ചാ​ല​ക്കു​ടി പു​ഴ​യി​ലെ സ്റ്റോ​റേ​ജ് ഡാ​മു​ക​ളു​ടെ സാ​ധ്യ​ത പു​നഃപ​രി​ശോ​ധി​ക്കും
ചാ​ല​ക്കു​ടി പു​ഴ​യി​ലെ സ്റ്റോ​റേ​ജ് ഡാ​മു​ക​ളു​ടെ  സാ​ധ്യ​ത പു​നഃപ​രി​ശോ​ധി​ക്കും
Tuesday, June 25, 2019 12:33 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​സൂ​​​ത്ര​​​ണ ബോ​​​ർ​​​ഡ് നി​​​ർ​​​ദേശ​​​പ്ര​​​കാ​​​രം തു​​​ന്പൂ​​​ർ​​​മു​​​ഴി​​​ക്കു മു​​​ക​​​ളി​​​ലാ​​​യി ചാ​​​ല​​​ക്കു​​​ടി പു​​​ഴ​​​യി​​​ൽ ര​​​ണ്ടു സ്റ്റോ​​​റേ​​​ജ് ഡാ​​​മു​​​ക​​​ളു​​​ടെ​​​യും ലി​​​ങ്ക് ക​​​നാ​​​ലി​​​ന്‍റെ​​​യും സാ​​​ധ്യ​​​ത പു​​​ന:​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും വി​​​ദ​​​ഗ്‌ധരു​​​ടെ അ​​​ഭി​​​പ്രാ​​​യം ശേ​​​ഖ​​​രി​​​ക്കാ​​​നും തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി മ​​​ന്ത്രി കെ.​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് ബാ​​​രേ​​​ജി​​​ന്‍റെ വ​​​ല​​​തു​​​ഭാ​​​ഗ​​​ത്തു​​നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച് ചാ​​​ല​​​ക്കു​​​ടി ബേ​​​സി​​​നി​​​ലേ​​​ക്കു ജ​​​ല​​​സേ​​​ച​​​നം ന​​​ട​​​ത്തു​​​ന്ന ഇ​​​ട​​​മ​​​ല​​​യാ​​​ർ ഇ​​​റി​​​ഗേ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ ചാ​​​ല​​​ക്കു​​​ടി റി​​​വ​​​ർ ഡൈ​​​വേ​​​ർ​​​ഷ​​​ൻ സ്കീ​​​മി​​​ന്‍റെ ഇ​​​ട​​​തു​​​ക​​​ര ക​​​നാ​​​ലി​​​ൽ കൂ​​​ടി ജ​​​ലം എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ തു​​​ന്പൂ​​​ർ​​​മൂ​​​ഴി​​​യി​​​ലെ വെ​​​ള്ളം ഉ​​​പ​​​യോ​​​ഗി​​​ച്ചു പ​​​ദ്ധ​​​തി​​​യു​​​ടെ വ​​​ല​​​തു​​​ക​​​ര ക​​​നാ​​​ലി​​​ൽ കൂ​​​ടി സു​​​ഗ​​​മ​​​മാ​​​യി ജ​​​ല​​​സേ​​​ച​​​നം ന​​​ട​​​ത്താം.


കേ​​​ര​​​ള ഷോ​​​ള​​​യാ​​​ർ, പെ​​​രി​​​ങ്ങ​​​ൽ​​​ക്കു​​​ത്ത് എ​​​ന്നീ ജ​​​ല വൈ​​​ദ്യു​​​ത പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ​​നി​​​ന്നു വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നു​​​ശേ​​​ഷം വി​​​ടു​​​ന്ന ജ​​​ലം തു​​​ന്പൂ​​​ർ​​​മു​​​ഴി വി​​​യ​​​റി​​​ൽ ശേ​​​ഖ​​​രി​​​ച്ച് ജ​​​ല​​​സേ​​​ച​​​ന​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​യാ​​​ണു ചാ​​​ല​​​ക്കു​​​ടി റി​​​വ​​​ർ​​​ഡൈ​​​വേ​​​ർ​​​ഷ​​​ൻ സ്കീം. ​​​പ​​​റ​​​ന്പി​​​ക്കു​​​ളം ആ​​​ളി​​​യാ​​​ർ പ​​​ദ്ധ​​​തി പ്ര​​​കാ​​​രം ത​​​മി​​​ഴ്നാ​​​ട്, കേ​​​ര​​​ള ഷോ​​​ള​​​യാ​​​ർ പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്ക് 12.30 ടി​​​എം​​​സി ജ​​​ലം ല​​​ഭ്യ​​​മാ​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ക​​​രാ​​​ർ അ​​​നു​​​സ​​​രി​​​ച്ച് ഓ​​​രോ വ​​​ർ​​​ഷ​​​വും സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്നി​​​നും ഫെ​​​ബ്രു​​​വ​​​രി ഒ​​​ന്നി​​​നും കേ​​​ര​​​ള ഷോ​​​ള​​​യാ​​​ർ ജ​​​ലാ​​​ശ​​​യ​​​ത്തി​​​ൽ 2663 അ​​​ടി വെ​​​ള്ളം നി​​​റ​​​യ്ക്ക​​​ണം. 2019ൽ ​​​തു​​​ന്പൂ​​​ർ​​​മു​​​ഴി വി​​​യ​​​റി​​​ൽ ല​​​ഭ്യ​​​മാ​​​യ ജ​​​ലം 5.94 ടി​​​എം​​​സി​​​യാ​​​ണെ​​​ന്നും ബി.​​​ഡി.​​​ദേ​​​വ​​​സ്യ​​​യു​​​ടെ സ​​​ബ്മി​​​ഷ​​നു മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.