ദീപിക നമ്മുടെ ഭാഷ പദ്ധതിക്കു തുടക്കം
ദീപിക നമ്മുടെ ഭാഷ പദ്ധതിക്കു തുടക്കം
Monday, June 24, 2019 12:51 AM IST
കോ​​ട്ട​​യം: വാ​​യ​​ന​​യു​​ടെ സം​​സ്കാ​​രം വ​​ള​​ർ​​ത്തു​​ന്ന​​തി​​ൽ ദീ​​പി​​ക വ​​ഹി​​ക്കു​​ന്ന പ​​ങ്ക് വ​​ലു​​താ​​ണെ​​ന്ന് മു​​ൻ മ​​ന്ത്രി തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ. ദീ​​പി​​ക ന​​മ്മു​​ടെ ഭാ​​ഷ പ​​ദ്ധ​​തി​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ദീ​​പി​​ക പ​​ത്രം ച​​രി​​ത്ര​​ത്തി​​ന്‍റെ ഇ​​ട​​മു​​റി​​യാ​​ത്ത ക​​ണ്ണി​​യാ​​ണ്. അ​​ക്ഷ​​ര​ലോ​​ക​​ത്തെ പ്ര​​കാ​​ശ​​മാ​​യ ദീ​​പി​​ക ഇ​​ളം ത​​ല​​മു​​റ​​യ്ക്കെ​ന്നും വ​​ഴി​​കാ​​ട്ടി​​യാ​​ണെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ർ പ​​റ​​ഞ്ഞു.

സ​​മ്മേ​​ള​​ന​​ത്തി​​ൽ രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലിമിറ്റഡ് മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ദീ​​പി​​ക ന​​മ്മു​​ടെ ഭാ​​ഷ പ​​ദ്ധ​​തി പ്ര​​കാ​​ര​​മു​​ള്ള ആ​​ദ്യ കോ​​പ്പി കോ​​ട്ട​​യം ഗി​​രി​​ദീ​​പം ഗ്രൂ​​പ്പ് ഓ​​ഫ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ഷ​​ൻ​​സ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​വ​​ർ​​ഗീ​​സ് ത​​റ​​മു​​ട്ട​​ത്തി​​നു തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ ന​​ൽ​​കി നി​​ർ​​വ​​ഹി​​ച്ചു. രാ​​ഷ്‌​ട്ര​​ദീ​​പി​​ക ലിമിറ്റഡ് എ​​ക്സി​​ക്യൂ​​ട്ടീ​​വ് ഡ​​യ​​റ​​ക്‌​ട​​ർ റ​​വ.​​ഡോ. റെ​​ജി മ​​ന​​യ്ക്ക​​ലേ​​ട്ട് ആ​​മു​​ഖ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.


കോ​​ട്ട​​യം ലൂ​​ർ​​ദ് പ​​ബ്ലി​​ക് സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഫാ. ​​പ​​യ​​സ് ജോ​​സ​​ഫ്, ബേ​​ക്ക​​ർ മെ​​മ്മോ​​റി​​യ​​ൽ ഗേ​​ൾ​​സ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​ജെ​​ഗി ഗ്രേ​​സ് തോ​​മ​​സ്, ഹെ​​ഡ്മി​​സ്ട്ര​​സ് ബീ​​ന ബേ​​ബി, അ​​തി​​ര​​ന്പു​​ഴ സെ​​ന്‍റ് അ​​ലോ​​ഷ്യ​​സ് എ​​ൽ​​പി സ്കൂ​​ൾ ഹെ​​ഡ്മാ​​സ്റ്റ​​ർ ഏ​​ബ്ര​​ഹാം കൊ​​റ്റ​​ത്തി​​ൽ, ദീ​​പി​​ക ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ജോ​​സ​​ഫ് ഓ​​ലി​​ക്ക​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ദീ​​പി​​ക ഫ്ര​​ണ്ട്സ് ക്ല​​ബ് സം​​സ്ഥാ​​ന ജോ​​യി​​ന്‍റ് ഡ​​യ​​റ​​ക്‌​ട​​ർ ഫാ. ​​ജി​​നോ പു​​ന്ന​​മ​​റ്റം, ദീ​​പി​​ക ചീ​​ഫ് ഫി​​നാ​​ൻ​​ഷ്യ​​ൽ ഓ​​ഫീ​​സ​​ർ എം.​​എം. ജോ​​ർ​​ജ്, ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ (എ​​ച്ച്ആ​​ർ) കോ​​ര ജോ​​സ​​ഫ്, പി​​ആ​​ർ​​ഒ മാ​​ത്യു കൊ​​ല്ല​​മ​​ല​​ക്ക​​രോ​​ട്ട്, കോ​​ട്ട​​യം യൂ​​ണി​​റ്റ് സ​​ർ​​ക്കു​​ലേ​​ഷ​​ൻ മാ​​നേ​​ജ​​ർ ജോ​​ണ്‍​സ​​ണ്‍ വ​​ള്ളോം​​പു​​ര​​യി​​ടം, അ​​സി​​സ്റ്റ​​ന്‍റ് സ​​ർ​​ക്കു​​ലേ​​ഷ​​ൻ മാ​​നേ​​ജ​​ർ കോ​​ര സി. ​​കു​​ന്നും​​പു​​റം എ​​ന്നി​​വ​​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.