സ്രാ​വി​ന്‍ ചി​റ​ക് രാജ്യത്ത് ഉ​പ​യോ​ഗി​ക്കുന്നില്ലെങ്കിൽ ന​ശി​പ്പി​ക്കണം: ഹൈക്കോടതി
സ്രാ​വി​ന്‍ ചി​റ​ക് രാജ്യത്ത് ഉ​പ​യോ​ഗി​ക്കുന്നില്ലെങ്കിൽ ന​ശി​പ്പി​ക്കണം: ഹൈക്കോടതി
Friday, June 21, 2019 1:23 AM IST
കൊ​​​ച്ചി : ക​​​യ​​​റ്റു​​​മ​​​തി​​​ക്കാ​​​ര്‍ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ശേ​​​ഖ​​​രി​​​ച്ച സ്രാ​​​വി​​​ന്‍ ചി​​​റ​​​ക് രാ​​​ജ്യ​​​ത്തി​​​ന​​​ക​​​ത്തെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ മൂ​​​ന്നാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ല്‍ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ഇ​​​വ പ്ര​​​കൃ​​​തി​​​ക്ക് നാ​​​ശ​​​മു​​​ണ്ടാ​​​ക്കാ​​​ത്ത ത​​​ര​​​ത്തി​​​ല്‍ ന​​​ശി​​​പ്പി​​​ച്ചു ക​​​ള​​​യ​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ക​​​സ്റ്റം​​​സ് അ​​​ധി​​​കൃ​​​ത​​​ര്‍ ഇ​​​തി​​​ന് മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ മ​​​റൈ​​​ന്‍ ഫി​​​ന്‍​സ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി ത​​​ള്ളി​​​യാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

സ്രാ​​​വി​​​ന്‍​ചി​​​റ​​​കു​​​ക​​​ള്‍ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യു​​​ന്ന​​​ത് നി​​​രോ​​​ധി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ ഇ​​​വ ആ​​​ഭ്യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും ര​​​ണ്ടു​ മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ഇ​​​തി​​​നു സാ​​​ധി​​​ച്ചി​​​ല്ലെ​​​ങ്കി​​​ല്‍ ന​​​ശി​​​പ്പി​​​ച്ചു ക​​​ള​​​യാ​​​നും ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ക​​​ഴി​​​ഞ്ഞ മാ​​​ര്‍​ച്ചി​​​ല്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ഇ​​​തു പു​​​ന​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് സ​​​മ​​​ര്‍​പ്പി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ തീ​​​രു​​​മാ​​​നം. ഇ​​​ന്ത്യ​​​യി​​​ല്‍ സ്രാ​​​വി​​​നെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നും വി​​​ല്‍​ക്കു​​​ന്ന​​​തി​​​നും വി​​​ല​​​ക്ക് ഇ​​​ല്ലെ​​​ന്നി​​​രി​​​ക്കെ ഇ​​​വ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി​​​യും ഇ​​​റ​​​ക്കു​​​മ​​​തി​​​യും നി​​​രോ​​​ധി​​​ച്ച​​​ത് നി​​​യ​​​മ വി​​​രു​​​ദ്ധ​​​മെ​​​ന്നാ​​​രോ​​​പി​​​ച്ചാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ആ​​​ദ്യം ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍ ഇ​​​തു ത​​​ള്ളി.


അ​​​പ്പീ​​​ലി​​​ല്‍ സിം​​​ഗി​​​ള്‍​ബെ​​​ഞ്ചി​​​ന്റെ വി​​​ധി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ശ​​​രി​​​വ​​​ച്ചെ​​​ങ്കി​​​ലും നി​​​ല​​​വി​​​ല്‍ ശേ​​​ഖ​​​രി​​​ച്ച സ്രാ​​​വി​​​ന്‍ ചി​​​റ​​​കു​​​ക​​​ള്‍ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​കി. ഇ​​​തി​​​നെ​​​തി​​​രെ കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ സു​​​പ്രീം കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു. എ​​​ന്നാ​​​ല്‍ വി​​​ഷ​​​യം വീ​​​ണ്ടും പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി​​​ക്ക് തി​​​രി​​​ച്ച​​​യ​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണ് സ്രാ​​​വി​​​ന്‍​ചി​​​റ​​​ക് ക​​​യ​​​റ്റു​​​മ​​​തി​​​ക്ക് അ​​​നു​​​മ​​​തി ന​​​ല്‍​കാ​​​നാ​​​വി​​​ല്ലെ​​​ന്നും ഇ​​​വ ആ​​​ഭ്യ​​​ന്ത​​​ര ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.