കെ- ​ടെ​റ്റ് യോ​ഗ്യ​ത നേ​ടാ​ത്ത അ​ധ്യാ​പ​ക​രു​ടെ ശമ്പ​ളം ത​ട​യ​രു​തെ​ന്നു നി​ർ​ദേ​ശം
Sunday, June 23, 2019 12:48 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ- ​​​ടെ​​​റ്റ് യോ​​​ഗ്യ​​​ത നേ​​​ടാ​​​ത്ത സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ശ​​​മ്പ​​​ളം ത​​​ട​​​യ​​​രു​​​തെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. ശ​​​ന്പ​​​ളം ത​​​ട​​​യു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളൊ​​​ന്നും ഇ​​​തു വ​​​രെ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

2018-19 വ​​​ർ​​​ഷം വ​​​രെ നി​​​യ​​​മി​​​ത​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ കെ- ​​​ടെ​​​റ്റ് യോ​​​ഗ്യ​​ത ​നേ​​​ടാ​​​ത്ത​​​വ​​​ർ​​​ക്ക് ഇ​​​തി​​​ന് ഇ​​​ക്ക​​​ഴി​​​ഞ്ഞ മാ​​​ർ​​​ച്ച് 31 വ​​​രെ സ​​​ർ​​​ക്കാ​​​ർ സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ കെ- ​​​ടെ​​​റ്റ് യോ​​​ഗ്യ​​​ത നേ​​​ടി​​​യി​​​ല്ലെ​​​ങ്കി​​​ൽ ശ​​​ന്പ​​​ളം ത​​​ട​​​യ​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കാ​​​ർ ഇ​​​തു വ​​​രെ നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും അ​​​തി​​​നാ​​​ൽ ശ​​​ന്പ​​​ളം ത​​​ട​​​യ​​​രു​​​തെ​​​ന്നു പ്ര​​​ധാ​​​നാ​​​ധ്യ​​​പ​​​ക​​​ർ​​​ക്കു ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.എ​​​ന്നാ​​​ൽ കെ- ​​​ടെ​​​റ്റ് യോ​​​ഗ്യ​​​ത നേ​​​ടാ​​​തെ പ്ര​​​ബേ​​​ഷ​​​ൻ ഡി​​​ക്ല​​​യ​​​ർ ചെ​​​യ്യു​​​ക​​​യോ ഇ​​​ൻ​​​ക്രി​​​മെ​​​ന്‍റ് അ​​​നു​​​വ​​​ദി​​​ക്കു​​​ക​​​യോ ചെ​​​യ്യ​​​രു​​​തെ​​​ന്നും സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.