ​​ന്ന​​ത്. ഇ​​ത്ത​​ര​​ത്തി​​ല്‍ കു​​റ​​യു​​ന്ന അ​​ധ്യ​​യ​​ന​ ദി​​ന​​ങ്ങ​​ള്‍ ശ​​നി​​യാ​​ഴ്ച​​ക​​ള്‍ ക്ര​​മീ​​ക​​രി​​ച്ചു നി​​ക​​ത്താ​​ന്‍ നി​​ര്‍​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്. പൊ​​തു​​അ​​വ​​ധി​​ദി​​ന​​ങ്ങ​​ളു​​ടെ തൊ​​ട്ട​​ടു​​ത്ത ശ​​നി​​യാ​​ഴ്ച പ്ര​​വൃ​​ത്തി​​ദി​​ന​​മാ​​ക്കും. ആ​​ഴ്ച​​യി​​ല്‍ അ​​ഞ്ച് പ്ര​​വൃ​​ത്തി​​ദി​​നം ക​​ണ​​ക്കാ​​ക്കി​​യാ​​ണ് ശ​​നി​​യാ​​ഴ്ച​​ക​​ളി​​ലെ അ​​ധ്യ​​യ​​നം. നി​​ല​​വി​​ല്‍ ഓ​​ഗ​​സ്റ്റ് 17, 24, 31, ഓ​​ക്ടോ​​ബ​​ര്‍ അ​​ഞ്ച്, 2020 ജ​​നു​​വ​​രി നാ​​ല്, ഫെ​​ബ്രു​​വ​​രി 22 എ​​ന്നീ ശ​​നി​​യാ​​ഴ്ച​​ക​​ള്‍ മാ​​ത്ര​​മേ പ്ര​​വൃ​​ത്തി​​ദി​​ന​​മാ​​യി നി​​ശ്ച​​യി​​ച്ചി​​ട്ടു​​ള്ളൂ. എ​​ന്നാ​​ല്‍, ഇ​​ട​​യ്ക്ക് അ​​വ​​ധി​​ക​​ള്‍ എ​​ത്തു​​ന്ന​​തോ​​ടെ 203 അ​​ധ്യ​​യ​​ന ​ദി​​ന​​ങ്ങ​​ള്‍ എ​​ന്ന ല​​ക്ഷ്യ​​ത്തി​​നു​​വേ​​ണ്ടി കൂ​​ടു​​ത​​ല്‍ ശ​​നി​​യാ​​ഴ്ച​​ക​​ള്‍ പ്ര​​വൃ​​ത്തി​​ദി​​ന​​മാ​​യി മാ​​റാ​​നി​​ട​​യു​​ണ്ട്.

സെ​​പ്റ്റം​​ബ​​ര്‍ ആ​​റി​​ന് ഓ​​ണം അ​​വ​​ധി​​ക്കു സ്കൂ​​ളു​​ക​​ള്‍ അ​​ട​​യ്ക്കും. 16നു ​​തു​​റ​​ക്കും. ക്രി​​സ്മ​​സ് അ​​വ​​ധി ഡി​​സം​​ബ​​ര്‍ 20 മു​​ത​​ല്‍ 30 വ​​രെ​​യാ​​ണ്. ഒ​​ന്നാം​​പാ​​ദ വാ​​ര്‍​ഷി​​ക പ​​രീ​​ക്ഷ ഓ​​ഗ​​സ്റ്റ് 22 മു​​ത​​ല്‍ സെ​​പ്റ്റം​​ബ​​ര്‍ അ​​ഞ്ചു​​വ​​രെ​​യാ​​ണ്. ര​​ണ്ടാം​​പാ​​ദ വാ​​ര്‍​ഷി​​ക പ​​രീ​​ക്ഷ ഡി​​സം​​ബ​​ര്‍ 10 മു​​ത​​ല്‍ 20 വ​​രെ​​യാ​​ണ്. ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി വി​​ഭാ​​ഗ​​ത്തി​​നും ഇ​​തേ തീ​​യ​​തി​​ക​​ളി​​ല്‍ പ​​രീ​​ക്ഷ ക്ര​​മീ​​ക​​രി​​ക്കും. സ്കൂ​​ളു​​ക​​ളി​​ലെ വാ​​ര്‍​ഷി​​ക പ​​രീ​​ക്ഷ 2020 മാ​​ര്‍​ച്ച് നാ​​ല് മു​​ത​​ല്‍ 13 വ​​രെ​​യാ​​ണ്. എ​​സ്എ​​സ്എ​​ല്‍​സി, ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി, വി​​എ​​ച്ച്എ​​സ്ഇ​​പ​​രീ​​ക്ഷ​​ക​​ള്‍ മാ​​ര്‍​ച്ച് 16 മു​​ത​​ല്‍ 30 വ​​രെ​​യാ​​ണ്. എ​​സ്എ​​സ്എ​​ല്‍​സി മോ​​ഡ​​ല്‍ പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി 20 മു​​ത​​ല്‍ 28 വ​​രെ​​യും പ്ല​​സ് വ​​ണ്‍ മോ​​ഡ​​ല്‍ പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി 21 മു​​ത​​ല്‍ 28 വ​​രെ​​യും പ്ല​​സ്ടു മോ​​ഡ​​ല്‍ പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി മൂ​​ന്നു മു​​ത​​ല്‍ 10 വ​​രെ​​യും ന​​ട​​ക്കും. പ്ല​​സ്ടു പ്രാ​​ക്ടി​​ക്ക​​ല്‍ പ​​രീ​​ക്ഷ ഫെ​​ബ്രു​​വ​​രി 12 മു​​ത​​ല്‍ 28 വ​​രെ​​യാ​​ണ്.


ശാ​​സ്ത്ര​​മേ​​ള സ​​ബ്ജി​​ല്ലാ​​ത​​ല​​ത്തി​​ല്‍ ഒ​​ക്ടോ​​ബ​​ര്‍ ര​​ണ്ടാം​​വാ​​ര​​ത്തി​​ലും ജി​​ല്ലാ​​ത​​ല​​ത്തി​​ല്‍ ഒ​​ക്ടോ​​ബ​​ര്‍ നാ​​ലാം​​വാ​​ര​​ത്തി​​ലും സം​​സ്ഥാ​​ന​​ത്തി​​ല്‍ ന​​വം​​ബ​​ര്‍ ഒ​​ന്നു മു​​ത​​ല്‍ മൂ​​ന്നു​ വ​​രെ​​യു​​മാ​​ണ്. വി​​ദ്യാ​​രം​​ഗം സം​​സ്ഥാ​​ന സ​​ര്‍​ഗോ​​ത്സ​​വം ഡി​​സം​​ബ​​ര്‍ 27 മു​​ത​​ല്‍ 30 വ​​രെ​​യാ​​ണ്. സം​​സ്ഥാ​​ന സ്കൂ​​ള്‍ ക​​ലോ​​ത്സ​​വം ഡി​​സം​​ബ​​ര്‍ അ​​ഞ്ച് മു​​ത​​ല്‍ എ​​ട്ടു​​വ​​രെ​​യാ​​ണ് നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. സം​​സ്ഥാ​​ന കാ​​യി​​ക​​മേ​​ള ഒ​​ക്ടോ​​ബ​​ര്‍ 22 മു​​ത​​ല്‍ 25 വ​​രെ​​യാ​​ണ്. സ്‌​​പെ​​ഷ​​ല്‍ സ്കൂ​​ള്‍ ക​​ലോ​​ത്സ​​വം ഒ​​ക്ടോ​​ബ​​ര്‍ 18 മു​​ത​​ല്‍ 20വ​​രെ​​യാ​​ണ്. സ്കൂ​​ള്‍ ക​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ സ​​ബ്ജി​​ല്ലാ​​ത​​ലം ഒ​​ക്ടോ​​ബ​​ര്‍ 18 മു​​ത​​ല്‍ 26 വ​​രെ​​യു​​ള്ള തീ​​യ​​തി​​ക​​ളി​​ല്‍ ഏ​​തെ​​ങ്കി​​ലും വെ​​ള്ളി, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ലാ​​യി ക്ര​​മീ​​ക​​രി​​ക്ക​​ണം. ജി​​ല്ലാ​​ത​​ല​​ത്തി​​ല്‍ ന​​വം​​ബ​​ര്‍ എ​​ട്ടി​​നും 23നും ​​മ​​ധ്യേ ഏ​​തെ​​ങ്കി​​ലും വെ​​ള്ളി, ശ​​നി ദി​​വ​​ശ​​ങ്ങ​​ളി​​ലാ​​യി ക്ര​​മീ​​ക​​രി​​ക്ക​​ണം. ടി​​ടി​​ഐ, പി​​ടി​​ടി​​ഐ അ​​ധ്യാ​​പ​​ക ക​​ലോ​​ത്സ​​വം സെ​​പ്റ്റം​​ബ​​ര്‍ നാ​​ലി​​നാ​​ണു ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ബി​​ജു കു​​ര്യ​​ന്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.