കേ​ര​ള കോ​ൺ​. പാ​ര​ന്പ​ര്യം അം​ഗീ​ക​രി​ക്കാ​ൻ തയാറാകണം: പി.​ജെ. ജോ​സ​ഫ്
കേ​ര​ള കോ​ൺ​. പാ​ര​ന്പ​ര്യം അം​ഗീ​ക​രി​ക്കാ​ൻ തയാറാകണം: പി.​ജെ. ജോ​സ​ഫ്
Monday, June 24, 2019 12:51 AM IST
പ​​ത്ത​​നം​​തി​​ട്ട : കെ. ​​എം. മാ​​ണി ചോ​​ര​​യും നീ​​രും ന​​ൽ​​കി വ​​ള​​ർ​​ത്തി​​യ കേ​​ര​​ള കോ​​ൺ​​ഗ്ര​​സി​​ന്‍റെ പാ​​ര​​മ്പ​​ര്യ​​ത്തെ അം​​ഗീ​​ക​​രി​​ക്കാ​​ൻ ജോ​​സ് കെ. ​​മാ​​ണി ത​​യാ​​റ​​ല്ലെ​​ന്നു പി.​ജെ. ജോ​​സ​​ഫ്. പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ആ​​ൾ​​മാ​​റാ​​ട്ടം ന​​ട​​ത്തി​​യാ​​ണ് ജോ​​സ് കെ. ​​മാ​​ണി ജ​​ന​​റ​​ൽ ബോ​​ഡി വി​​ളി​​ച്ചു ചേ​​ർ​​ത്ത​​തെ​​ന്നും അ​ദ്ദേ​ഹം കു​​റ്റ​​പ്പെ​​ടു​​ത്തി.

കേ​​ര​​ള കോ​​ൺ​​ഗ്ര​​സി​​ന്‍റെ ഭ​​ര​​ണ​​ഘ​​ട​​ന അ​​നു​​സ​​രി​​ച്ച് ചെ​​യ​​ർ​​മാ​​ന്‍റെ അ​​സാ​​ന്നി​​ധ്യ​​ത്തി​​ൽ വ​​ർ​​ക്കിം​​ഗ് ചെ​​യ​​ർ​​മാ​​നാ​​ണ് പ​​ക​​രം ചു​​മ​​ത​​ല. പാ​​ർ​​ട്ടി​​യു​​ടെ 25 ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രി​​ൽ ഒ​​രാ​​ൾ ഇ​​ല്ലാ​​ത്ത അ​​ധി​​കാ​​ര​​മു​​പ​​യോ​​ഗി​​ച്ച് ആ​​ൾ​​മാ​​റാ​​ട്ടം ന​​ട​​ത്തി വി​​ളി​​ച്ചു ചേ​​ർ​​ത്ത ഒ​​രു ആ​​ൾ​​ക്കൂ​​ട്ടം മാ​​ത്ര​​മാ​​ണ് കോ​​ട്ട​​യ​​ത്തു ന​​ട​​ന്ന പൊ​​തു​​യോ​​ഗം. അ​​ധി​​കാ​​ര​​മി​​ല്ലാ​​ത്ത ഒ​​രാ​​ൾ വി​​ളി​​ച്ചു ചേ​​ർ​​ത്ത യോ​​ഗം കോ​​ട​​തി വെ​​ന്‍റി​​ലേ​​റ്റ​​റി​​ൽ വ​​ച്ചി​​രി​​ക്കു​​ന്ന​​തു പോ​​ലെ മ​​ര​​വി​​പ്പി​​ച്ചു നി​​ർ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. പാ​​ർ​​ല​​മെ​​ന്‍റ​​റി പാ​​ർ​​ട്ടി യോ​​ഗ​​ത്തി​​ൽ തീ​​രു​​മാ​​നം കൈ​​ക്കൊ​​ള്ളു​​ക​​യും പി​​ന്നീ​​ട് സം​​സ്ഥാ​​ന ക​​മ്മി​​റ്റി​​യു​​ടെ അ​​നു​​വാ​​ദം വാ​​ങ്ങു​​ക​​യും ചെ​​യ്യു​​ന്ന​​താ​​ണ് കെ. ​​എം. മാ​​ണി​​യു​​ടെ കാ​​ലം മു​​ത​​ൽ​​ക്കേ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് പി​​ന്തു​​ട​​രു​​ന്ന കീ​​ഴ്വ​​ഴ​​ക്കം. ജോ​​സ് കെ. ​​മാ​​ണി സ​​മ​​വാ​​യ സാ​​ധ്യ​​ത​​കൾ ഇ​​ല്ലാ​​താ​​ക്കിയെന്നും അദ്ദേഹം പറഞ്ഞു.


പ​​ത്ത​​നം​​തി​​ട്ട​​യി​​ൽ ന​​ട​​ന്ന കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ജോ​​സ​​ഫ് വി​​ഭാ​​ഗം യോ​​ഗം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​യി വി​​ക്ട​​ർ ടി.​ ​തോ​​മ​​സി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്തു. നേ​​ര​​ത്തെ മാ​​ണി ഗ്രൂ​​പ്പി​​ലാ​​യി​​രു​​ന്ന വി​​ക്ട​​ർ ടി.​ ​തോ​​മ​​സി​​നെ മാ​​റ്റി എ​​ൻ.​​എം. രാ​​ജു​​വി​നെ കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് - എം ​​ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റാ​​ക്കി​​യ​​തു സ​​മീ​​പ​​കാ​​ല​​ത്താ​​ണ്.

തൊടുപുഴ: സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കേ​ര​ള വ​നി​താ കോ​ണ്‍ഗ്ര​സ് -എം ​സം​സ്ഥാ​ന നേ​തൃ​യോ​ഗം തൊ​ടു​പു​ഴ​യി​ൽ ചേ​ർ​ന്നു. വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫി​നും ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ സി.​എ​ഫ്. തോ​മ​സി​നും യോ​ഗം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ട്ടി​യെ പി​ള​ർ​ത്താ​നു​ള്ള നീ​ക്കം വേ​ദ​നാ​ജ​ന​ക​മാ​ണെ​ന്നു യോ​ഗം പ​റ​ഞ്ഞു. ഓ​ഫീ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശാ​ന്ത​മ്മ വ​ർ​ഗീ​സ്, ഡോ. ​ലി​സി ജോ​സ്, ഡോ. ​മേ​ഴ്സി ജോ​ണ്‍, എ​ൽ​സി രാ​ജു, മ​റി​യ​മ്മ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.