ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ നിന്നും ഫോണും കഞ്ചാവും വീ​ണ്ടും പിടികൂടി
Monday, June 24, 2019 12:51 AM IST
ക​​​ണ്ണൂ​​​ർ: ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ വീ​​​ണ്ടും മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും ക​​​ഞ്ചാ​​​വും ചാ​​ർ​​ജ​​റു​​ക​​ളും പി​​​ടി​​​കൂ​​​ടി. നാ​​​ല് മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ളും ഒ​​​രു പൊ​​​തി ക​​​ഞ്ചാ​​​വു​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ ജ​​​യി​​​ൽ ഐ​​​ജി ഋ​​​ഷി​​​രാ​​​ജ് സിം​​​ഗി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ ഫോ​​​ണു​​​ക​​​ളും ക​​​ഞ്ചാ​​​വും പി​​​ടി​​​കൂ​​​ടി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ത്.

ഇ​​​ന്ന​​​ലെ ജ​​​യി​​​ൽ സൂ​​​പ്ര​​​ണ്ട് ടി. ​​​ബാ​​​ബു​​​രാ​​​ജ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് ഫോ​​​ണു​​​ക​​​ളും ക​​​ഞ്ചാ​​​വും പി​​​ടി​​​കൂ​​​ടി​​​യ​​​ത്. അ​​​ഞ്ചാം ബ്ലോ​​​ക്കി​​​ലെ കു​​​മാ​​​ര​​​ൻ എ​​​ന്ന ത​​​ട​​​വു​​​കാ​​​ര​​​നി​​​ൽ​​​നി​​​ന്നാ​​​ണ് ക​​​ഞ്ചാ​​​വ് പി​​​ടി​​​ച്ചെ​​​ടു​​​ത്ത​​​ത്. ജ​​​യി​​​ൽ​​​വ​​​ള​​​പ്പി​​​ൽ കു​​​ഴി​​​ച്ചി​​​ട്ട നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ. നി​​​ര​​​വ​​​ധി മൊ​​​ബൈ​​​ൽ ഫോ​​​ൺ ചാ​​​ർ​​​ജ​​​റു​​​ക​​​ളും പി​​​ടി​​​കൂ​​​ടി. ക​​​ഞ്ചാ​​​വു​​​മാ​​​യി പി​​​ടി​​​യി​​​ലാ​​​യ കു​​​മാ​​​ര​​​നെ ജ​​​യി​​​ൽ മാ​​​റ്റാ​​​ൻ ശി​​​പാ​​​ർ​​​ശ ചെ​​​യ്തി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.