വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ
വ്യ​വ​സാ​യി​യു​ടെ ആ​ത്മ​ഹ​ത്യ: നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ
Friday, June 21, 2019 1:38 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ൽ നാ​​​ല് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. ആ​​​ന്തൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലെ ബ​​​ക്ക​​​ള​​​ത്തു​​​ള്ള പാ​​​ർ​​​ത്ഥ ക​​​ണ്‍​വ​​​ൻ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ഉ​​​ട​​​മ സാ​​​ജ​​​ൻ ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ന​​​ഗ​​​ര​​​സ​​​ഭാ സെ​​​ക്ര​​​ട്ട​​​റി എം.​​കെ. ഗി​​​രീ​​​ഷ്, അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ ക​​​ലേ​​​ഷ്, ഗ്രേ​​​ഡ് വ​​​ണ്‍ ഓ​​​വ​​​ർ​​​സി​​​യ​​​ർ​​​മാ​​​രാ​​​യ അ​​​ഗ​​​സ്റ്റി​​​ൻ, സു​​​ധീ​​​ർ എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് അ​​​ന്വേ​​​ഷ​​​ണ വി​​​ധേ​​​യ​​​മാ​​​യി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.


സം​​​ഭ​​​വ​​​ത്തി​​​ൽ വി​​​ശ​​​ദ​​​മാ​​​യ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ ചീ​​​ഫ് ടൗ​​​ണ്‍ പ്ലാ​​​നിം​​​ഗ് ഓ​​​ഫീ​​​സ​​​ർ (വി​​​ജി​​​ല​​​ൻ​​​സ്), ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ന​​​ഗ​​​ര​​​കാ​​​ര്യ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ന്നി​​​വ​​​രെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി. ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് ന​​​ൽ​​​കു​​​ന്ന​​​തി​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കാ​​​ല​​​താ​​​മ​​​സം വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ടോ എ​​​ന്ന​​​ത് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച് പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നാ​​​ണ് നി​​​ർ​​​ദേ​​​ശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.