കോട്ടയം: മോറട്ടോറിയം കാലാവധി നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം തള്ളിയ റിസർവ് ബാങ്കിന്റെയും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെയും നിലപാട് നിരുത്തരവാദപരമെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയർമാൻ കെ. ഫ്രാൻസീസ് ജോർജ്. പ്രളയവും കാർഷിക ഉത്പന്നങ്ങളുടെ വിലതകർച്ചയും മൂലം കഷ്ടപ്പെടുന്ന കർഷകർക്ക് ആശ്വാസം പകരുന്ന മോറട്ടേറിയം കലാവധി നീട്ടൽ പോലും നിരാകരിക്കുന്ന സമീപനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ജനാധിപത്യ കേരള കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാർട്ടി സ്ഥാപക നേതാവ് സഖറിയാസ് തുടിപ്പാറ, കോട്ടയം ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ് എന്നിവർക്കു നൽകി ഫ്രാൻസീസ് ജോർജ് നിർവഹിച്ചു.
വർക്കിംഗ് ചെയർമാൻ ഡോ. കെ.സി. ജോസഫ് അധ്യക്ഷതവഹിച്ചു. പി.സി. ജോസഫ്, ആന്റണി രാജു, എം.പി.പോളി, മാത്യു സ്റ്റീഫൻ, എ.ജെ.ജോസഫ്, ഏലിയാസ് സഖറിയ, ഫ്രാൻസിസ് തോമസ്, കെ.സി. ജോസഫ്, തോമസ് കുന്നപ്പള്ളി, ജോസ് പാറേക്കാട്ട്, ജോർജ് അഗസ്റ്റിൻ, പ്രഫ. ജേക്കബ് ഏബ്രഹാം, ജോർജ് വർഗീസ് കൊപ്പാറ, ജോസ് പൊട്ടംപ്ലാക്കൽ, ബേബി പതിപ്പിള്ളി, ഷൈസണ്‍ പി. മാങ്കുഴ, ജോസഫ് കെ. നെല്ലുവേലി, രാജു നെടുവംപുറം, വാമനപുരം പ്രകാശ് കുമാർ, ജയിംസ് കുര്യൻ,സാബു കൂവക്കാട് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.