സഞ്ചാ​രി​ക​ളെ വി​ര​ട്ടി​യോ​ടി​ച്ച പ​ട​യ​പ്പ​യു​ടെ കാ​ലി​നു പ​രി​ക്ക്
സഞ്ചാ​രി​ക​ളെ വി​ര​ട്ടി​യോ​ടി​ച്ച പ​ട​യ​പ്പ​യു​ടെ കാ​ലി​നു പ​രി​ക്ക്
Monday, June 24, 2019 12:51 AM IST
മൂ​​ന്നാ​​ർ: മാ​​ട്ടു​​പ്പെ​​ട്ടി​​യി​​ലെ​​ത്തി​​യ പ​​ട​​യ​​പ്പ എ​​ന്നു ​വി​​ളി​​പ്പേ​​രു​​ള്ള കാ​​ട്ടാ​​ന സ​​ഞ്ചാ​​രി​​ക​​ളെ വി​​ര​​ട്ടി​​യോ​​ടി​​ച്ചു. പെ​​ട്ടി​​ക്ക​​ട​​ക​​ൾ ത​​ക​​ർ​​ക്കു​​ന്ന​​തി​​നി​​ടെ ആ​​ന​​യു​​ടെ കാ​​ലി​​നും പ​​രു​​ക്കേ​​റ്റു.

ഒ​​രു മ​​ണി​​ക്കൂ​​റോ​​ളം പ്ര​​ദേ​​ശ​​ത്തു ഭീ​​തി സൃ​​ഷ്ടി​​ച്ച ആ​​ന​​യെ നാ​​ട്ടു​​കാ​​ർ വി​​ര​​ട്ടി​​യോ​​ടി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല. മാ​​ട്ടു​​പ്പെ​​ട്ടി സ​​ണ്‍​മൂ​​ണ്‍ വാ​​ലി പാ​​ർ​​ക്കി​​ന്‍റെ ക​​വാ​​ട​​ത്തി​​നു മു​​ന്നി​​ൽ ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30 ഓ​​ടെ​​യാ​​ണ് കാ​​ട്ടാ​​ന എ​​ത്തി​​യ​​ത്. നാ​​ട്ടാ​​ന​​യെ​​ന്നു ക​​രു​​തി സ​​ന്ദ​​ർ​​ശ​​ക​​ർ ഫോ​​ട്ടോ​​യെ​​ടു​​ക്കാ​​ൻ ശ്ര​​മി​​ച്ച​​തോ​​ടെ അ​​ക്ര​​മാ​​സ​​ക്ത​​നാ​​യ പ​​ട​​യ​​പ്പ സ​​ഞ്ചാ​​രി​​ക​​ളെ ഓ​​ടി​​ച്ചു.

തു​​ട​​ർ​​ന്നു സ​​മീ​​പ​​ത്തെ പെ​​ട്ടി​​ക്ക​​ട​​ക​​ൾ ത​​ക​​ർ​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണു വ​​ല​​തു​​കാ​​ലി​​നു പ​​രി​​ക്കേ​​റ്റ​​ത്. ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യോ​​ടെ​​യാ​​ണ് പ​​ട​​യ​​പ്പ മാ​​ട്ടു​​പ്പെ​​ട്ടി​​യി​​ലെ​​ത്തി​​യ​​ത്. എ​​സ്റ്റേ​​റ്റി​​ലെ വാ​​ഴ​​ക്കൃഷി ന​​ശി​​പ്പി​​ച്ച​ ശേ​​ഷം കാ​​ടു​ ക​​യ​​റി​​യെ​​ങ്കി​​ലും വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ ബോ​​ട്ടിം​​ഗ് സെ​​ന്‍റ​​റി​​നു​​സ​​മീ​​പം പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. റോ​​ഡി​​ൽ ആ​​ന നി​​ല​​യു​​പ്പി​​ച്ച​​തോ​​ടെ പാ​​ർ​​ക്കി​​നു​​ള്ളി​​ൽ​നി​​ന്നു സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു പു​​റ​​ത്തേ​​ക്കി​​റ​​ങ്ങാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല.


വാ​​ഹ​​ന​​ങ്ങ​​ളും ക​​ട​​ത്തി​​വി​​ടാ​​തെ നി​​ല​​യു​​റ​​പ്പി​​ച്ച കൊ​​ന്പ​​ൻ ഒ​​രു​​മ​​ണി​​ക്കൂ​​റി​​നു​​ശേ​​ഷം കാ​​ടു​​ക​​യറി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കും ആ​ശ്വാ​സ​മാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.