ചെല്ലാനത്തു പ്രതിഷേധക്കടലിരമ്പി; പഞ്ചായത്ത് ഓഫീസ് സമരക്കാർ പൂട്ടി
ചെല്ലാനത്തു പ്രതിഷേധക്കടലിരമ്പി; പഞ്ചായത്ത് ഓഫീസ് സമരക്കാർ പൂട്ടി
Tuesday, June 18, 2019 1:40 AM IST
പ​​ള്ളു​​രു​​ത്തി: ക​​ട​​ൽ​​ക്ഷോ​​ഭം രൂ​​ക്ഷ​​മാ​​യ ചെ​​ല്ലാ​​ന​​ത്ത് ജ​​ന​​കീ​​യ സ​​മ​​ര​​ത്തി​​നി​​ടെ പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് താ​​ഴി​​ട്ടു​​പൂ​​ട്ടി. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ശ്ചി​​മ​​കൊ​​ച്ചി തീ​​ര​​സം​​ര​​ക്ഷണ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​ച്ചെ​​ത്തി​​യ ജ​​ന​​ക്കൂ​​ട്ട​​മാ​​ണ് പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് പൂ​​ട്ടി​​യ​​ത്.

ചെ​​ല്ലാ​​നം വേ​​ളാ​​ങ്ക​​ണ്ണി തീ​​ര​​ത്തു​​നി​​ന്നു പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്ക് വ​​ന്ന പ്ര​​തി​​ഷേ​​ധ​​റാ​​ലി തീ​​ര​​ദേ​​ശ റോ​​ഡി​​ൽ പോ​​ലീ​​സ് ത​​ട​​ഞ്ഞ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് സ​​മ​​ര​​ക്കാ​​ർ റോ​​ഡി​​ലും പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് മു​​ൻ​​പി​​ലു​​മാ​​യി കു​​ത്തി​​യി​​രു​​ന്ന് പ്ര​​തി​​ഷേ​​ധി​​ച്ചു. ഉ​​പ​​രോ​​ധ​​സ​​മ​​രം ഫാ.​​ജോ​​ൺ ക​​ണ്ട​​ത്തി​​പ്പ​​റ​​മ്പി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.പ്ര​​തി​​ഷേ​​ധ​​ത്തെ​​ത്തു​​ട​​ർ​​ന്ന് റോ​​ഡി​​ൽ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ഗ​​താ​​ഗ​​തം ത​​ട​​സ​​പ്പെ​​ട്ടു.

ജീ​​വ​​ന​​ക്കാ​​രെ ഓ​​ഫീ​​സി​​ന​​ക​​ത്ത് പ്ര​​വേ​​ശി​​പ്പി​​ച്ചി​​ല്ല. ഉ​​ച്ച​​യോ​​ടെ ജോ​​ലി​​ക്കെ​​ത്തി​​യ പ​​ഞ്ചാ​​യ​​ത്ത് ജീ​​വ​​ന​​ക്കാ​​ർ തി​​രി​​കെ പോ​​യി.

പ​​ഞ്ചാ​​യ​​ത്ത് ഓ​​ഫീ​​സ് ഉ​​പ​​രോ​​ധി​​ക്കാ​​ൻ വ​​ന്ന​​വ​​രെ പോ​​ലീ​​സ് ത​​ട​​ഞ്ഞ​​തു മൂ​​ല​​മാ​​ണ് റോ​​ഡ് ഉ​​പ​​രോ​​ധി​​ച്ച​​തെ​​ന്ന് സ​​മ​​ര​​നേ​​ത​​ക്ക​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.