വ്യോമസേനാ വി​മാ​നാപകടം: ഷെ​റി​ന്‍റെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Friday, June 21, 2019 1:24 AM IST
കൂ​​​ത്തു​​​പ​​​റ​​​മ്പ്: വി​​​മാ​​​നം ത​​​ക​​​ർ​​​ന്നു മ​​​രി​​​ച്ച അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി കു​​​ഴി​​​മ്പാ​​​ല​​​മെ​​​ട്ട​​​യി​​​ലെ വ്യോ​​​മ​​​സേ​​​നാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ എ​​​ൻ.​​​കെ.​ ഷെ​​​റി​​​ന്‍റെ (27) മൃ​​​ത​​​ദേ​​​ഹം നാ​​​ട്ടി​​​ലെ​​​ത്തി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​ത്രി ഒ​​​ൻ​​​പ​​​തോ​​​ടെ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ പ്ര​​​ത്യേ​​​ക വി​​​മാ​​​ന​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​ച്ച മൃ​​​ത​​​ദേ​​​ഹം പി​​​ന്നീ​​​ട് അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് മാ​​​റ്റി.

ഇ​​​ന്നു​​രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തോ​​​ടെ ഷെ​​​റി​​​ന്‍റെ വീ​​​ടി​​​നു സ​​​മീ​​​പ​​​ത്തെ കു​​​ഴി​​​മ്പാ​​​ലോ​​​ട് ഗ്രൗ​​​ണ്ടി​​​ൽ മൃ​​​ത​​​ദേ​​​ഹം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. തു​​​ട​​​ർ​​​ന്ന് ഔ​​​ദ്യോ​​​ഗി​​​ക ബ​​​ഹു​​​മ​​​തി​​​ക​​​ളോ​​​ടെ വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​​സ്ക​​​രി​​​ക്കും.

ക​​​ഴി​​​ഞ്ഞ മൂ​​​ന്നി​​​നാ​​​ണ് വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ എഎ​​​ൻ 32 ച​​​ര​​​ക്കു​​​വി​​​മാ​​​നം അ​​​രു​​​ണാ​​​ച​​​ലി​​​ലെ ലി ​​​പോ​​​യ്ക്ക​​​ടു​​​ത്ത് ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​ത്. വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന വ്യോ​​​മ​​​സേ​​​നാ കോ​​​ർ​​​പ​​​റ​​​ൽ ഷെ​​​റി​​​നും മ​​​റ്റു ര​​​ണ്ടു മ​​​ല​​​യാ​​​ളി​​​ക​​​ളു​​​മു​​​ൾ​​​പ്പെ​​​ടെ പ​​​തി​​​മൂ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്.


ആ​​​​റു പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ അ​​​​പ​​​​ക​​​​ടം ന​​​​ട​​​​ന്ന പാ​​​​രി മ​​​​ല​​​​നി​​​​ര​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്ന് പ​​​​ടി​​​​ഞ്ഞാ​​​​റ​​​​ൻ സി​​​​യാം​​​​ഗി​​​​ലെ ആ​​​​ലോ​​​​യി​​​​ലേ​​​​ക്ക് ചൊവ്വാ ഴ്ച വി​​​​മാ​​​​ന​​​​മാ​​​​ർ​​​​ഗം എ​​​​ത്തി​​​​ച്ചു. വി​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ അ​​​​വ​​​​ശി​​​​ഷ്ട​​​​ത്തി​​​​നാ​​​​യി തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന സം​​​​ഘം വി​​​​മാ​​​​ന​​​​ത്തി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ആ​​​​റു പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ളും ഏ​​​​ഴു പേ​​​​രു​​​​ടെ മൃ​​​​ത​​​​ദേ​​​​ഹാ​​​​വ​​​​ശി​​​​ഷ്ട​​​​ങ്ങളും ക​​​​ണ്ടെ​​​​ത്തി​​​​യി​​​​രു​​​​ന്നു. ആ​​​​റു മൃ​​​​ത​​​​ദേ​​​​ഹ​​ങ്ങ​​​​ൾ ബു​​​​ധ​​​​നാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നാ​​​​ണ് ആ​​​​ലോ​​​​യി​​​​ലേ​​​​ക്ക് വി​​​​മാ​​​​ന​​​​മാ​​​​ർ​​​​ഗം ക​​​​യ​​​​റ്റി​​​​വി​​​​ട്ട​​​​തെ​​​​ന്ന് സി​​​​യാം​​​​ഗ് ഡെ​​​​പ്യൂ​​​​ട്ടി ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ രാ​​​​ജീ​​വ് ത​​​​കൂ​​​​ക് പ​​​​റ​​​​ഞ്ഞു. അ​​​പ​​​ക​​​ടം ന​​​ട​​​ന്ന​​​ത് മൂ​​​ന്നി​​​നാ​​​ണെ​​​ങ്കി​​​ലും വി​​​മാ​​​ന​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ മ​​​രി​​​ച്ച​​​താ​​​യി 13 നാ​​​ണ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.