ഇല്ലാത്ത രോഗത്തിനു കീമോ: പരാതിക്കാരി മൊഴി നൽകി
ഇല്ലാത്ത രോഗത്തിനു കീമോ: പരാതിക്കാരി മൊഴി നൽകി
Sunday, June 23, 2019 1:32 AM IST
ഡോ​​ക്ട​​ർ​​മാ​​രു​​ടെ ഭാ​​ഗ​​ത്തു​നി​​ന്നു​​ണ്ടാ​​യ തിഗാ​​ന്ധി​​ന​​ഗ​​ർ (കോ​​ട്ട​​യം): കാ​​ൻ​​സ​​ർ ഇ​​ല്ലാ​​ത്ത രോ​​ഗി​​ക്കു കീ​​മോ​​ തെ​​റാ​​പ്പി ന​​ൽ​​കി​​യ സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ച് അ​​ന്വേ​​ഷി​​ക്കാ​​ൻ എ​​ത്തി​​യ ഉ​​ന്ന​​ത​​ത​​ല സം​​ഘ​​ത്തി​​നു പ​​രാ​​തി​​ക്കാ​​രി മൊ​​ഴി ന​​ൽ​​കി. ​​ടു​​ക്ക​​വും അ​​ശ്ര​​ദ്ധ​​യും മൂ​​ല​​മാ​​ണു താ​​ൻ കീ​​മോ തെ​​റാ​​പ്പി ചി​​കി​​ത്സ​​യ്ക്കു വി​​ധേ​​യ​​യാ​​കേ​​ണ്ടി വ​​ന്ന​​തെ​​ന്നു മാ​​വേ​​ലി​​ക്ക​​ര പാ​​ല​​മേ​​ൽ ചി​​റ​​യ്ക്ക​​ൽ കി​​ഴ​​ക്കേ​​ക്ക​​ര ര​​ജ​​നി (38) തെ​​ളി​​വെ​​ടു​​പ്പു സം​​ഘ​​ത്തി​​നു മൊ​​ഴി ന​​ൽ​​കി.

മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് പ​​തോ​​ള​​ജി ലാ​​ബ് ബ​​യോ​​ക്സി ഫ​​ലം വ​​രു​​ന്ന​​തു​​വ​​രെ കാ​​ത്തു നി​​ൽ​​ക്കാ​​ൻ ത​​യാ​​റാ​​കാ​​തെ സ്വ​​കാ​​ര്യ ലാ​​ബ്, സ്കാ​​നിം​​ഗ് സെ​​ന്‍റർ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ​നി​​ന്നു ല​​ഭി​​ച്ച തെ​​റ്റാ​​യ പ​​രി​​ശോ​​ധ​​നാ ഫ​​ല​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ചി​​കി​​ത്സ ആ​​രം​​ഭിച്ചതിനെ​​ക്കു​​റി​​ച്ചും അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നു പ​​രാ​​തി​​ക്കാ​​രി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.45നാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘം ചെ​​ങ്ങ​​ന്നൂ​​ർ താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​യ​​ത്. ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30ന് ​​കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ഓ​​ഫീ​​സി​​ൽ എ​​ത്തി​​ച്ചേ​​ര​​ണ​​മെ​​ന്നാ​​ണ് ആ​​ദ്യം അ​​റി​​യി​​ച്ചി​രു​ന്ന​ത്.


എ​​ന്നാ​​ൽ, പ​​രാ​​തി​​ക്കാ​​രി​​യെ കൂ​​ടു​​ത​​ൽ യാ​​ത്ര ചെ​​യ്യി​​ക്കണ്ടെ ന്ന സം​​ഘ​​ത്തി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ലിലാ​​ണു മൊ​​ഴി​​യെ​​ടു​​ക്ക​​ൽ പിന്നീടു ചെ​​ങ്ങ​​ന്നൂ​​ർ ആ​​ശു​​പ​​ത്രി​​യി​ലേ​ക്കു മാ​​റ്റി​​യ​​ത്. എ​​ന്നാ​​ൽ, രാ​​വി​​ലെ 11.30ന് ​​എ​​ത്തു​​മെ​​ന്ന് അ​​റി​​യി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും ഉ​​ച്ച​​ക​​ഴി​​ഞ്ഞു 1.45 നാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘം എ​​ത്തി​​യ​​ത്.

മൊ​​ഴി രേ​​ഖ​​പ്പെ​​ടു​​ത്തി വൈ​​കു​​ന്നേ​​രം അ​​ഞ്ചോ​​ടെ​​യാ​​ണു പ​​രാ​​തി​​ക്കാ​​രി മ​​ട​​ങ്ങി​​യ​​ത്. കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ഓ​​ങ്കോ​​ള​​ജി വി​​ഭാ​​ഗം മേ​​ധാ​​വി ഡോ. ​​അ​​ജ​​യ് കു​​മാ​​ർ, തി​​രു​​വ​​ന​​ന്ത​​പു​​രം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ ജ​​ന​​റ​​ൽ സ​​ർ​​ജ​​റി മേ​​ധാ​​വി ഡോ. ​​വി​​ശ്വ​​നാ​​ഥ​​ൻ, ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ പ​​തോ​​ള​​ജി മേ​​ധാ​​വി ഡോ. ​​ര​​മാ പ്രി​​യ​​ദ​​ർ​​ശി​​നി എ​​ന്നി​​വ​​രാ​​ണ് തെ​​ളി​​വെ​​ടു​​പ്പ് സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.