മാമ്മൂട് ഷന്താൾഗിരി ആയുർവേദ ആശുപത്രി ഉദ്ഘാടനം ചെയ്തു
മാമ്മൂട് ഷന്താൾഗിരി ആയുർവേദ ആശുപത്രി ഉദ്ഘാടനം ചെയ്തു
Wednesday, June 19, 2019 1:34 AM IST
ച​​​ങ്ങ​​​നാ​​​ശേ​​​രി: മാ​​​മ്മൂ​​​ട് ലൂ​​​ർ​​​ദ് മാ​​​താ പ​​​ള്ളി​​​ക്കു സ​​​മീ​​​പം ആ​​​രാ​​​ധ​​​നാ സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഷ​​​ന്താ​​​ൾ​​​ഗി​​​രി ആ​​​യു​​​ർ​​​വേ​​​ദ ആ​​​ശു​​​പ​​​ത്രി പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചു. ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം ആ​​​ശീർ​​​വാ​​​ദ​​​വും ഉ​​​ദ്ഘാ​​​ട​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​തു​​​ര​​​സേ​​​വ​​​ന രം​​​ഗ​​​ത്ത് ആ​​​രാ​​​ധ​​​നാ​​​സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹം നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന സേ​​​വ​​​നം മ​​​ഹ​​​ത്ത​​​ര​​​മാ​​​ണെ​​​ന്ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

മാ​​​മ്മൂ​​​ട് പ​​​ള്ളി​​​വി​​​കാ​​​രി റ​​​വ.​​​ഡോ. ജോ​​​ണ്‍ വി.​​​ ത​​​ട​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ഡോ. ​​​സി​​​സ്റ്റ​​​ർ മേ​​​ഴ്സി നെ​​​ടു​​​ന്പു​​​റം മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വി​​​കാ​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​സ്റ്റ​​​ർ റോ​​​സ് കു​​​ന്ന​​​ത്തു​​​ര​​​പു​​​ര​​​യി​​​ടം, മെ​​​ഡി​​​ക്ക​​​ൽ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ കൗ​​​ണ്‍സി​​​ല​​​ർ ഡോ.​​​സി​​​സ്റ്റ​​​ർ പു​​​ഷ്പ പാ​​​റ​​​ശേ​​​രി​​​യി​​​ൽ, പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ലൈ​​​സാ​​​മ്മ മു​​​ള​​​വ​​​ന, വാ​​​ർ​​​ഡ് മെ​​​ന്പ​​​ർ ആ​​​ൻ​​​സി ജോ​​​സ​​​ഫ്, മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ.​​​സി​​​സ്റ്റ​​​ർ അ​​​നി​​​ല നെ​​​ടു​​​ന്പു​​​റം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.