ഖാ​ദ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​റ​ബി​ക്ക​ട​ലി​ൽ എ​റി​യണം: ചെ​ന്നി​ത്ത​ല
ഖാ​ദ​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് അ​റ​ബി​ക്ക​ട​ലി​ൽ എ​റി​യണം: ചെ​ന്നി​ത്ത​ല
Friday, June 21, 2019 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഖാ​​​ദ​​​ർ ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ൽ എ​​​റി​​​യ​​​ണ​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള സ​​​ർ​​​ക്കാ​​​ർ നീ​​​ക്ക​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ സം​​​ര​​​ക്ഷ​​​ണ സ​​​മി​​​തി നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു മു​​​ന്നി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ മാ​​​ർ​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ജ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​കാ​​​രം മ​​​ന​​​സി​​​ലാ​​​ക്കി​​​യാ​​​ണു റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​ത്തി​​​ന് ഹൈ​​​ക്കോ​​​ട​​​തി സ്റ്റേ ​​​വി​​​ധി​​​ച്ച​​​ത്. ക​​​മ്മീ​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് പൂ​​​ർ​​​ണ​​​മാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​തെ എ​​​ന്താ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു.

വി​​​ദ്യാ​​​ഭ്യാ​​​സ​​​മേ​​​ഖ​​​ല​​​യെ ചു​​​വ​​​പ്പ​​​ണി​​​യി​​​ക്കാ​​​നു​​​ള്ള കു​​​ൽ​​​സി​​​ത നീ​​​ക്ക​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​ട​​​ത് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​എ​​​സ്ടി​​​എ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ പു​​​റം​​ച​​​ട്ട മാ​​​റ്റി​​​യ​​​താ​​​ണ് ഈ ​​​റി​​​പ്പോ​​​ർ​​​ട്ടെ​​​ന്നും ചെ​​​ന്നി​​​ത്ത​​​ല പ​​​രി​​​ഹ​​​സി​​​ച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്തെ ഒ​​​രു കു​​​ടു​​​ക്കീ​​​ഴി​​​ൽ കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നാ​​​ണ് ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ, ര​​​ണ്ടു വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി​​​യാ​​​ണ് ഇ​​​ന്നു കേ​​​ര​​​ള​​​ത്തി​​​ലു​​​ള്ള​​​ത്. ഈ ​​​ര​​​ണ്ടു മ​​​ന്ത്രി​​​മാ​​​രെ ഒ​​​രു കു​​​ട​​​ക്കീ​​​ഴി​​​ൽ കൊ​​​ണ്ടു​​​വ​​​രി​​​ക​​​യാ​​​ണ് ആ​​​ദ്യം സ​​​ർ​​​ക്കാ​​​ർ ചെ​​​യ്യേ​​​ണ്ട​​​ത്. അ​​​ധി​​​കാ​​​ര വി​​​കേ​​​ന്ദ്രീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ക​​​ട​​​യ്ക്ക​​​ൽ ക​​​ത്തി​​​വ​​​യ്ക്കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്. പൊ​​​തുവി​​​ദ്യാ​​​ഭ്യാ​​​സം സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യു​​​ള്ള ഈ ​​​സ​​​മ​​​രം യു​​​ഡി​​​എ​​​ഫ് ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.